Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹണി റോസ് മദർ തെരേസയൊന്നുമല്ലല്ലോ, പറയാനുളളത് മുഖത്ത് നോക്കി പറയും', അമലയ്ക്കെതിരെയും രാഹുൽ ഈശ്വർ

ഹണി റോസ് നിയമനടപടിയിലേക്ക് കടന്നതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. പറയാനുളളത് മുഖത്ത് നോക്കി പറയുമെന്നും ഹണി റോസ് മദര്‍ തെരേസ ഒന്നും അല്ലല്ലോ എന്നും രാഹുല്‍ ഈശ്വര്‍ മീഡിയാ വണ്‍ ചാനലിനോട് പ്രതികരിച്ചു.

ബോബി ചെമ്മണ്ണൂരിനെതിരെയുളള കേസിന്റെ പശ്ചാത്തലത്തില്‍ ഹണി റോസിനെതിരെ രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയ അടക്കമുളള മാധ്യമങ്ങള്‍ വഴി ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഹണി റോസ് രാഹുലിനെതിരെ നിയമനടപടി സ്വീകരിച്ചത്. ബോബി ചെമ്മണ്ണൂരുമായി രാഹുലിന് ബന്ധമുണ്ടെന്ന് ഹണി ആരോപിക്കുന്നു.

Boby Chemmanur-Honey Rose Issue

ഹണി റോസിന് എതിരെ മോശമായി താന്‍ എന്തെങ്കിലും പറഞ്ഞുവെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ തന്നെ വിചാരണ പോലും കൂടാതെ ജയിലില്‍ ഇടണം എന്നാണ് എന്റെ അഭ്യര്‍ത്ഥനയെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഹണി റോസിനെ വിമര്‍ശിച്ച് കൂട എന്നൊരു അഭിപ്രായം ആര്‍ക്കെങ്കിലും ഉണ്ടോ. ഹണി റോസ് മദര്‍ തെരേസ ഒന്നും അല്ലല്ലോ. ഹണി റോസിനെ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുകയും അവരുടെ വസ്ത്രധാരണത്തില്‍ പ്രശ്‌നമുണ്ട് എന്ന് പറയുകയും ചെയ്യുന്നത് ആര്‍ട്ടിക്കിള്‍ 19ന് കീഴില്‍ വരുന്നതാണ്. ഡീസന്‍സി ആരെങ്കിലും ലംഘിച്ചാല്‍ വിമര്‍ശിക്കണം.

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മുഖത്ത് നോക്കി പറയും. വളഞ്ഞ വഴി പറയില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വിമര്‍ശിക്കാന്‍ പറ്റുന്ന തനിക്ക് ഹണി റോസിനെ വിമര്‍ശിക്കാന്‍ മടിയുണ്ടാകുമോ. വിമര്‍ശിക്കാനുളളത് നേരിട്ട് പറയും. അല്ലാതെ കുന്തിയെന്നോ ഹണി റോസിന്റെ ശരീര ഭാഗങ്ങളെ കുറിച്ചോ പറയില്ല. ബോചെ കുന്തി എന്ന് പറഞ്ഞത് തെറ്റാണ്. അതേസമയം ഹണിയുടെ വസ്ത്രധാരണവും ശ്രദ്ധിക്കേണ്ടതാണ്.

ഹണി റോസിനെ മാത്രമല്ല അമല പോളിനേയും വിമര്‍ശിച്ചിട്ടുണ്ട്. നെക്ക് ലൈന്‍ താഴ്ന്ന ഡ്രസ്സ് ധരിച്ച് അമല ഒരു കോളേജില്‍ പോയി. ഒരു പൊതുവേദിയില്‍ അങ്ങനെ പോകരുത് എന്നത് എല്ലാവരുടേയും മനസ്സിലുളള കാര്യമല്ലേ. ഹണി റോസിന്റെ കേസിനെ സ്വാഗതം ചെയ്യുന്നു. ഞാനും വക്കീല്‍ ആയത് കൊണ്ട് ആ കേസിനെ ഞാന്‍ തന്നെ നേരിടും.

ഒരു നാണയത്തിന് രണ്ട് വശങ്ങളുണ്ട്. ബോച്ചെയുടെ ദ്വയാര്‍ത്ഥ പ്രയോഗം ശരിയാണെന്ന് ആരെങ്കിലും പറഞ്ഞോ. തന്റെ യൂട്യൂബ് ചാനലില്‍ വരുന്ന കമന്റുകളില്‍ 99 ശതമാനവും ഹണി റോസിനെ ബഹുമാനത്തോടെ വിമര്‍ശിക്കുന്നതാണ്. ഹണി റോസിന്റെ ശരീരത്തെ അല്ല വിമര്‍ശിക്കേണ്ടത് സമീപനത്തെയാണ്. ഹണി റോസിന്റെ സാരിയെ അല്ല വിമര്‍ശിക്കേണ്ടത് നിലപാടിനെ ആണ്.

മലയാളികളുടെ പ്രശ്‌നം ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്നതാണ്. ഒന്നുകില്‍ ബോചെയുടെ നെഞ്ചത്ത് അല്ലെങ്കില്‍ ഹണി റോസിന്റെ പുറത്ത് എന്നതാണ്. അങ്ങനെ പാടില്ല. മിഡില്‍ ഗ്രൗണ്ട് വേണം. ഹണി റോസ് പ്രഗ്ദ്ഭയായ ഒരു കലാകാരിയാണ്. പക്ഷേ ദയവായി വസ്ത്രത്തില്‍ ഒന്ന് ശ്രദ്ധിക്കണം. ബോചെ വലിയ ബിസിനസ്സുകാരനാണ്, ചാരിറ്റി ചെയ്യുന്ന ആളാണ്. പക്ഷേ ബോചെ ഈ ചെയ്യുന്നത് ശരിയല്ല. പറയുന്നത് വിമര്‍ശനമാണ്. അത് ഉള്‍ക്കൊള്ളാനുളള മനസ്സ് ഹണി റോസ് കാണിക്കണം, രാഹുൽ ഈശ്വർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+