Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരുപാട് പേരെ പ്രണയിച്ചിട്ടുണ്ട്'; ഇപ്പോൾ പ്രണയുമുണ്ടോ? വിവാഹിതയാകാനുള്ള പ്ലാനിലാണോ?; തുറന്നുപറഞ്ഞ് ഹണി റോസ്

കൊച്ചി: വാലന്റൈൻസ് ദിനത്തിൽ പ്രണയത്തോടുള്ള കാഴ്ചപ്പാടിനെ കുറിച്ച് മനസ് തുറന്ന് മലയാളികളുടെ പ്രിയപ്പെട്ട താരം ഹണി റോസ്. ഇതുവരെ ഈ ദിനം ആഘോഷമാക്കിയിട്ടില്ലെങ്കിലും തന്നെ സംബന്ധിച്ച് വാലന്റൈൻസ് ദിനം ഏറെ ഇഷ്ടപ്പെട്ടൊരു ദിവസമാണെന്ന് ഹണി പറയുന്നു. മനോരമ ഓൺലൈൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

താൻ ഒരു വിമൺസ് കോളേജിലാണ് പഠിച്ചതെന്നും അതുകൊണ്ട് തന്നെ പ്രണയദിനം അന്നൊന്നും കാര്യമായി ആഘോഷിക്കാൻ സാധിച്ചിട്ടില്ലെന്നും ഹണി റോസ് പറയുന്നു. 'അന്ന് കോളേജിലും വലിയ ആഘോഷങ്ങളില്ല. മാത്രമല്ല ആ സമയം തന്നെ സിനിമയിൽ എത്തിയതിനാൽ തനിക്ക് കേളേജിൽ പോകാൻ പോലും സമയം കിട്ടിയിരുന്നില്ല', നടി പറഞ്ഞു. അതേസമയം തനിക്ക് പ്രണയിക്കാൻ ഇഷ്ടമാണെന്നും നടി തുറന്നുപറഞ്ഞു.

honeyrose-

ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ വികാരങ്ങളിൽ ഒന്നാണ് പ്രണയം. പ്രണയിക്കാൻ എനിക്കും ഇഷ്ടമാണ്. ഒരുപാട് പ്രണയിച്ചിട്ടും ഉണ്ട്. പക്ഷേ ഇപ്പോൾ ഞാൻ സിംഗിളാണ് കേട്ടോ, ഹണി പറയുന്നു. തനിക്ക് എൽകെജിയിൽ പഠിക്കുമ്പോൾ മുതൽ തന്നെ പലരോടും ക്രഷ് തോന്നിയിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ അന്നൊന്നും അതൊന്നും ആരോടും പറയുകയും ഇല്ല, അതിനുള്ള ധൈര്യവും ഇല്ല. പ്രണയലേഖനങ്ങൾ എഴുതാനും അത് ആർക്കെങ്കിലും കൊടുക്കാനുമൊക്കെ പേടിയായിരുന്നു. എന്നാൽ ഇന്നത്തെ കാലത്തെ കുട്ടികൾക്ക് എല്ലാം എളുപ്പമായിരിക്കുകയാണ്', ഹണി പറഞ്ഞു.

തനിക്ക് സ്കൂളിൽ പഠിക്കുമ്പോൾ പ്രണയ ലേഖനം കിട്ടിയ സംഭവവും ഹണി പറഞ്ഞു. ' ഏഴിൽ പണിക്കുമ്പോഴാണ് പ്രണയ ലേഖനം ലഭിച്ചത്. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് തന്നത്. തന്റെ മടിയിൽ വലിച്ചെറിഞ്ഞ് പോകുകയായിരുന്നു. എന്തായാലും പ്രണയ ലേഖനങ്ങളൊക്കെ നല്ല രസമാണ്', നടി.

വിവാഹം കഴിക്കാനും തനിക്ക് പ്ലാൻ ഉണ്ടെന്നെന്നും നടി വ്യക്തമാക്കി. 'വിവാഹം ഭാവിയിൽ സംഭവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. തനിക്ക് പറ്റിയൊരു പങ്കാളിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അങ്ങനെയൊരാളെ കണ്ടെത്താനായാൽ തീർച്ചയായും വിവാഹം കഴിക്കും. പക്ഷേ എപ്പോഴാണ് സംഭവിക്കുകയെന്ന് തനിക്ക് പറയാനാകില്ല', നടി പറഞ്ഞു. സിനിമയെ ഇഷ്ടപ്പെടുന്നയാളാണ് താൻ എന്നും അതുകൊണ്ട് തന്നെ സിനിമ ഇഷ്ടപ്പെടുന്നൊരാൾ തന്നെ തനിക്ക് വേണമെന്നും ഹണി റോസ് പറഞ്ഞു. അത്യാന്തികമായി തന്നോട് ആൾക്ക് വലിയ ഇഷ്ടം വേണം. സ്വാഭാവികമായും അപ്പോൾ തന്റെ ഇഷ്ടങ്ങൾ ആൾ ഇഷ്ടപ്പെടുമല്ലോയെന്നും നടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+