Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമാണ് കഴിഞ്ഞ 47 ദിവസങ്ങള്‍: പാന്‍ ഇന്ത്യ സിനിമയെക്കുറിച്ച് ഹണി റോസ്

അഭിനയ രംഗത്ത് 18 വർഷം പൂർത്തിയാക്കിയ താരമാണ് ഹണി റോസ്. 2005 ല്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിന്റെ അരങ്ങേറ്റം. ഇന്ന് മലയാള ചലച്ചിത്ര ലോകത്തെ തന്നെ മുന്‍ നിര നടിമാരില്‍ ഒരാളായി ഹണി റോസ് മാറിക്കഴിഞ്ഞു. മലയാളത്തിന് പുറമെ നിരവധി തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും ഹണി റോസ് വേഷമിട്ടിട്ടുണ്ട്.

ഹണി റോസിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പ്രധാന ചിത്രം റേച്ചലാണ്. മഹാവീര്യർ എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റേച്ചല്‍. റേച്ചലിന്റെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു എന്നാണ് ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. പാന്‍-ഇന്ത്യന്‍ പ്രോജക്റ്റായ റേച്ചലിലേക്ക് ചുവടുവച്ചതൊരു സവിശേഷ അനുഭവമായിരുന്നു എന്നാണ് ഹണി റോസ് കുറിക്കുന്നത്.

 honey-rose

ഹണി റോസിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമാണ് കഴിഞ്ഞ 47 ദിവസങ്ങള്‍. പാന്‍-ഇന്ത്യന്‍ പ്രോജക്റ്റായ റേച്ചലിലേക്ക് ചുവടുവച്ചതൊരു സവിശേഷ അനുഭവമായിരുന്നു. 18 വര്‍ഷത്തെ നായിക എന്ന നിലയിലുള്ള എന്റെ കരിയറില്‍ ആദ്യമായി, റേച്ചലിനെ ഏറ്റവും ആകര്‍ഷകമായ കഥാപാത്രമാക്കി മാറ്റിയ, ചലനാത്മകവും ആവേശവുമുള്ള ഒരു ലേഡി ഡയറക്ടറായ ശ്രീമതി ആനന്ദിനി ബാലയുടെ മാര്‍ഗ നിര്‍ദ്ദേശത്തിന് കീഴില്‍ പ്രവര്‍ത്തിച്ചതില്‍ എനിക്ക് അതിയായ സന്തോഷം.

പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സാറിന്റെ ആശയങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഇല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇതൊന്നും സാധ്യമാകുമായിരുന്നില്ല. റേച്ചലിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചതിന് നന്ദി. ലെന്‍സിന് പിന്നിലെ മാന്ത്രികത പകര്‍ത്തിയതിന് സ്വരൂപ് ഫിലിപ്പിന് പ്രത്യേക നന്ദി! ഒരു മികച്ച സിനിമ നിര്‍മ്മിക്കാന്‍ മികച്ച കഥ വേണം..യുവ പ്രതിഭയായ രാഹുല്‍ മണപ്പാട്ടിന് നന്ദി.. എല്ലാ അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, രാധിക, വന്ദിത, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, പോളി വില്‍സണ്‍, വിനീത് തട്ടില്‍, ദിനേശ് പ്രഭാകര്‍, ജോജി, ബൈജു ഏഴുപുന്ന, കണ്ണന്‍ ചേട്ടന്‍ , രാഹുല്‍ മണപ്പാട്ട്, രതീഷ് പാലോട്, പ്രവീണ്‍ ബി മേനോന്‍, രാജശേഖരന്‍ മാസ്റ്റര്‍, മാഫിയ ശശി, പ്രഭു മാസ്റ്റര്‍, സുജിത്ത് രാഘവ്, ജാക്കി, രതീഷ്, റെസിനീഷ്, പ്രിജിന്‍, സഖീര്‍, ബെന്‍, നിദാത്ത്, അസിസ്റ്റന്റ് അസോസിയേറ്റ് ഡയറക്ടര്‍മാരായ വിഷ്ണു, യോഗേഷ്, സംഗീത്, അനീഷ്, ജുജിന്‍, രാഹുല്‍, കാര്‍ത്തി, നെബു, നിദാദ് തുടങ്ങി നിരവധി പേര്‍. ചിലരുടെ പേലുകള്‍ വിട്ടുപോയേക്കാം. എല്ലാവരോടും ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+