Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്വല്ലറി ഉദ്ഘാടനം ചെയ്താൽ കിട്ടുന്നത് സ്വർണം? മറുപടിയുമായി ഹണി റോസ്, ഫ്ലാറ്റ് വാങ്ങിയതിനെ കുറിച്ചും

കൊച്ചി: സിനിമകളെക്കാൾ ഉദ്ഘാടനങ്ങളിലാണ് നടി ഹണി റോസ് സജീവമായി പങ്കെടുക്കാറുള്ളത്. നടിയുടെ ഉദ്ഘാടന വീഡിയോകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. തന്നെ സംബന്ധിച്ച് ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുകയെന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് പറയുകയാണ് നടി. ബോയ് ഫ്രണ്ട്സ് എന്ന തന്റെ ആദ്യ സിനിമ ഇറങ്ങിയത് മുതൽ തന്നെ താൻ ഉദ്ഘാടനങ്ങളിൽ സജീവമായിരുന്നുവെന്നും എന്നാൽ ഇന്ന് സോഷ്യൽ മീഡിയയും ഓൺലൈൻ ചാനലുകളും ഉള്ളത് കൊണ്ടാണ് ഇതിന്റെ വീഡിയോയും വാർത്തകളുമൊക്കെ വരുന്നതെന്നും ഹണി റോസ് പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ഉദ്ഘാടനത്തിന് വിളിക്കുകയെന്നത് സന്തോഷമാണ്. ഒരേ ആളുകൾ തന്നെ അവരുടെ വിവിധ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് വിളിക്കാറുണ്ട. ഐശ്വര്യമുള്ള നല്ല ആള് തന്നെ നമ്മുടെ സംരംഭത്തിന് തുടക്കം കുറിക്കണമെന്ന ചിന്ത എല്ലാവർക്കും കാണാം. ഞാനായാലും അങ്ങനെ തന്നെയാണ്. അപ്പോൾ ആളുകൾ നമ്മളെ ഉദ്ഘാടനത്തിന് വിളിക്കുന്നുവെന്നത് വലിയൊരു അംഗീകാരം കൂടിയാണ്.

honeyrose

ഉദ്ഘാടനം ഞാൻ വളരെ ആസ്വദിച്ച് ചെയ്യുന്നത്. ആളുകളെ കാണുന്നതും ഇടപെടന്നതും ആ വൈബുമൊക്കെ എനിക്ക് ഇഷ്ടമാണ്. ഒരു നൂറിലധിം ഉദ്ഘാടനങ്ങൾ ഞാൻ ഈ വർഷം ചെയ്തിട്ടുണ്ട്. മുൻപ് മുതലേ ഉദ്ഘാടനം ചെയ്യാറുണ്ട്. പക്ഷെ ഇപ്പോൾ സോഷ്യൽ മീഡിയയൊക്കെ സജീവമായത് കൊണ്ടാണ് എല്ലാ ഉദ്ഘാടനങ്ങളും എല്ലാവരും അറിയുന്നത്', ഹണി റോസ് പറഞ്ഞു.

ജ്വല്ലറികൾ ഉദ്ഘാടനം ചെയ്താൽ സ്വർണം ലഭിക്കുമെന്ന് പറയുന്നതൊക്കെ സത്യമാണോയെന്ന ചോദ്യത്തിന് എനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഹണി മറുപടി നൽകി. 'മറ്റുള്ളവർക്ക് കിട്ടിയിട്ടുണ്ടോയെന്ന് അറിയില്ല. എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല, തരേണ്ട കാര്യവും ഇല്ല', താരം വ്യക്തമാക്കി. ഉദ്ഘാടനങ്ങൾ ചെയ്ത പണം കൊണ്ടാണ് പുതിയ ഫ്ലാറ്റ് എടുത്തതെന്ന കമന്റുകളൊക്കെ കാണാറുണ്ടോയെന്ന ചോദ്യത്തിന് അതൊന്നും താൻ ശ്രദ്ധിക്കാറില്ലെന്നും നടി പറഞ്ഞു. 'ആളുകൾ പലതും പറയും.ഞാൻ അതിനെ കുറിച്ചൊന്നും ചിന്തിക്കാറില്ല. നമ്മൾ ജോലി ചെയ്തതിന്റെയൊക്കെ പണം ഉണ്ടല്ലോ, പിന്നെ ലോണും ഉണ്ട്', ഹണ റോസ് പറഞ്ഞു.

ഹണി സിംഗിളാണോ കമ്മിറ്റഡ് ആണോയെന്ന ചോദ്യത്തിന് സിംഗിൾ എന്നായിരുന്നു താരം നൽകിയ മറുപടി. ഇതിനിടയിൽ മാതാപിതാക്കൾ ഇടപെട്ടു, അവൾ കമ്മിറ്റഡ് ആയിരുന്നെങ്കിൽ ഞങ്ങൾക്ക് സമാധാനമായേനെന്നായിരുന്നു അവർ പറഞ്ഞത്. കഴിഞ്ഞ 10 വർഷമായി ഹണി റോസ് ആരെയോ കാത്തിരിക്കുകയാണോയെന്ന് കേട്ടല്ലോയെന്ന ചോദ്യത്തിന് 10 അല്ല 20 വർഷമായെന്നും ആരെയോ അല്ല നല്ല സിനിമകൾക്കായാണെന്നും ഹണി മറുപടി നൽകി. അ

ഇറങ്ങാനിരിക്കുന്ന തന്റെ പുതിയ സിനിമയായ റേയ്ച്ചലിനെ കുറിച്ചും താരം പ്രതികരിച്ചു. ശക്തമായൊരു സ്ത്രീ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും ഒരേ സമയവും രസകരവും ത്രില്ലിങ്ങുമായൊരു അനുഭവമായിരിക്കും പ്രേക്ഷകർക്ക് സിനിമ സമ്മാനിക്കുകയെന്നും ഹണി റോസ് പറഞ്ഞു. ഹണി റോസിന്റെ പതിവ് ക്യാരക്ടറുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിലാണ് റേയ്ച്ചൽ എത്തുന്നത്. സിനിമയിൽ ഇറച്ചുവെട്ടുകാരിയുടെ കഥാപാത്രമാണ് ഹണി റോസ് അവതരിപ്പിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+