ഹണി റോസ് സ്കൂൾ കുട്ടികളെ ഇറക്കി നാടകം കളിച്ചു', പുതിയ വീഡിയോയ്ക്ക് താഴെയും വിമർശനം
കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് അടക്കമുള്ള വിവാദങ്ങൾക്ക് ശേഷം ഹണി റോസ് പങ്കെടുത്ത ഒരു ഉദ്ഘാടന പരിപാടിയുടെ വീഡിയോകളും ഫോട്ടോകളും വൈറലായി മാറുകയാണ്. പാലക്കാട് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ഹണിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിൽ അദ്ദേഹത്തിന്റെ ആരാധകർ നടിക്കെതിരെ ഉയർത്തിയ പ്രധാന വിമർശനങ്ങളിൽ ഒന്ന് അവരെ കാണാൻ പുരുഷൻമാർ മാത്രമാണ് ചടങ്ങിൽ എത്തുന്നതെന്നായിരുന്നു. ഇവരെല്ലാം ഹണിയുടെ വസ്ത്രധാരണം കണ്ട് എത്തുന്നതാണെന്ന തരത്തിലും ചിലർ അധിക്ഷേപിച്ചിരുന്നു. എന്നാൽ ഇത്തരക്കാരുടെ വായടപ്പിക്കുന്നതായിരുന്നു പാലക്കാട് നിന്നുള്ള ഉദ്ഘാടന ദൃശ്യങ്ങൾ. ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളായിരുന്നു. അതും യൂനിഫോമിലാണ് വിദ്യാർത്ഥികൾ എത്തിയത്.

ഇത് കണ്ട് ഹണി റോസും തന്റെ സന്തോഷം മറച്ചുവെയ്ക്കാതിരുന്നില്ല. ക്ലാസില്ലായിരുന്നോ എന്നാണ് കുട്ടികളോട് ഹണി ആദ്യം ചോദിച്ചത്. ഉണ്ടായിരുന്നല്ലോയെന്ന് കുട്ടികൾ ഉച്ചത്തിൽ പറയുന്നുണ്ട്. ഇതോടെ ക്ലാസ് കട്ട് ചെയ്ത് വന്നതാണല്ലേയെന്ന് ചെറിയൊരു ചിരിയോടെ ഹണി പറയുമ്പോൾ വീണ്ടും സ്കൂളിലേക്ക് പോകുമെന്നാണ് കുട്ടികൾ മറുപടി കൊടുക്കുന്നത്. ഇതിനിടയിൽ ഹണി നല്ലൊരു ഡാൻസറാണെന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നുവെന്ന് അവതാരകൻ പറഞ്ഞപ്പോൾ അതാരാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു ഹണിയുടെ മറുചോദ്യം. എന്തായാലും തന്നെകാണാൻ എത്തിയവരോടുള്ള സന്തോഷവും സ്നേഹവും ഹണി മറച്ചുവെച്ചില്ല.
ബോബി ചെമ്മണ്ണൂർ വിവാദത്തിന് ശേഷം ഹണി റോസിന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർ കുറവായിരിക്കുമെന്ന് ചിലർ പറഞ്ഞിരുന്നു. എന്നാൽ വലിയ സ്വീകരണമാണ് ഹണിക്ക് പാലക്കാട് ലഭിച്ചത്. നിരവധി പേരാണ് താരത്തെ ഒരു നോക്ക് കാണാനെത്തിയത്. പാലക്കാട് നിന്നുള്ള വീഡിയോ ഹണി പങ്കുവെച്ചപ്പോൾ കമന്റിൽ ഇക്കാര്യം ആരാധകർ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ആളുണ്ടാകില്ലെന്ന് പറഞ്ഞവർ എവിടെയെന്നും ആരൊക്കെ ബഹിഷ്കരിച്ചാലും നാട്ടിൽ വിവരമുള്ളവർ ഉണ്ടെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം പുതിയ വീഡിയോയ്ക്ക് താഴേയും താരത്തെ വിമർശിച്ചുകൊണ്ടുള്ള കമന്റുകൾക്ക് കുറവില്ല.
സ്കൂൾ കുട്ടികളെ അണിനിരത്തി ഹണി റോസ് നാടകം കളിക്കുന്നുവെന്നും താരം വില കളഞ്ഞുവെന്നുമൊക്കെയാണ് ചിലരുടെ അധിക്ഷേപം. ആരും വരാത്തത് കൊണ്ടാണ് സ്കൂൾ കുട്ടികളെ ഇറക്കിയതെന്നും ചിലർ വിമർശിച്ചു. അതേസമയം ഹണിയുടെ വസ്ത്രത്തിനെതിരായ വിമർശനം ഇക്കുറി ഇല്ല. ലാവന്റർ നിറത്തിലുള്ള ഗൗണിൽ രാജകുമാരിയെ പോലെ അതീവ സുന്ദരിയായിട്ടാണ് ചടങ്ങിന് ഹണി റോസ് എത്തിയത്.












Click it and Unblock the Notifications