ഹണി റോസ് മാത്രമല്ല; സ്വന്തം ശരീരം പ്രദർശനവസ്തുവാക്കുന്നത് തെറ്റ്, നേരത്തേയും പറഞ്ഞത്: ഫറ ഷിബില
അഹമ്മദ് കബീറിന്റെ സംവിധാനത്തിനാത്തില്‍ പുറത്തിറങ്ങിയ കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം ഭാഗവും മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നോട്ട് പോകുകയാണ്. കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശിന്റെ തിരക്കഥയില്‍ വന്ന രണ്ടാം സീസണ്‍ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.
രണ്ടാം ഭാഗത്തില്‍ നടിയും മോഡലുമായി ഫറ ഷിബിലയും ശ്രദ്ധേയമായ ഒരു വേഷത്തില്‍ എത്തുന്നുണ്ട്. രണ്ടാം സീസണ്‍ ആദ്യ സീസണിനേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുമെന്ന വിശ്വാസം തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നുവെന്നാണ് കൗമുദി മൂവീസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഫറ പറയുന്നത്. അഭിമുഖത്തിനിടെ നേരത്തെ ഹണി റോസ് വിഷയത്തില്‍ പ്രതികരിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും ഫറ ഷിബില വ്യക്തമാക്കുന്നുണ്ട്.

മറ്റുള്ളവരെ പോലെ തന്നെ പണ്ട് മുതല്‍ തന്നെ പല കാര്യങ്ങളിലും അഭിപ്രായം പറയണമെന്ന് തോന്നുന്ന ഒരാളാണ് ഞാന്‍. എല്ലാവർക്കും അഭിപ്രായം ഉള്ളതിനാല്‍ തന്നെ ഒരു അഭിപ്രായം കുറയുന്നത് നല്ലതായിരിക്കും എന്ന് കരുതി പല വിഷയത്തിലും പ്രതികരിക്കാതിരിക്കാനാണ് ശ്രദ്ധിക്കാറുള്ളത്. എന്നാല്‍ ചില കാര്യങ്ങള്‍ എനിക്ക് അങ്ങേയറ്റം തെറ്റായിട്ട് തോന്നും.
ഹണി റോസിന്റെ കാര്യം പറയുകയാണെങ്കില്‍ തന്നെ ഒരു പക്ഷെ അവർ ജീവിതത്തില്‍ സ്ട്രഗിള്‍ ചെയ്യുന്നുണ്ടാകും. അതിലൊക്കെ എമ്പതിയുണ്ട്. എന്നാല്‍ എല്ലാവരും സ്ട്രഗിള്‍ ചെയ്യുന്നുണ്ട്. ആ സമയത്ത് നമ്മള്‍ എന്ത് തീരുമാനം എടുക്കുന്നു എന്നുള്ളതാണ് പ്രധാനം. നെഗറ്റീവായും പോസിറ്റീവായും അതിനെ സ്ട്രഗിളിനെ നേരിടുന്നവരുണ്ട്. പക്ഷെ ഏത് എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണെന്നും ഫറ പറയുന്നു.
ഹണി റോസുമായി ബന്ധപ്പെട്ട കാര്യത്തില്‍ ആ കുറിപ്പ് പങ്കുവെക്കുന്നതിന് ഒരു വർഷം മുമ്പ് തന്നെ ഈ വിഷയത്തില്‍ ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഉദ്ഘാടനം ഒരു ട്രെന്‍ഡായി വരുന്നതൊക്കെ ഈ അടുത്താണ്. ഏതെങ്കിലും തരത്തില്‍ അതിന്റെ ഒരു മോറല്‍ വശം അല്ല ഞാന്‍ പറഞ്ഞു വരുന്നത്. എത്രമാത്രം എക്സ്പോസ് ചെയ്യുന്നു എന്നതിന് അനുസരിച്ചായിരുന്നില്ല പണ്ട് ഉദ്ഘാടനത്തിന് വിളിച്ചിരുന്നത്. വളരെ ബഹുമാനത്തോടെ ആളുകളെ വിളിച്ച് ഉദ്ഘാടനം നടത്തുന്ന പരിപാടിയായിരുന്നു. ഇക്കാര്യമാണ് ഞാന്‍ നേരത്തെ പറഞ്ഞത്.
സെല്‍ഫ് ഒബ്ജക്ടിഫിക്കേഷന്‍ എന്ന് പറയുന്നത് ഒരു സ്ത്രീയെ ഒരു പുരുഷന്‍ മോശമായി നോക്കുന്നത് പോലെ, അത്രയും തന്നെ മോശമാണ്. ഒരു കഥാപാത്രം ചെയ്യുന്നതിനെക്കുറിച്ചോ, അല്ലെങ്കില്‍ അതിന് വേണ്ടി എക്സ്പോസ് ചെയ്യുന്നതിനെക്കുറിച്ചോ ഒന്നും അല്ല പറയുന്നത്. നിരവധി സ്ത്രീകള്‍ നഗ്നഫോട്ടോ ഷൂട്ടുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ അതിനൊക്കെ തക്കതായ കാരണങ്ങളുണ്ടാകും. മുലയൂട്ടുന്നതിന്റെയൊക്കെ എത്രയൊക്കെയോ ഫോട്ടോ നാം കണ്ടിട്ടുണ്ട്. അതെല്ലാം ഒരു കോണ്‍സപ്റ്റ് അടിസ്ഥാനമാക്കി ചെയ്യുന്നതാണ്. അല്ലാതെ നമ്മള്‍ തന്നെ നമ്മളെ ഒരു ഒബ്ജക്ടാക്കി കാണിക്കുന്നതല്ല. അവർക്ക് അവരുടെ സ്വാതന്ത്രം ഉണ്ട് എന്നത് ഞാന്‍ മറക്കുന്നില്ല.
സ്ത്രീ തെറ്റ് ചെയ്താലും തെറ്റ് തന്നേയാണ്. പുരുഷന്‍ തെറ്റ് ചെയ്താലും തെറ്റാണും. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് കുറെ കേസുകള്‍ വന്നിരുന്നല്ലോ. അതില്‍ പലതും വ്യാജമാണെന്ന് അവർ സംസാരിക്കുന്നത് പോലെ തന്നെ നമുക്ക് അറിയാം. കോടതിക്ക് തന്നെ അത് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. പക്ഷെ അതിനെക്കുറിച്ച് ഇവിടെ ആരും സംസാരിക്കില്ല. മാധ്യമങ്ങള്‍ക്ക് വേണ്ടത് പ്രമുഖരുടെ പേരുകളാണ്. അതിന് അപ്പുറത്ത് എത്രത്തോളം ക്രെഡിബിളായിട്ടുള്ള ആളാണ് ഇത് പറയുന്നത് എന്നൊന്നും അവർ നോക്കിയിരുന്നില്ല. ദൂരർശനില്‍ ഒരു ദിവസം അരമണിക്കൂർ വാർത്ത എന്ന സബ്രദായമായിരുന്നെങ്കില്‍ തീരാവുന്ന പ്രശ്നമേ കേരളത്തിലുള്ളുവെന്ന് ഞാന്‍ ആലോചിക്കാറുണ്ടെന്നും ഫറ കൂട്ടിച്ചേർക്കുന്നു..












Click it and Unblock the Notifications