Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹണിയുടെ പ്രേമം വീട്ടിൽ പിടിച്ചതിനെ കുറിച്ച് പറയാമോ?'; അമ്മയുടെ മറുപടി വൈറൽ.. 'അതിനെല്ലാം തെറി ഹണിക്ക്'

കൊച്ചി: നടി ഹണി റോസിന്റെ ഉദ്ഘാടന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.. ഹണിയുടെ വസ്ത്രാധാരണവും ലുക്കുമൊക്കെ ചർച്ചയാകാറുണ്ട്. അതോടൊപ്പം തന്നെ വസ്ത്രത്തിന്റെ പേരിൽ കടുത്ത അധിക്ഷേപവും താരം നേരിടാറുണ്ട്. പലപ്പോഴും ഇത് കടുത്ത സൈബർ അധിക്ഷേപത്തിലേക്ക് വഴിമാറാറുമുണ്ട്. എന്നാൽ ഇത്തരം സൈബർ അധിക്ഷേപങ്ങൾ താൻ കാര്യമാക്കാറില്ലെന്നാണ് നേരത്തേ ഹണി വ്യക്തമാക്കിയത്. ആദ്യം കേട്ടപ്പോൾ നല്ല വിഷമം തോന്നിയിരുന്നെങ്കിലും ഇപ്പോൾ അത് കാര്യമാക്കാറേ ഇല്ലെന്നായിരുന്നു നടി പറഞ്ഞത്. സോഷ്യൽ മീഡിയ കമന്റുകൾക്ക് ചെവി കൊടുക്കേണ്ട കാര്യം ഇല്ലെന്ന് പറയുകയാണ് ഹണിയുടെ അമ്മയും. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹണിയും കുടുംബവും നിലപാട് വ്യക്തമാക്കിയത്. ഉദ്ഘാടനത്തിന് മകൾ ധരിക്കുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് താനാണെന്നും ഹണിയുടെ അമ്മ വെളിപ്പെടുത്തി.

'ഹണിയുടെ ഉദ്ഘാടനത്തിനുള്ള വസ്ത്രങ്ങളെല്ലാം ഞാനാണ് തിരഞ്ഞെടുക്കുന്നത്. ഹണിയാണ് പക്ഷെ അതിനൊക്കെയുള്ള തെറി കേൾക്കുന്നത്. ഇവളോട് ഞാൻ ചോദിക്കാറുണ്ട്, നീ എന്താണ് എന്റെ പേര് പറയാത്തത് എന്ന്. എവിടെ പോയാലും ഇവളെ എല്ലാവരും നന്നായി നോക്കണം എന്നാണ് ആഗ്രഹം. കുഞ്ഞിലെ തൊട്ട് നന്നായി ഒരുക്കി നിർത്തുമായിരുന്നു. ഹണിയുടെ ഫോട്ടോയ്ക്ക് വരുന്ന കമന്റുകളൊക്കെ ഞാൻ വായിക്കാറുണ്ട്. അതിനൊന്നും പക്ഷെ മറുപടി കൊടുക്കാറില്ല. ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ളത് പറയും. ചിലർ പൈസ കിട്ടാനൊക്കെ ആയിരിക്കും. അതിലേക്ക് ഞാൻ ശ്രദ്ധിക്കാൻ പോകാറില്ല. അത് ശ്രദ്ധിക്കേണ്ടെന്ന് തന്നെയാണ്. കാരണം അതൊക്കെ കേട്ടാൽ അവർ നമ്മുടെ കഴിവ് നശിപ്പിക്കും. മറ്റുള്ളവർ പറയുന്നത് കേട്ടാൽ നമ്മുക്ക് ജീവിതവും സന്തോഷവും ഉണ്ടാകില്ല. മറ്റുള്ളവരെ അങ്ങനെ തന്നെ കാണാനുള്ള ബോധം നമ്മുക്ക് വേണം.ഞങ്ങളുടെ പൊന്നുമോളാണ് ഹണി. ഞങ്ങൾ മൂന്ന് പേരും നല്ല സ്നേഹത്തിലാണ് കഴിയുന്നത്', അമ്മ പറഞ്ഞു.

honeynew-1

ഹണിയുടെ പ്രേമം വീട്ടിൽ പിടിച്ചതിനെ കുറിച്ച് പറയാമോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു-'പ്രേമമോ , ഒരു മണ്ണാങ്കട്ടയും ഇല്ല അവൾക്ക്. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ.മകളെ കുറിച്ചുള്ള ഏറ്റവും വലിയ ആഗ്രഹം വിവാഹമാണ്. അതിനി സമയമാകുമ്പോൾ ദൈവം നടത്തിത്തരട്ടെ. ആയുസോടെയും ആരോഗ്യത്തോടേയും മകൾക്ക് മുൻപോട്ട് പോകാൻ സാധിക്കട്ടെ എന്നാണ് പ്രാർത്ഥന', അമ്മ പറഞ്ഞു.

എനിക്ക് മകളിൽ ഇഷ്ടമുള്ള കാര്യം അവൾ നന്നായി പ്രാർത്ഥിക്കും. എപ്പോൾ നോക്കിയാലും ഈശോയുടെ മുന്നിൽ നിൽക്കുന്നത് കാണാം. റൂം തുറന്നാൽ ഈശോയുടെ ഫോട്ടോ തൂക്കുന്നതും ഒരുക്കുന്നതുമൊക്കെ കാണാം, ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു. എന്നാൽ അങ്ങനെയൊന്നും ഇല്ലെന്നായിരുന്നു ഹണിയുടെ മറുപടി.

മകളെ കുറിച്ച് ഹണിയുടെ അച്ഛന്റെ വാക്കുകൾ ഇങ്ങനെ-'മകളെ ഞാൻ വഴക്ക് പറയാറില്ല. അതിനുള്ളൊരു സാഹചര്യം അവൾ ഉണ്ടാക്കാറില്ല. അവൾക്ക് സിനിമയെ കുറിച്ചൊക്കെ ധാരണയുണ്ട്. അങ്ങനെയാണ് പ്രൊഡക്ഷൻ കമ്പനി തുടങ്ങുന്നത്. മകൾ സിനിമയിലേക്ക് പോകുന്നത് ഇഷ്ടമല്ലായിരുന്നു. അതിനാൽ തന്നെ അവൾ ഷൂട്ടിങിന് പോകുമ്പോൾ അവൾക്കൊപ്പം ആരെങ്കിലും ഇല്ലാതെ പോകരുതെന്ന് നിർബന്ധമായിരുന്നു. കൊച്ചിയിൽ മകൾക്ക് സന്തോഷകരമായ അന്തരീക്ഷമാണ്. മൂലമറ്റം ഗ്രാമപ്രദേശമല്ലേ. അവൾ ചെയ്യുന്ന തൊഴിലും സാഹചര്യവും ഏറെ വ്യത്യാസമല്ലേ. നാട്ടിൻപുറമല്ല സിനിമക്കാർക്ക് യോജിച്ച സ്ഥലം. അതിനാലാണ് കൊച്ചിയിലേക്ക് മാറിയത്', അച്ഛൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+