'അന്ന് അവള്‍ എന്നെ കെട്ടിപ്പിടിച്ച് വലിയ വായിൽ കരഞ്ഞു; ഹണി റോസിനെക്കുറിച്ച് അമ്മ അന്ന് പറഞ്ഞ കാര്യം
ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ നടി ഹണി റോസിനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ. പഴയ ഇന്റർവ്യൂകളൊക്കെ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. ഹണി റോസിന്റെ അന്നും ഇന്നും ഉള്ള ഇന്റർവ്യൂകൾ നോക്കിയാൽ വ്യക്തമാകുന്ന കാര്യം ഹണിക്ക് അച്ഛനും അമ്മയും നൽകുന്ന പിന്തുണയാണ്.
ഹണിയെക്കുറിച്ച് അച്ഛനും അമ്മയും എന്നും അഭിമാനത്തോട് കൂടി മാത്രമെ സംസാരിച്ചിട്ടൂള്ളൂ. ഇപ്പോൾ ഹണിയെക്കുറിച്ച് അച്ഛനും അമ്മയും സംസാരിക്കുന്ന ഒരു പഴയ വീഡിയോ ആണ് വൈറലായിരിക്കുന്നത്. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ ഹണി റോസ് അതിഥിയായി എത്തിയ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. എന്നും സന്തോഷം ആഗ്രഹിക്കുന്ന ആളാണ് ഹണിയെന്ന് അച്ഛൻ പറയുന്നു.

' മോളക്കുറിച്ച് പറയുകയാണ് കുടുംബത്തിന് അകത്തായാലും പുറത്തായാലും സ്‌നേഹവും സന്തോഷവും എപ്പോഴും ആഗ്രഹിക്കുന്ന ആളാണ് ഹണി റോസ്. സിനിമയെക്കുറിച്ച് പറഞ്ഞാൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമ ചെയ്യാൻ തുടങ്ങുന്നത്, എന്നാണ് അച്ഛൻ പറയുന്നത്.
അതേ സമയം ഹണി സ്കൂളിൽ പഠിക്കുന്ന സമയത്ത് ഉണ്ടായ ഒരു സംഭവമാണ് അമ്മ പറയുന്നത്.
' മോളെക്കുറിച്ച് പറയുകയാണെങ്കിൽ ആദ്യമായി ഓടിവരുന്നത് സ്‌കൂളിലെ ഒരു സംഭവമാണ്. സ്‌കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എല്ലാ പരിപാടികളിലും അവൾ പങ്കെടുക്കുമായിരുന്നു. ഒരു ദിവസം എന്റെ അടുത്ത് വന്ന് പറഞ്ഞു അമ്മേ, എനിക്ക് സമ്മാനമുണ്ട് അമ്മയും കൂടി സ്‌കൂളിൽ വരണമെന്ന് പറഞ്ഞു. സ്‌കൂളിൽ ചെന്ന് എല്ലാവർക്കും പൈസ കൊടുത്തുകൊണ്ടിരിക്കുകയാണ്, ഹണിക്ക് മാത്രം ഒന്നുമില്ല, അവൾ വലിയ വായിൽ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു മോൻ ഇവരെയൊക്കാളും വലിയ നിലയിൽ എത്തുമെന്ന് ഞാൻ പഞ്ഞു,'' അമ്മ പറയുന്നു.
അതേ സമയം ഹണി ഉദ്ഘാടനത്തിന് പോകുമ്പോഴുള്ള വസ്ത്രങ്ങളെല്ലാം താനാണ് തിരഞ്ഞെടുക്കുന്നത് എന്നും എന്നാൽ അതിനൊക്കെ തെറിവിളി കേൾക്കുന്നു ഹണിക്കാണെന്നും അമ്മ നേരത്തെ പറഞ്ഞിരുന്നു. വിമർശനങ്ങൾ വരുമ്പോൾ എന്താണ് തന്റെ പേര് പറയാത്തത് എന്ന് താൻ ചോദിക്കാറുണ്ടെന്നും ഹണിയുടെ അമ്മ പറയുന്നു. എവിടെ പോയാലും ഹണിയെ എല്ലാവരും നന്നായി നോത്തണം എന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞിരുന്നു.
ഹണിയുടെ ഫോട്ടോയ്ക്ക് വരുന്ന കമന്റുകളൊക്കെ താൻ വായിക്കാറുണ്ടെന്നും അതിനൊന്നും മറപടി കൊടുക്കാറില്ലെന്നും അമ്മ പറഞ്ഞു.
മറ്റുള്ളവർ പറയുന്നത് കേട്ടാൽ നമുക്ക് ജീവിതവും സന്തോഷവും ഉണ്ടാകില്ല. മറ്റുള്ളവരെ അങ്ങനെ തന്നെ കാണാനുള്ള ബോധം നമ്മുക്ക് വേണം. ഞങ്ങളുടെ പൊന്നുമോളാണ് ഹണി, എന്നും അമ്മ പറഞ്ഞു.












Click it and Unblock the Notifications