ചിരി ഒരു രക്ഷയുമില്ല; അഭിമുഖത്തിനിടെ ആസിഫ് അലിയോട് ക്രഷ് തുറന്ന് പറഞ്ഞ് അവതാരക
തലവന്‍ എന്ന ചിത്രത്തിലൂടെ വിജയത്തിന്റെ ട്രാക്കിലേക്ക് തിരിച്ച് കയറിയിരിക്കുകയാണ് ആസിഫ് അലി. അഭിനയത്തിന്റെ കാര്യത്തില്‍ എന്നത്തേതും പോലെ മികച്ച് നില്‍ക്കുമ്പോഴും അടുത്ത കാലത്ത് ഇറങ്ങിയ പല ആസിഫ് അലി ചിത്രങ്ങള്‍ക്കും തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. ആ വിജയ വരള്‍ച്ചയാണ് തലവനിലൂടെ തിരുത്തിയിരിക്കുന്നത്.
തലവന് ശേഷം അടുത്തതായി തിയേറ്ററുകളിലേക്ക് എത്തുന്ന ആസിഫ് അലി ചിത്രം ലെവല്‍ക്രോസാണ്. ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മെയ്ക്ക് ഓവറിലാണ് ആസിഫ് അലി എത്തുന്നത്. ചിത്രം ഈ മാസം 26 ന് തിയേറ്ററുകളിലെത്തും.

ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും "ലെവൽ ക്രോസി"നു ണ്ട്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാൽ ചിന്ത്രം"റാം" ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ലെവല്‍ ക്രോസ്.
ലെവല്‍ ക്രോസിനെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ് ഉള്ളതെന്നാണ് സംവിധായകനും പ്രധാന താരങ്ങളും സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അർഫാസിന്റെ അടുത്ത് നിന്നും ശരിക്കും ഞാന്‍ പ്രതീക്ഷിച്ചിരുന്നത് ഒരു ലവ് സ്റ്റോറിയൊക്കെയായിരുന്നു. കൂമന്റെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് അർഫാസ് എന്നോട് ഈ കഥ പറയുന്നതെന്നും ആസിഫ് അലി പറയുന്നു.
പുതിയ എന്തെങ്കിലും കഥയുണ്ടോയെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിക്കാനായിരുന്നു. ജിത്തു ജോസഫ് എന്ന സംവിധായകാന് അർഫാസ് എത്രത്തോളം സഹായകരമായിരുന്നുവെന്ന് ഞാന്‍ കട്ടിണ്ട്. ജിത്തു ചേട്ടന്റെ ഒരു നോട്ടം എന്താണെന്ന് അർഫാസിന് അറിയാം. കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്, കമ്മ്യൂമിക്കേഷന്‍സിലെ ക്ലാരിറ്റി എല്ലാം തന്നെ ഞാന്‍ നോട്ട് ചെയ്തിരുന്നു.
സ്ഥലം കടക്കുന്ന സ്ഥലം മുതല്‍ ഒരു ക്യൂരിയോസിറ്റ് തരുന്നുണ്ടായിരുന്നു. കഥ കേട്ട് കഴിഞ്ഞതോടെ എനിക്ക് ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ചിരിച്ചോണ്ടിരുന്നായിരുന്നു അവന്‍ കഥ പറയുന്നത്. എന്നാല്‍ ഈ സിനിമ കാണുമ്പോള്‍ നമുക്ക് മനസ്സിലാകും ഇത് ചിരിച്ചോണ്ടിരുന്ന് കാണാന്‍ പറ്റിയ ഒരു സിനിമയല്ലെന്നെന്നും ആസിഫ് അലി പറയുന്നു.
അതേസമയം, അഭിമുഖത്തിന്റെ തുടക്കത്തില്‍ തനിക്ക് ആസിഫിനോട് ഉണ്ടായിരുന്ന ക്രഷിനെക്കുറിച്ചും അവതാരക തുറന്ന് പറയുന്നുണ്ട്. ഞാന്‍ നിങ്ങളുടെ ഒരു വലിയ ആരാധികയാണ്. എനിക്ക് നിങ്ങളുടെ ചിരി വലിയ ഇഷ്ടമാണ്. വലിയ ക്രഷ് ആയിരുന്നു. റിതുവില്‍ വില്ലനാണ്. എന്നിട്ട് പോലും എനിക്ക് വലിയ ക്രഷ് ആയിരുന്നു. അതിന് അകത്ത് തള്ളവിരലില്‍ മോതിരമൊക്കെ ഇട്ട് നടക്കുന്നുണ്ടല്ലോ, അത് കണ്ട് ഞാനും അങ്ങനെ ചെയ്തിരുന്നു. അത്തരത്തില്‍ വലിയ ക്രഷ് ആയിരുന്നു' അവതാരക പാർവതി പറഞ്ഞു.












Click it and Unblock the Notifications