ഇന്ത്യ ഫൈനലിലേക്ക് കുതിച്ചു: പക്ഷെ ചങ്കത്ത് അടി കിട്ടിയത് സല്‍മാന്‍ ഖാന്റെ ടൈഗർ 3 ന്
ഡൽഹി: സൽമാൻ ഖാന്റെ ദീപാവലി ചിത്രമായ ടൈഗർ 3 ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ മൂന്ന് ദിനങ്ങളില്‍ വലിയ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. നാല് ദിവസത്തിനുള്ളില്‍ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രമായി 150 കോടി കളക്ഷന്‍ കടന്നുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ നാലാം ദിനം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 22 കോടിയാണ് നേടിയ്. സല്‍മാന്‍ ഖാനൊപ്പം തന്നെ കത്രീന കൈഫും ചിത്രത്തില്‍ പ്രാധന വേഷത്തിലെത്തുന്നുണ്ട്.
ചിത്രം റിലീസ് ചെയ്ത ഞായറാഴ്ച ചിത്രം 43 കോടിയാണ് നേടിയത്, തിങ്കളാഴ്ച ഇത് 58 കോടിയായി, ചൊവ്വാഴ്ച 43.50 കോടിയായിരുന്നു. എന്നാല്‍ ബുധനാഴ്ച കളക്ഷന്‍ നേർപകുതിയായി 22 കോടിയിലേക്ക് എത്തിയെന്നാണ് ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം 18.78% ആയിരുന്നു ബുധനാഴ്ച ടൈഗര്‍ 3 ഒക്യുപെഷന്‍. ദീപാവലി അവധി തീർന്നത് മാത്രമല്ല, ക്രിക്കറ്റ് വേള്‍ഡ് കപ്പിലെ ഇന്ത്യ - ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരവും സല്‍മാന്‍ ഖാന്‍ ചിത്രത്തിന് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്.

സൽമാൻ ഖാന്റെ ടൈഗർ 3യുടെ ബ്ലോക്ക്ബസ്റ്റർ വ്യൂവർഷിപ്പിന് പകരമായി ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോകകപ്പ് സെമിഫൈനലിന് "റെക്കോർഡ് ബ്രേക്കിംഗ് വ്യൂവർഷിപ്പ്" ലഭിച്ചതായും ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച രാവിലത്തെ ഷോയ്ക്ക് ടൈഗർ 3 ന് ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് 1 മണി മുതൽ തിയേറ്ററുകളിലേക്കുള്ള തിരക്ക് കുറഞ്ഞെന്നും ആദർശ് പറയുന്നു.
വൈആര്‍എഫ് സിനിമാറ്റിക് യൂണിവേഴ്സില്‍ പഠാന് ശേഷം എത്തിയ യാഷ് രാജ് ഫിലിംസിന്‍റെ പുതിയ ചിത്രമാണ് ടൈഗർ 3. ഇമ്രാൻ ഹാഷ്മി പ്രതിനായകനായെത്തുന്ന ചിത്രത്തില്‍ കാമിയോ റോളില്‍ മറ്റൊരു ബോളിവുഡ് സൂപ്പർ സ്റ്റാറും എത്തുന്നുണ്ട്. സൽമാൻ ഖാന് ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ തിയറ്റർ ഓപ്പണിംഗ് നൽകിയ ചിത്രം, ബോളിവുഡിലെ തന്നെ "ദീപാവലി ദിനത്തിലെ ഏറ്റവും ഉയർന്ന ഓപ്പണറായി" മാറുകയും ചെയ്തു.
ഒരു ദശാബ്ദത്തിലേറെയായി ദീപാവലി ദിനത്തിൽ ഒരു പ്രധാന ഹിന്ദി സിനിമയും റിലീസ് ചെയ്തിട്ടില്ലെങ്കിലും (ആളുകൾ ആഘോഷങ്ങളിലും ലക്ഷ്മി പൂജയിലും തിരക്കിലായതിനാൽ ഫിലിം ബിസിനെ സാരമായി ബാധിക്കുന്നു), ടൈഗർ 3 ഒരു ഗെയിം ചേഞ്ചറായി ഉയർന്നുവരാനുള്ള ശ്രമത്തിലായിരുന്നുവെന്നും ആദർശ് പറയുന്നു. നിർവ്വഹിച്ചിരിക്കുന്നത് ആദിത്യ ചോപ്രയും സംവിധാനം ചെയ്തത് മനീഷ് ശർമ്മയുമാണ്. സൽമാൻ, കത്രീന, ഇമ്രാൻ എന്നിവരെ കൂടാതെ രേവതി, സിമ്രാൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications