'പാവം പിടിച്ച ദിലീപിനെതിരെ ഓരോന്ന് പറയുന്നു, ഇവനൊക്കെ തലയ്ക്ക് വെളിവുണ്ടോ'? 'എത്ര കിട്ടി മാരാർക്ക്', വിമർശനം
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടർ ചാനലിലൂടെ നടൻ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയത്. നടിയെ ആക്രമിക്കാൻ ഒന്നരക്കോടി രൂപയുടെ കൊട്ടേഷൻ തന്നത് ദിലീപ് ആണെന്നും അതിൽ 80 ലക്ഷം ഇനിയും കിട്ടാനുണ്ടെന്നും പൾസർ സുനി പറഞ്ഞു. ഇത് വലിയ ചർച്ചയായതിന് പിന്നാലെ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ.
വാർത്ത പുറത്ത് വിട്ട റിപ്പോർട്ടർ ചാനലിനേയും അഖിൽ മാരാർ രൂക്ഷമായി വിമർശിക്കുന്നു. കേസിൽ ദിലിപീന് അനുകൂലമായ വിധി വരാനിരിക്കെ പുതിയ ഓരോന്ന് കൊണ്ട് വരികയാണെന്ന് അഖിൽ പറയുന്നു. പൾസർ സുനി പറയുന്ന വിവരക്കേടുകൾ മനസ്സിലാക്കാനുളള ബോധം ജനത്തിന് ഉണ്ടെന്നും അഖിൽ മാരാർ പറയുന്നു.

അഖിൽ മാരാരുടെ വാക്കുകൾ: '' ഇവനൊക്കെ തലയ്ക്ക് വെളിവുണ്ടോ? ഒളിക്യാമറ എന്നതൊക്കെ ഏത് കാലത്തെ വാക്കാണ്. ഇന്ന് ഏത് മുക്കിലും മൂലയിലും വരെ സിസിടിവിയുടേയും ക്യാമറയുടേയും വലയത്തില്‍ പെട്ട് ജീവിക്കുന്ന മനുഷ്യരുടെ ഇടയില്‍ മാധ്യമപ്രവര്‍ത്തകന്‍ പോയി ബൈറ്റ് എടുത്തിട്ടാണ് പറയുന്നത്. റോഷീ എന്ന് വിളിച്ചാണ് പള്‍സര്‍ സുനി സംസാരിക്കുന്നത്. അപ്പോള്‍ അറിഞ്ഞ് കൂടാത്ത ആളല്ല എന്നത് വ്യക്തം.
ഒരാള്‍ നമുക്ക് മുന്നില്‍ നിന്ന് ക്യാമറ എടുക്കുകയാണെങ്കില്‍ അത് നമുക്ക് കാണാനൊക്കില്ലേ. ഇത്രയും വൃത്തികെട്ട, നാറിയ മനസ്സിന്റെ ഉടമകളാണ് ഇവരൊക്കെ എന്നതിന്റെ തെളിവല്ലേ ഇത്. ദിലീപിന് അനുകൂലമായ കോടതി വിധി വരാന്‍ പോകുന്നു എന്ന് കണ്ട നിമിഷം ഓരോന്ന് കൊണ്ടുവരികയാണ്. ഇതിന്റെ ശരി തെറ്റുകളൊക്കെ കോടതി പറയട്ടേ, ഇയാളെ അങ്ങ് തൂക്കിക്കൊന്നോട്ടെ. ഒരു കുഴപ്പവും ഇല്ല. പക്ഷേ പള്‍സര്‍ സുനി പറയുന്നതില്‍ ചില വിവരക്കേടുകളുണ്ട്. അത് മനസ്സിലാക്കാനുളള ബോധം സാമാന്യ ജനതയ്ക്ക് ഉണ്ട്.
ശരിയെന്ന് പറയുന്ന കാര്യത്തിന് വേണ്ടിയേ തനിക്ക് സംസാരിക്കാന്‍ പറ്റൂ. ഇവരീ കാണിക്കുന്നത് എന്തിന് വേണ്ടിയിട്ടാണ്. ഈ പള്‍സര്‍ സുനിക്ക് ഇതെല്ലാം കോടതിയില്‍ പറഞ്ഞു കൂടേ. 8 വര്‍ഷം കഴിഞ്ഞ് ജയിലില്‍ നിന്ന് ഇറങ്ങിയ ഒരുത്തനോടാണ് ഒളിക്യാമറ. അവന്‍ ആരോടും പറയാത്ത വെളിപ്പെടുത്തലുകള്‍ നടത്തിയെന്ന്. എന്താണ് എന്നിട്ട് പറഞ്ഞിരിക്കുന്നത്. ഇവന്‍ പറഞ്ഞതൊക്കെ ഇവിടെ ആര്‍ക്കാണ് അറിഞ്ഞ് കൂടാത്തത്.
സംഭവം ഇത്രയേ ഉളളൂ, പള്‍സര്‍ സുനി പറഞ്ഞു തനിക്കൊരു 80 ലക്ഷം കൂടി കിട്ടാനുണ്ട്, അതൊന്ന് മേടിച്ച് തരാമോ എന്ന്. അപ്പോള്‍ ഇവന്മാര്‍ പറഞ്ഞുകാണും 80 ലക്ഷമല്ല വേണമെങ്കില്‍ 1 കോടി ഞങ്ങള്‍ തരാം, ആശാന്‍ ഇവിടെ എവിടെയെങ്കിലും വന്ന് നിന്നാല്‍ മതി എന്ന്. ആ പാവം പിടിച്ചവന് എതിരെ പറയാന്‍ പറ്റുന്നതിന്റെ പരമാവധി പറയണം, ഞങ്ങള്‍ ഒളിക്യാമറയില്‍ എടുക്കും എന്ന്. സത്യം പറഞ്ഞാല്‍ കഷ്ടമാണ്. ഇവരൊക്കെ കാരണം ഈ നാട്ടില്‍ സമാധാനമായിട്ട് ഒരു മനുഷ്യനും ജീവിക്കാന്‍ വയ്യ.
ഇത് എല്ലാ മനുഷ്യര്‍ക്ക് നേരെയും വരും. തെറ്റ് ചെയ്യാത്ത ഒരാളെ എന്തും ചെയ്യാന്‍ പറ്റുന്ന രീതിയിലേക്കാണ് ഇവന്മാര്‍ പോയിക്കൊണ്ടിരിക്കുന്നത്. പള്‍സര്‍ സുനി എന്താണ് പുതിയതായിട്ട് പറഞ്ഞിട്ടുളളത്. എന്തെങ്കിലും പറഞ്ഞോ. ഞാനൊന്നും കേട്ടില്ല''.
അതേസമയം ദിലീപിനെ പിന്തുണയ്ക്കുന്നതിൽ സോഷ്യൽ മീഡിയയിൽ അഖിൽ മാരാർക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. ഇങ്ങനെയൊക്കെ പറയാൻ ദിലീപ് എത്ര പണം തന്നു എന്നാണ് ഉയരുന്ന ചോദ്യങ്ങൾ. ചില കമന്റുകൾ നോക്കാം: ''ഇയാൾക് വേറെ പണിയില്ലേ ഇയാളോട് ഇത്തിരി ബഹുമാനം ഉണ്ടായിരുന്നു ഇപ്പോൾ അതും പോയി.... ദാരിദ്ര്യം'' എന്നാണ് ഒരു കമന്റ്. കോടതിയിൽ പറഞ്ഞത് കൊണ്ട് ആണ് 85 ദിവസം ജയിലിൽ ഇട്ടതും 8 വർഷം ആയി എട്ടാം പ്രതി ആയി തുടരുന്നത് അത് അറിയില്ലേ മാരാരെ. കൊട്ടേഷൻ കോവാലൻ എത്ര തന്നു ഈ തള്ളലിന്. ശരിക്കും ഏറ്റില്ല'' എന്ന് മറ്റൊരു കമന്റ്.
മറ്റൊരു കമന്റ് ഇങ്ങനെ: ''അനുകൂലം എന്നു നിനക്ക് എങ്ങനെ അറിയാം എടാ അവൻ കോടതിയിലും പലതും പറഞ്ഞു. തോളിൽ കയ്യിട്ടത് ഉൾപ്പെടെ. നീ ഇവിടെ കോമഡി പറഞ്ഞു നിന്നോ.. എടാ ആവശ്യം പോലെ തെളിവ് ഉണ്ട്. 37 ദിനം ബാലചന്ദ്രനെ നിന്റെ പിള്ള വിചാരണ ചെയ്തിട്ടു ഒരു സെക്കന്റ് അങ്ങേരെ തോൽപ്പിക്കാൻ ആയില്ല. പിന്നാ നീ''. '' സത്യം പണ്ടേ പുറത്ത് വരേണ്ടതായിരുന്നു. എന്നാൽ നീതിദേവതയുടെ കണ്ണുകെട്ടിയ അധികാര വർഗ്ഗം ആ വഴി എന്നേ അടച്ചു കളഞ്ഞു. സംഭവിച്ച കാര്യങ്ങൾ ഏതായാലും ഒരു അനുഭവസ്ഥയും വെറുതെ പറയില്ലല്ലോ'', എന്നും കമന്റുണ്ട്.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications