Get Updates
Get notified of breaking news, exclusive insights, and must-see stories!

മാങ്ങാണ്ടി കൊണ്ട് എണ്ണയോ; അതും മുടി വളരാന്‍: ചെലവോ തുച്ഛം; ഗുണമോ മെച്ചം

പഴങ്ങളില്‍ ഏറ്റവും സ്വാദിഷ്ടമായ ഫലമാണ് മാമ്പഴം. എത്ര കഴിച്ചാലും മടുക്കാത്ത പഴമാണിത്. നിരവധി ആരോഗ്യ ഗുണങ്ങളും മാമ്പഴത്തിനുണ്ട്. ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും മാമ്പഴം പതിവായി കഴിച്ചാല്‍ മതിയെന്ന് പറയാറുണ്ട്. എന്നാല്‍ മാമ്പഴത്തിന്റെ മാംസളമായ ഭാഗം കഴിച്ച്, പരമാവധി നീരും ഊറ്റിയെടുത്ത ശേഷം അവശേഷിക്കുന്നതാണ് മാങ്ങയുടെ വിത്ത്. മാങ്ങാണ്ടി എന്നാണ് സാധാരണയായി മാങ്ങയുടെ വിത്തിനെ വിശേഷിപ്പിക്കുന്നത്.

മാങ്ങ കഴിച്ച ശേഷം മാങ്ങാണ്ടി വെറുതെ വലിച്ചെറിയുകയാണ് പതിവ്. ചിലര്‍ ഇത് പറമ്പില്‍ കൊണ്ടുപോയി കുഴിച്ചിടും. എന്നാല്‍ ഈ മാങ്ങാണ്ടിക്കും സൗന്ദര്യ സംരക്ഷണത്തില്‍ വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്ന് പലര്‍ക്കും അറിയില്ല.

ഈ മാമ്പഴ വിത്ത് ഉണക്കിയെടുത്ത് എണ്ണ ഉണ്ടാക്കാം എന്നുള്ളത് പലര്‍ക്കും പുതിയ അറിവായിരിക്കും. ചുവടെ പറയുന്ന രീതിയില്‍ തയാറാക്കിയാല്‍ മാങ്ങാണ്ടിക്കുള്ളിലെ കാമ്പ് കൊണ്ട് ഒരു ഉഗ്രന്‍ എണ്ണ തയ്യാറാക്കാന്‍ കഴിയും. മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ് ഈ എണ്ണ. ആയുര്‍വേദ ചികിത്സയ്ക്ക് ഉള്‍പ്പെടെ ഈ എണ്ണ ഉപയോഗിക്കുന്നുണ്ട്.

mangoseed

ഇതിനായി ആദ്യം ചെയ്യേണ്ടത് കത്തിയോ ചുറ്റികയോ ഉപയോഗിച്ച് മാങ്ങാണ്ടിയുടെ പുറംതോട് ശ്രദ്ധാപൂര്‍വ്വം പൊട്ടിച്ചെടുക്കണം. തുടര്‍ന്ന് ഇതിനുള്ളിലെ മൃദുവായ കാമ്പ് വേര്‍തിരിച്ചെടുക്കുക. എന്നിട്ട് ഇത് ചെറിയ കഷണങ്ങളാക്കി ഒരു മിക്‌സിയിലിട്ട് അരയ്ക്കുക. ഇങ്ങനെ അരയ്ക്കുന്നതിലൂടെ കൂടുതല്‍ പോഷകങ്ങള്‍ അതില്‍ നിന്ന് ഊറി വരും.

മാമ്പഴ വിത്തിന്റെയുള്ളിലെ കാമ്പ് അരച്ചത് ഒരു കുപ്പിയിലേക്ക് ഇട്ടു വയ്ക്കുക. തുടര്‍ന്ന് വെളിച്ചെണ്ണയോ ആല്‍മണ്ട് ഓയിലോ ഇതിനു മുകളിലേക്ക് ഒഴിക്കുക. മാമ്പഴ വിത്ത് അരച്ചത് മുങ്ങിക്കിടക്കുന്ന വിധത്തില്‍ ആയിരിക്കണം എണ്ണ ഒഴിക്കേണ്ടത്. ഈ കുപ്പി നന്നായി അടച്ച് ഏഴ് മുതല്‍ 10 ദിവസം വരെ വെയില്‍ ലഭിക്കുന്ന ജനല്‍പടിയിലോ ചൂട് കിട്ടുന്ന സ്ഥലത്തോ വയ്ക്കുക. ദിവസത്തില്‍ ഒരു തവണ പാത്രം നന്നായി കുലുക്കുക.

10 ദിവസത്തിനു ശേഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് ഈ മിശ്രിതം അരിച്ചെടുക്കുക. ഇപ്പോള്‍ മാങ്ങാണ്ടിക്കുള്ളിലെ കാമ്പ് കൊണ്ടുള്ള എണ്ണ ഉപയോഗിക്കാന്‍ പാകമായി കഴിഞ്ഞു.

ഇനി ഇത്രയും ദിവസം കാത്തിരിക്കാന്‍ വയ്യെങ്കില്‍ ഈ അരച്ചെടുത്ത കാമ്പും വെളിച്ചെണ്ണയും ചേര്‍ത്ത് ചെറുതീയില്‍ പതിനഞ്ച് 20 മിനിറ്റ് ചൂടാക്കുക. തുടര്‍ന്ന് അരിച്ചെടുത്ത് സൂക്ഷിക്കുക. ഇത് പെട്ടെന്ന് ഉപയോഗിക്കാമെങ്കിലും സാവധാനത്തില്‍ ഇരുന്ന് ചൂടേറ്റ് പാകമാകുന്നതാണ് ശരിയായ രീതി.

മാമ്പഴ വിത്തില്‍ നിന്നുള്ള എണ്ണയില്‍ ഫാറ്റി ആസിഡുകള്‍, ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, പോഷകങ്ങള്‍, എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതാണ്. തലയോട്ടിയുടെ ആരോഗ്യത്തിനും ഈ എണ്ണ ഉത്തമമാണ്. കട്ടിയില്ലാത്ത മുടിക്ക് ബലം നല്‍കുന്നതിനൊപ്പം വരള്‍ച്ച, മുടികൊഴിച്ചില്‍, അറ്റം പിളരുന്നത് എന്നീ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്. എണ്ണയ്ക്ക് ഒട്ടും കട്ടിയില്ലാത്തതിനാല്‍ തലയോട്ടിയിലേക്ക് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുകയും ചെയ്യും.

പതിവായി ഉപയോഗിച്ചാല്‍ നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ ഫലം കണ്ടു തുടങ്ങും. തലയോട്ടിയില്‍ മസാജ് ചെയ്യുന്നതിലൂടെ രക്തപ്രവാഹം വര്‍ധിക്കുകയും മുടി വേരുകള്‍ക്ക് ബലം ലഭിക്കുകയും ചെയ്യും. ഇനി ഇരട്ടി ഫലം ലഭിക്കാനാണെങ്കില്‍ റോസ്‌മേരി എസന്‍ഷ്യല്‍ ഓയില്‍ ഏതാനും തുള്ളികള്‍ കൂടി ചേര്‍ക്കാം.

ഡിസ്‌ക്ലെയിമര്‍ - ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുന്‍പ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+