'മോഹൻലാൽ ആനയാണ് ചേനയാണെന്നൊക്കെ പറയും, കാര്യമാക്കേണ്ട', ബിഗ് ബോസ് ഫിനാലെയിൽ എത്താൻ ഇതാണ് ഫോർമുല
ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ആഴ്ചകളിലേക്ക് അടുക്കുമ്പോൾ വിജയി ആകാൻ സാധ്യത ഉളളവർ ആരൊക്കെയെന്ന് പ്രേക്ഷകർ ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. അനീഷിനോ അനുമോൾക്കോ ആണ് മിക്കവരും സാധ്യത കൽപ്പിക്കുന്നത്. അനുമോൾ പുറത്ത് പിആറിനെ ഏൽപ്പിച്ചിട്ടുണ്ട് എന്നത് ബിഗ് ബോസിലെ മറ്റ് മത്സരാർത്ഥികൾ തന്നെ ആരോപിക്കാറുണ്ട്.
ബിഗ് ബോസ് മലയാളം വിജയിക്കുന്നതിന് ചില ഫോർമുലകൾ ഉണ്ടെന്നാണ് ഫാൻസ് ഗ്രൂപ്പിൽ ആരാധകരിലൊരാൾ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.. സീസൺ ആരംഭിക്കുമ്പോൾ പ്രമോയിൽ മോഹൻലാൽ പറയുന്നത് പോലെയൊന്നും അല്ല കാര്യങ്ങൾ. കുറിപ്പ് വായിക്കാം:
''മലയാളം ബിഗ് ബോസ്സ് 7 സീസൺ പിന്നിടുമ്പോൾ അടുത്ത സീസണുകളിൽ വരുന്നവർക്ക് ഫിനാലെയിൽ വരാൻ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ പറയാം. ഷോ തുടങ്ങും മുൻപ് സീസണിന്റെ പരസ്യം വരും. അതിൽ ഈ സീസൺ ആനയാണ് ചേനയാണെന്നൊക്കെ മോഹൻലാൽ പറയും. കാര്യമാക്കണ്ട. ഷോയിൽ കയറി കഴിഞ്ഞാൽ പിന്നെ ക്രിയേറ്റേഴ്സിന് നിങ്ങളെ ഒരു പുല്ലും ചെയ്യാൻ സാധിക്കില്ല. ഓഡിൻസിനെ മുന്നിൽ കണ്ട് ഗെയിം കളിക്കുക. ഈ ഓഡിയൻസ് എന്ന് പറയുമ്പോ ഭൂരിപക്ഷം വരുന്ന മലയാളി പ്രേക്ഷകരെയാണ് ഉദ്ദേശിച്ചത്.

അവർക്ക് നിങ്ങൾ ടാസ്ക് ജയിക്കുന്നതൊ, നന്നായി മറ്റുള്ളവരോട് ബിഹേവ് ചെയ്യുന്നതോ അല്ല കാണേണ്ടത്. ഏറ്റവും നന്നായി സ്ത്രീവിരുദ്ധത പറയാൻ അറിയണം, എന്തിനേം ഏതിനേം സദാചാര കണ്ണോടെ കാണാൻ കഴിയണം, നാടൻ വസ്ത്ര ധാരണം ഉണ്ടാകണം, ഒറ്റപ്പെടൽ സ്ട്രാറ്റജി അറിയണം, നിങ്ങളുടെ അതെ സ്വഭാവ ദൂഷ്യങ്ങൾ ഉള്ള മറ്റൊരു മത്സരാർത്ഥിയെ കണ്ടെത്തി കോമ്പോ ഉണ്ടാക്കണം, പാവ പോലെ എന്തെങ്കിലും സാധനം കൊണ്ട് വന്നു അതിന്റെ അമ്മ കളിക്കണം, മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി കടന്ന് കയറി അവരെ വെറുപ്പിക്കാൻ അറിയണം.
മലയാളി പ്രേക്ഷകർക്ക് ഇഷ്ടമകാത്ത സ്വഭാവം ഉള്ള മത്സരാർത്ഥിയെ പ്രവോക്ക് ആക്കി നെഗറ്റീവ് ആക്കി അവിടെ വിക്ടിം കാർഡ് ഇറക്കി കളിക്കാൻ അറിയണം, മോഹൻലാൽ വീക്കെൻഡിൽ എന്ത് വന്നു പറഞ്ഞാലും കല്ല് പോലെ കേട്ടോണ്ട് നിൽക്കാൻ അറിയണം, എല്ലാത്തിനുമുപരി പുറത്ത് നല്ലൊരു പിആർ ടീമിനെ സെറ്റ് ചെയ്തു നിർത്തണം ആൾറെഡി നിങ്ങളൊരു സെലിബ്രിറ്റി ആണെങ്കിൽ അത്രയും നല്ലത്.
ഇത്രയും ക്വാളിറ്റിസ് നിങ്ങൾക്ക് ഉണ്ടെങ്കിൽ മൈൻഡ് ഗെയിമും വേണ്ട, ടാസ്കും ജയിക്കണ്ട, സഹ മനുഷ്യരോട് സ്നേഹത്തോടെ പെരുമാറുകയും വേണ്ട. മലയാളം ബിഗ് ബോസ്സിൽ ഫൈനൽ വരെ എങ്കിലും ഉറപ്പായും നിങ്ങളെത്തും. ഇതൊന്നും അറിയാതെ വരുന്നവർക്ക് കിട്ടുന്ന കാഷ് ബോൺസ് ആണെന്ന് കരുതി ആ ഫെയിമും പണവും പിന്നീടുള്ള കരിയറിന് ഉപയോഗിക്കുക. വനിതാ മത്സരാർത്ഥികൾ ഈ ഷോയ്ക്ക് അധികപറ്റാണ്. വിജയിക്കണം എന്നുള്ള ആഗ്രഹം തോന്നിയാൽ പോലും നെഗറ്റീവ് ആകും. സ്ത്രീകൾ അത് കൂടെ ഓർത്ത് ഈ ഷോയ്ക്ക് പോവുക.












Click it and Unblock the Notifications