കഴിഞ്ഞ 15 വർഷമായി ഹോട്ടൽ ഭക്ഷണം, എന്നിട്ടും എങ്ങനെ ഈ ഫിറ്റ്നസ്? ഉണ്ണിയുടെ ഫിറ്റ്നസ് രഹസ്യം എന്താണ്?
ഒരുപാട് ആരാധകർ ഉള്ള താരമാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ അദ്ദേഹത്തിന്റെ മാളികപ്പുറം എന്ന സിനിമ സൂപ്പർ ഹിറ്റായിരുന്നു. ജയ് ഗണേഷ് ആണ് ഇപ്പോൾ പ്രദർശനത്തിന് എത്തിയ സിനിമ. ഉണ്ണി മുകുന്ദൻ എന്ന് കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ ഫിറ്റ്നസ്സിനെക്കുറിച്ചായിരിക്കും ആദ്യം മനസ്സിലേക്ക് വരുന്നത്. ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഉണ്ണി വിട്ടുവീഴ്ച വരുത്താറില്ല. ചിട്ടയായ ഒരു ജീവിതം ആണ് ഉണ്ണി പിന്തുടരുന്നത് . അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിൽ കയറിയാൽ അത് മനസ്സിലാകും.
ഭക്ഷണത്തിന്റെ കാര്യത്തിലും ഏറെ പ്രത്യേകതയുള്ള വ്യക്തിയാണ് ഉണ്ണി. മാമാങ്കം സിനിമയുടെ ലൊക്കേഷനിൽ അഞ്ച് തരം ഭക്ഷണം കഴിക്കാറുണ്ടായിരുന്നു എന്ന് ഉണ്ണി പറഞ്ഞിട്ടുണ്ട്. സാൻഡ് വിച്ചും ഗ്രിൽഡ് ചിക്കനും പ്രോട്ടീനും ചേർന്ന ഭക്ഷണ ക്രമം പാലിച്ച ഉണ്ണി മുകുന്ദന് ഹോട്ടൽ ഭക്ഷം കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്.

തുടർച്ചയായി 15 വർഷമായി താൻ ഹോട്ടൽ ഭക്ഷണം കഴിക്കുന്ന ആളാണ് എന്ന് ഉണ്ണി പറയുന്നു. ഹോട്ടൽ ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് അത്ര നല്ലതല്ല എന്ന് സാധാരണ പറയാറില്ലേ, എന്നാൽ ഉണ്ണിയുടെ ഫിറ്റ്നസ്സിനെ ഇത് ബാധിച്ചിട്ടില്ല. ഹോട്ടൽ ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഉണ്ണിക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമുണ്ടായിട്ടില്ല.
സ്ഥിരമായി ഒരു ഹോട്ടലിൽ കയറിയാൽ ഒരേ ഭക്ഷണം തന്നെ കഴിക്കുന്ന പ്രകൃതക്കാരനാണ് താൻ എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. പുതിയ ചിത്രം ജയ് ഗണേഷ് പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി ഇക്കാര്യം പറഞ്ഞത്. ഒരു ഹോട്ടലിൽ സ്ഥിരമായി കയറിയാൽ തനിക്ക് ഇരിക്കാൻ ഒരു സ്ഥിരം ഇരിപ്പിടം ഉണ്ടാവും കുറച്ച് ദിവസം കഴിയുമ്പോൾ ഭക്ഷണം വിളമ്പന്ന ആൾക്ക് പോലും തന്റെ ഇഷ്ടടഭക്ഷണം ഏതെന്ന് മനസ്സിലായി പറയാതെ കൊണ്ടുവരുമെന്നും ഉണ്ണി പറഞ്ഞു.
അതേ സമയം തന്നെ എന്താണ് കഴിക്കുന്നത് എന്ന കാര്യത്തിലും ഉണ്ണി പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. നടി അനു സിത്താരയ്ക്ക് ശരീരഭാരം കുറയ്ക്കാൻ വേണ്ടിയുള്ള ടിപ്പുകൾ ഉണ്ണി പറഞ്ഞുകൊടുത്തിരുന്നു. അനുവിന്റെ ശരീര ഭാരം കുറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഉണ്ണിയുടെ ജയ് ഗണേഷ് തിയറ്റിൽ പ്രദർശനം തുടരുകയാണ്. വിഷു റിലീസായാണ് സിനിമ എത്തിയത്.












Click it and Unblock the Notifications