ആദ്യ ചിത്രത്തിന് പ്രതിഫലം 100 രൂപ, ഫൈറ്ററിന് ഹൃതിക് റോഷന്‍ വാങ്ങിയ പ്രതിഫലം എത്രയെന്നറിയുമോ?
ബോളിവുഡിലെ ഗ്രീക്ക് ദേവനായിട്ടാണ് ഹൃതിക് റോഷന്‍ അറിയപ്പെടുന്നത്. അത്രത്തോളം സുന്ദരനായ നടനാണ് അദ്ദേഹം. പക്ഷേ ബോളിവുഡില്‍ ഹൃതിക്കിന്റെ തുടക്കം അത്ര എളുപ്പത്തിലായിരുന്നില്ല. കാരണം പിതാവ് രാകേഷ് റോഷന്റെ ഏറ്റവും ബുദ്ധിമുട്ടുള്ള കാലത്തായിരുന്നു ഹൃതിക്ക് ബോളിവുഡിലേക്ക് വരാന്‍ തീരുമാനിച്ചത്. ഒടുവില്‍ പിതാവിന്റെ കഹോ നാ പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെ തന്നെ നായകനായി ഹൃതിക് അരങ്ങേറി.
സര്‍വകാല വിജയവും ആ ചിത്രം നേടി. എന്നാല്‍ കഹോ ന പ്യാര്‍ ഹെ അല്ല ഹൃതിക്കിന്റെ ആദ്യ ചിത്രം എന്ന് എത്ര പേര്‍ക്കറിയാം. രജനീകാന്തിനൊപ്പം ബാലതാരമായിട്ടായിരുന്നു ഹൃതിക്കിന്റെ അരങ്ങേറ്റം. പത്താം വയസ്സില്‍ രജനിയുടെ ദത്തുപുത്രനായിട്ടായിരുന്നു അരങ്ങേറ്റം. ഭഗവാന്‍ ദാദയായിരുന്നു ഈ ചിത്രം. നൂറ് രൂപയാണ് ഇതില്‍ പ്രതിഫലമായി ഹൃതിക്കിന് ലഭിച്ചത്.

ഹൃതിക് മുത്തച്ഛന്റെ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറിയത്. അതിന് ശേഷം പിതാവ് രാകേഷ് റോഷന്റെ ചിത്രളായ കരണ്‍ അര്‍ജുന്‍, ഖുദ്ഗാര്‍സ് എന്നീ ചിത്രങ്ങളില്‍ ഹൃതിക് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. 2000ത്തിലായിരുന്നു കഹോന പ്യാര്‍ഹെയിലൂടെ നായകനായി ഹൃതിക്കിന്റെ അരങ്ങേറ്റം. ആഷ എന്ന ചിത്രത്തില്‍ ജിതേന്ദ്രയ്‌ക്കൊപ്പം നൃത്തം ചെയ്തപ്പോഴാണ് നൂറ് രൂപ പ്രതിഫലമായി ഹൃതിക്കിന് ലഭിച്ചത്.
ഹൃതിക്കിന് സംസാരിക്കുമ്പോള്‍ വിക്കുണ്ടായിരുന്നു. അതുപോലെ സ്‌കോലിയോസിസും ഉണ്ടായിരുന്നു. ഇതുകാരണം സ്റ്റണ്ടുകളോ, ഡാന്‍സുകളോ പെര്‍ഫോം ചെയ്യാന്‍ പറ്റില്ലായിരുന്നു. ഇതിനെ ഹൃതിക് മറികടക്കുകയായിരുന്നു. അതുപോലെ വിക്കിനെ വോയ്‌സ് എക്‌സര്‍സൈസുകളിലൂടെയാണ് ഹൃതിക്ക് മറികടന്നത്. സ്പീച്ച് തെറാപ്പിസ്റ്റുകളുടെ സഹായവുമുണ്ടായിരുന്നു.
അതേസമയം നൂറ് രൂപ താരത്തില്‍ നിന്ന് ഹൃതിക്ക് പിന്നീട് സൂപ്പര്‍ താരമായിട്ടാണ് വളര്‍ന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഫൈറ്ററിനായി 85 കോടിയാണ് താരം പ്രതിഫലം വാങ്ങുന്നത്. കമാല്‍ ആര്‍ ഖാന്‍ എന്ന ക്രിട്ടിക്കാണ് ഇക്കാര്യം നേരത്തെ ട്വീറ്റ് ചെയ്തിരുന്നത്. ഐഎംഡിബി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഹൃതിക് 85 മുതല്‍ നൂറ് കോടി രൂപ വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. 3101 കോടി രൂപയാണ് ഹൃതിക്കിന്റെ മൊത്തം ആസ്തി.
ബോളിവുഡിലെ ആസ്തിയേറിയ താരങ്ങളില്‍ ഹൃതിക്ക് രണ്ടാമനാണ്. പരസ്യങ്ങള്‍ക്കായി പത്ത് മുതല്‍ പന്ത്രണ്ട് കോടി വരെയാണ് ഹൃതിക് വാങ്ങുന്നത്. സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ നിന്ന് നാല് മുതല്‍ അഞ്ച് കോടി വരെയാണ് താരത്തിന് ലഭിക്കുന്നത്. ഹൃതിക്കിന്റെ സ്‌പോര്‍ട്‌സ് വെയര്‍ ക്ലോത്തിംഗ് കമ്പനിയായ എച്ച്ആര്‍എക്‌സിന്റെ ബ്രാന്‍ഡ് മൂല്യം 200 കോടി രൂപയാണ്.
അതേസമയം ഫൈറ്ററില്‍ നായികയായി ദീപിക പദുക്കോണാണ് എത്തുന്നത്. ഇരുപത് കോടിയാണ് നടി പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് 40 കോടി ഈ ചിത്രത്തിനായി വാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിന്റെ ബജറ്റ് 350 കോടിയായി ഉയര്‍ന്നുവെന്നും കെആര്‍കെ നേരത്തെ പറഞ്ഞിരുന്നു. അതേസമയം ഹൃതിക്കിന്റെ തന്നെ വാറിന്റെ രണ്ടാം ഭാഗത്തില്‍ ജൂനിയര്‍ എന്‍ടിആറാണ് വില്ലനായി എത്തുന്നത്. ഇതിനായി മുപ്പത് കോടിയാണ് താരം പ്രതിഫലം വാങ്ങുന്നത്. അതുപോലെ തെലുങ്കില്‍ ഒരു ചിത്രത്തിനായി നൂറ് കോടി താരക് പ്രതിഫലം വാങ്ങുന്നുവെന്നും അഭ്യൂഹങ്ങളുണ്ട്.












Click it and Unblock the Notifications