മുവായിരം കോടിയിലേറെ രൂപയുടെ സ്വത്തുള്ള ഹൃത്വിക്: ഒരു സിനിമയ്ക്ക് വാങ്ങിക്കുന്നത് എത്ര കോടി?
ബോളിവുഡിന്റെ സൂപ്പർ താരം ഹൃത്വിക് റോഷന് ഇന്ന് അമ്പതാം പിറന്നാള്‍. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ ഹൃത്വിക് റോഷന്റേതായി അടുത്തതായി പുറത്തിറങ്ങാനുള്ളത് ഫൈറ്റര്‍ എന്ന ചിത്രമാണ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക. അനില്‍ കപൂറും ഫൈറ്ററില്‍ ഒരു പ്രധാനപ്പട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈറ്ററില്‍ സഞ്‍ജീദ ഷെയ്‍കും നിര്‍ണായക വേഷത്തില്‍ ഉണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതിഹാസ നടനും സംവിധായകനും നിർമ്മാതാവുമായ രാകേഷ് റോഷന്റെയും പിങ്കി റോഷന്റെയും മകനായി 1974 ജനുവരി 10 ന് മുംബൈയിൽ ജനിച്ച ഹൃത്വിക് തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് മുംബൈയിലെ മാഹിമിലുള്ള ബോംബെ സ്കോട്ടിഷ് സ്കൂളിലായിരുന്നു. മുംബൈയിലെ സിഡെൻഹാം കോളേജിൽ ബി.കോം ബിരുദവും താരം നേടി.

കോളേജ് കാലഘട്ടത്തിലാണ് താരത്തില്‍ അഭിനയ മോഹം ഉണ്ടാകുന്നത്. പക്ഷേ ആദ്യം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പിതാവ് നിർബന്ധിക്കുകയായിരുന്നു. പിന്നീട്, 2000-ൽ, മറ്റൊരു നവാഗതയായ അമീഷ പട്ടേലിനൊപ്പം രാകേഷ് റോഷന്റെ റൊമാന്റിക് ഡ്രാമയായ 'കഹോ നാ.. പ്യാർ ഹേ'യിൽ നായകനായി. ആദ്യം ചിത്രം തന്നെ വന്‍ ഹിറ്റായതോടെ താരം ശ്രദ്ധിക്കപ്പെട്ടു.
ഇന്ന് ബോളിവുഡ് സിനിമാ രംഗത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളുമാണ് ഹൃത്വിക് റോഷന്‍. 'കോയി മിൽ ഗയ', 'ക്രിഷ്', 'കഭി ഖുഷി കഭി ഗം', 'ബാംഗ് ബാംഗ്', 'ജോധാ അക്ബർ', 'വാർ' തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച റോഷന് ന്യൂസ് 18 റിപ്പോർട്ട് അനുസരിച്ച് 375 മില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുയാണെങ്കില്‍ 3101 കോടി രൂപയുടെ ആസ്തി താരത്തിനുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, വ്യത്യസ്ത ബ്രാൻഡുകളുമായുള്ള കരാർ, സിനിമകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, അത്‌ലഷർ വെയർ കമ്പനിയായ എച്ച് ആർ എക്സ് എന്നിവയിൽ നിന്നാണ് നടന് തന്റെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം ലഭിക്കുന്നത്. ഹൃത്വിക് റോഷൻ ജുഹുവിലെ ഒരു ഡ്യൂപ്ലക്‌സ് ഹൗസിലാണ് താമസിക്കുന്നത്. കൂടാതെ, വെർസോവ-ലിങ്ക് റോഡിൽ മറ്റൊരു പെന്റ്‌ഹൗസും ലോണാവാലയിൽ 7 ഏക്കർ ഫാംഹൗസും അദ്ദേഹത്തിനുണ്ട്.
ആഡംബര കാറുകൾ വലിയ തോതില്‍ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് ഹൃത്വിക് റോഷന്‍. , മാത്രമല്ല അവയുടെ ശ്രദ്ധേയമായ ശേഖരവും താരത്തിനുണ്ട്. ബിഎംഡബ്ല്യു, മെഴ്‌സിഡസ്, മസ്റ്റാങ് എന്നിവയും മറ്റ് നിരവധി ആഡംബര വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ഗാരേജിലുള്ളത്. ഫൈറ്റർ എന്ന ചിത്രത്തിനായി ഹൃത്വിക് ഈടാക്കുന്നത് 85 കോടി രൂപയാണെന്നും റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു. അതായത് മലയാളത്തില്‍ കണ്ണൂർ സ്ക്വാഡ് പോലൊരു ചിത്രം പിടിക്കാന്‍ ആകെ ചിലവായത് 25 കോടി രൂപയാണെന്നും പ്രത്യേകം ഓർക്കണം.












Click it and Unblock the Notifications