'പുഷ്പ' കുട്ടികളെ വഷളാക്കുന്നു; അവര്‍ അസഭ്യം പറയുന്നു: ആരോപിച്ച് അധ്യാപിക; പ്രതികരിച്ച് അരാധകര്‍
ഹൈദരാബാദ്: ദക്ഷിണേന്ത്യയില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെയുള്ള തിയറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ച സിനിമയാണ് പുഷ്പ 2: ദ റൂള്‍. അല്ലു അര്ജുന് നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബാഹുബലി 2-നെ പോലും പിന്തള്ളിയാണ് കളക്ഷനില്‍ മുന്നിലെത്തിയത്. ഇന്ത്യയില്‍ എക്കാലത്തെയും കൂടുതല്‍ കളക്ഷനാണ് ചിത്രം നേടിയത്. ആഗോളതലത്തില്‍ 1500 കോടിയിലധികം പുഷ്പ 2 സ്വന്തമാക്കി.
അര്ജുന് ടൈറ്റില്‍ റോളില്‍ എത്തിയ പുഷ്പ: ദി റൈസ് എന്ന ആദ്യ ഭാഗത്തിനും വലിയ ആരാധക പിന്തുണ ലഭിച്ചിരുന്നു. 2021 ഡിസംബറിലാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രത്തിന്റെ വമ്പന്‍ വിജയമാണ് രണ്ടാം ഭാഗം എടുക്കാന്‍ സംവിധായകന് സുകുമാറിനെ പ്രേരിപ്പിച്ചത്. എന്നാല്‍ രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായ പല ആരോപണങ്ങളും അണിയറ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത്.

ഡിസംബര്‍ ആദ്യ വാരം പുറത്തിറങ്ങിയ ചിത്രം ഇപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ദിവസം തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചത് മുതല്‍ നിരവധി വിമര്‍ശനങ്ങളും പുഷ്പ 2-ന് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഹൈദരാബാദിലെ അധ്യാപകരും ചിത്രത്തിനെതിരേ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. പുഷ്പ 2 കൊച്ചുകുട്ടികളിലുണ്ടാക്കിയിരിക്കുന്ന മോശം സ്വാധീനത്തെക്കുറിച്ചാണ് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക ആശങ്കപ്പെടുന്നത്. അല്ലു അര്ജുന് അഭിനയിച്ച പുഷ്പ രാജ് എന്ന കഥാപാത്രത്തിന്റെ വയലന്‍സ് കുട്ടികള്‍ അനുകരിക്കുന്നതായി അധ്യാപിക കുറ്റപ്പെടുത്തുന്നു.
നഗരത്തിലെ വിവിധ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരും വിദ്യാഭ്യാസ കമ്മീഷനുമായി അടുത്തിടെ നടന്ന ഒരു യോഗത്തിലാണ് അധ്യാപിക ഈ ആശങ്ക ഉന്നയിച്ചത്.
'വിദ്യാര്‍ത്ഥികള്‍ ഒരു സ്കൂളിന്റെ അന്തരീക്ഷത്തിനു ചേരാത്ത ഹെയര്‍സ്റ്റൈലുകള്‍ അനുകരിക്കുന്നു. അവര്‍ അസഭ്യം പറയുന്നു. ഇത് സര്‍ക്കാര്‍ സ്കൂളുകളുടെ മാത്രം പ്രശ്നമല്ല, സ്വകാര്യ സ്കൂളുകളിലും ഇതാണവസ്ഥ. ഒരു അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയില്‍, ഞാന്‍ പരാജയപ്പെടുന്നു. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാതാപിതാക്കളെ വിളിക്കുമ്പോള്‍ അവര്‍ അത് അവഗണിക്കുന്നു. കുട്ടികള്‍ ആത്മഹത്യ ചെയ്യുമെന്ന പേടിയില്‍ അവരെ ശിക്ഷിക്കാന്‍ പോലും കഴിയുന്നില്ല. പുഷ്പ കാരണം എന്റെ സ്കൂളിലെ പകുതി വിദ്യാര്‍ത്ഥികളും മോശമായിരിക്കുന്നു. ഇതിനെക്കുറിച്ചൊന്നും യാതൊരു ആശങ്കയുമില്ലാതെയാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് - അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അധ്യാപികയുടെ ആശങ്കയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്, ചിലര്‍ അവരോട് യോജിക്കുമ്പോള്‍ മറ്റു ചിലര്‍ അവരെ രൂക്ഷമായി വിമര്‍ശിക്കുന്നു. 'കുട്ടികളെ സിനിമ സ്വാധീനിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. അതിനാല്‍, 12-ത് ഫെയില്‍, സൂപ്പര്‍ 30, ഉഡാന്‍, അഞ്ജലി, 35 സികെകെ, സ്വദേശ് തുടങ്ങിയ സിനിമകള്‍ എല്ലാ ദിവസവും കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു.
അവരില്‍ എത്ര പേര് ആ കഥാപാത്രങ്ങളായി മാറുന്നുവെന്ന് നമുക്ക് നോക്കാം' എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. അതേസമയം, പ്രചോദിപ്പിക്കപ്പെടുന്നതിനേക്കാള് എളുപ്പത്തില്‍ മോശമാകാന്‍ കഴിയും എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications