പെര്‍ഫ്യൂം ഞാനിപ്പോള്‍ ഉപയോഗിക്കാറില്ല; രേണു സുധിയുടെ ബാര്‍ ഡാന്‍ഡില്‍ ലക്ഷ്മി നക്ഷത്രയുടെ പ്രതികരണം
ലക്ഷ്മി നക്ഷത്രയും രേണു സുധിയും തമ്മിലുള്ള സൗഹൃദം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ വിഷയമാണ്. ഇരുവരും ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരാണ്. ടെലിവിഷന്‍, മിമിക്രി കലാകാരന്‍ കൊല്ലം രേണു സുധിയുടെ മരണത്തോടെയാണ് രേണു സുധി സമൂഹ മാധ്യമങ്ങളില്‍ സജീവമായത്. കൊല്ലം സുധി അപ്രതീക്ഷിതമായി വാഹനാപകടത്തില്‍ മരിച്ചതോടെ അനിശ്ചിതത്വത്തിലായ രേണുവിനെയും മക്കളെയും സഹായിച്ചവരില്‍ ലക്ഷ്മി നക്ഷത്ര മുന്നിലുണ്ടായിരുന്നു.
രേണു സുധിയെ സഹായിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു. സുധിയുടെ മണമുള്ള ഷര്‍ട്ടില്‍ നിന്ന് പെര്‍ഫ്യൂം നിര്‍മ്മിച്ച് ലക്ഷ്മി നക്ഷത്ര രേണുവിന് സമ്മാനിച്ചത് വൈകാരിക മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും ലക്ഷ്മി നക്ഷത്ര നേരിട്ടിരുന്നു. ഇത് യൂട്യൂബ് വീഡിയോയ്ക്ക് റീച്ച് കൂട്ടാനുള്ള ശ്രമം ആണെന്നായിരുന്നു പ്രധാന വിമര്‍ശനം.

രേണു സുധി സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ നേരിട്ടതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും ഈ വാര്‍ത്തകളെല്ലാം നിഷേധിക്കുകയും ചെയ്തു. എങ്കിലും ഇവരെ ഒരുമിച്ച് ഒരിടത്തും കാണാതിരുന്നത് അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.
ഇപ്പോള്‍ ബിഗ് ബോസിലെ നിറം മങ്ങിയ പ്രകടനത്തിനു ശേഷം പുറത്തിറങ്ങിയ രേണു ഉദ്ഘാടന ചടങ്ങുകളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. അടുത്തിടെ ദുബായില്‍ ഒരു റസ്റ്റോറന്റ് ബാര്‍ ഉദ്ഘാടനം ചെയ്യാന്‍ പോയിരുന്നു. ഇവിടെ നിന്നുള്ള രേണുവിന്റെ ഡാന്‍സ് വീഡിയോകള്‍ വലിയ വൈറല്‍ ആവുകയും ചെയ്തു.
അതിനിടെ, രേണു ദുബായില്‍ ബാര്‍ ഡാന്‍സര്‍ ആയാണ് പോയതെന്ന പ്രചാരണവും ഉണ്ടായി. എന്നാല്‍ താന്‍ ഫാമിലികള്‍ പങ്കെടുത്ത റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനാണ് പോയതെന്ന് രേണു വ്യക്തമാക്കുകയും ചെയ്തു. എങ്കിലും രേണുവിന്റെ ഡാന്‍സ് വീഡിയോകള്‍ വലിയ വിമര്‍ശനത്തിന് കാരണമായി. എല്ലാം സുധി ചേട്ടന് വേണ്ടി എന്ന് പറയുന്ന രേണു ബാറില്‍ ഡാന്‍സ് ചെയ്യാന്‍ പോയതും സുധി ചേട്ടന് വേണ്ടിയാണോ എന്നായിരുന്നു പലരുടെയും പരിഹാസം.
ഇപ്പോഴിതാ, ഈ വിഷയത്തില്‍ ലക്ഷ്മി നക്ഷത്ര പ്രതികരിച്ചിരിക്കുകയാണ്. ലക്ഷ്മി നക്ഷത്രയുടെ വാക്കുകള്‍. ഈ വിഷയത്തില്‍ കമന്റ് ചെയ്യാന്‍ ഞാന്‍ ആരുമല്ല. ഒരു വ്യക്തി എവിടെ പോണം, എന്തു ചെയ്യണം എന്നൊക്കെയുള്ളത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. ഇതില്‍ പ്രതികരിക്കാന്‍ ഞാന്‍ ആരുമല്ല. അവര് ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നത് അവര് തീരുമാനിക്കട്ടെ. ബാക്കി സോഷ്യല്‍ മീഡിയയാണ് കമന്റ് ചെയ്യുന്നത്. എനിക്കൊന്നും പറയാനില്ല.
ഇന്നത്തെ കാലത്ത് സഹായിച്ചുകഴിഞ്ഞാല്‍ ഏതു വഴിക്കാണ് പണി കിട്ടുക എന്ന് അറിയില്ല. നല്ല ഉദ്ദേശത്തോടെ എന്ത് ചെയ്താലും അത് വന്നു ഭാവിക്കുന്നത് കല്ലേറായിട്ടായിരിക്കും. ഏറ്റവും നല്ല ഉദാഹരണം ഞാനാണ്. നല്ല ഉദ്ദേശത്തോടു കൂടിയാണ് സ്റ്റാര്‍ മാജിക്കില്‍ പലരുടെ ഫാമിലിയെയും ഹെല്‍പ് ചെയ്തത്. ഒരു വിഭാഗം നല്ലതു പറഞ്ഞെങ്കിലും ഭൂരിപക്ഷവും നെഗറ്റീവ് ആയിട്ടാണ് കമന്റസ് ഇട്ടിരുന്നത്. ആദ്യമൊക്കെ വിഷമം ഉണ്ടായിരുന്നു. ഇപ്പോള്‍ ശീലമായി.
പെര്‍ഫ്യം ഞാനിപ്പോള്‍ ഉപയോഗിക്കാറില്ലെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു. എനിക്കങ്ങനെ പ്രത്യേകിച്ച് ഇഷ്ടം ഒന്നുമില്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications