പറ്റിക്കപ്പെടുമ്പോഴും ചിരിച്ചിട്ടുണ്ട്; ജീവിതത്തിലെ ഏറ്റവും വലിയ വിഷമം ഇതാണ്: സുധിയുടെ അന്നത്തെ ജീവിതം
സ്കിറ്റുകളിലൂടെ അഭിനയ രംഗത്തെത്തി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് സാജു നവോദയ. പാഷാണം ഷാജി എന്ന ശ്രദ്ധേയമായ കഥാപാത്രത്തിന്റെ പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത് തന്നെ. ജീവിതത്തില്‍ വലിയ കഷ്ടപ്പാടുകളിലൂടെ കടന്നുപോയി കഠിനാധ്വാനം ചെയ്താണ് കലാരംഗത്ത് സാജു നവോദയ ഉയര്‍ന്നുവന്നത്. ബിഗ് ബോസ് രണ്ടാം സീസണില്‍ സാജു മത്സരാര്‍ത്ഥിയായിരുന്നു.
ജീവിതത്തില്‍ ഏറ്റവും വിഷമിച്ച ഘട്ടത്തെക്കുറിച്ച് തുറന്നു പറയുകയാണ് സാജു നവോദയ. നടി വീണാ നായരുടെ ചാനലായ വീവൈബ്സിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാജു. വര്‍ഷങ്ങളായി വീണയും സാജുവും ഉറ്റ സുഹൃത്തുക്കളാണ്.
കുട്ടികള്‍ ഉണ്ടാകാനുള്ള ഐവിഎഫ് ട്രീറ്റ്മെന്റിലാണ് സാജു. ട്രീറ്റ്മെന്റ് എടുക്കുന്ന സമയത്തെ അനുഭവമാണ് സാജു പങ്കുവെച്ചത്. ഭാര്യ ഐവിഎഫ് എടുത്തിട്ട് 14 ദിവസത്തോളം റസ്റ്റ് എടുക്കണം. ബെഡ് റെസ്റ്റാണ്. അനങ്ങാന്‍ പറ്റില്ല. പതിനഞ്ചാമത്തെ ദിവസം റിസള്‍ട്ട് കിട്ടും. റിസള്‍ട്ട് നെഗറ്റീവ് ആണെന്ന് ഞാന്‍ അറിയും. 14 ദിവസം റിസള്‍ട്ട് പോസിറ്റീവാകാന്‍ കാത്തിരിക്കുന്ന ഭാര്യയോട് റിസള്‍ട്ട് നെഗറ്റീവായ കാര്യം ഞാന്‍ പറയണം. അങ്ങനെ പറയേണ്ടി വന്നതാണ് ജീവിതത്തില്‍ ഏറ്റവും വലിയ വിഷമിച്ച ഘട്ടം.

എന്തു സംഭവിച്ചാലും ആണുങ്ങള് പിടിച്ചു നില്‍ക്കുമെന്ന് പറയും. ഒരു മകന് മരിച്ചു കഴിഞ്ഞാല്‍ ആദ്യം അച്ഛനോട് ആയിരിക്കും പറയുന്നത്. അമ്മയെ അറിയിക്കേണ്ട അമ്മ വിഷമിക്കും എന്നാണ് എല്ലാവരും പറയുന്നത്. മകനെ മോര്‍ച്ചറിയില്‍ വന്നു കാണേണ്ടത് അച്ഛനാണ്. അയാളുടെ ഉള്ള് കത്തുകയായിരിക്കും. എന്നാലും അവിടെ എവിടെയെങ്കിലും കൈയും കെട്ടി നില്ക്കുന്നുണ്ടാകും. അമ്മ നിലവിളിച്ച് സങ്കടമൊക്കെ തീര്‍ക്കും. അച്ഛന് ഇതെല്ലാം ഉള്ളിലിട്ട് പെരുപ്പിച്ച് എല്ലാം കഴിഞ്ഞ് തനിച്ചിരിക്കുമ്പോള്‍ അയാള്‍ കരയും. അത് ഭീകരമായിരിക്കും.
സര്‍ക്കാര്‍ വന്ധ്യംകരണം സൗജന്യമായി ചെയ്യുന്നതു പോലെ ഐവിഎഫ് ചികിത്സയും ചെലവ് കുറച്ച് ചെയ്യാനുള്ള ഹോസ്പിറ്റലുകള്‍ തുടങ്ങണം. പ്രൈവറ്റ് ആശുപത്രിയില്‍ വലിയ കാശു മുടക്കണം. കുട്ടികള്‍ ഉണ്ടാകാന്‍ സ്വന്തം വീട് വിറ്റ് ആ കാശ് കൊണ്ട് വരുന്ന ചേട്ടനെ കണ്ടിട്ടുണ്ട്. കുട്ടികള്‍ ഇല്ലാത്തവര്‍ക്കുള്ള ചികിത്സയ്ക്കായി ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും ചെയ്യണം.
ജീവിതത്തില്‍ ഒരുപാട് പേര് പറ്റിച്ചിട്ടുണ്ടെന്ന് സാജു പറഞ്ഞു. സാമ്പത്തികമായും മറ്റും പറ്റിക്കപ്പെടുകയാണെന്ന് സ്വയം തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് നില്‍ക്കുന്നത്. അപ്പോഴും ചിരിച്ചുകൊണ്ട് തന്നെയാണ് നില്‍ക്കുന്നത്. ആകെയുള്ള കുറഞ്ഞ സമയം കരഞ്ഞും പിഴിഞ്ഞും ഇരിക്കുന്നത് എന്തിനാ?. അതേസമയം ജീവിതത്തില്‍ തന്നെ വിഷമിപ്പിച്ചവര്‍ ഇന്ന് ആ ഫീല്‍ഡില്‍ ഇല്ലെന്നും സാജു കൂട്ടിച്ചേര്‍ത്തു.
കൊല്ലം സുധി വളരെ നന്മ ഉള്ളവനായിരുന്നു. നമ്മള് ചിരിച്ചു നടന്നാലും വീട്ടിലെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ട്. അവന് ഒരു ദിവസം ആകെയുള്ള ചിലവ് 300 രൂപയൊക്കെയാണ്. കിട്ടുന്ന കാശ് മുഴുവന്‍ കുടുംബത്തിന് വേണ്ടി ചെലവാക്കും. കൊല്ലം സുധി ആരെക്കുറിച്ചും കുറ്റം പറയില്ലായിരുന്നു. പക്ഷേ അവനെ എല്ലാവരും കുറ്റം പറയാനുള്ള സാഹചര്യം അവന് തന്നെ ഒരുക്കും. അങ്ങനെ ഒരു കുഴപ്പമേ അവനുള്ളൂ. അവന് കൊച്ചിനു വേണ്ടിയാണ് ജീവിച്ചത്. മോന് ഇപ്പോള്‍ പഠിച്ച് കാര്യങ്ങളൊക്കെ നന്നായി കൊണ്ടുപോകുന്നുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ അവന് നന്നായി വരുന്നുണ്ട്. എല്ലാ ഷോകളിലും അവനെ കൊണ്ടുവരുമായിരുന്നു - സാജുവിന്റെ വാക്കുകള്‍.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications