ഞാൻ യെസ് പറഞ്ഞെന്ന് ലക്ഷ്മി നക്ഷത്ര; 'കല്യാണമായോ, കൂടെയുള്ള ആളാരാ', ആവേശത്തിൽ ആരാധകർ
ഏറെ ആരാധകരുള്ള അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സോഷ്യൽ മീഡിയയിൽ സജീവമായ ലക്ഷ്മി നക്ഷത്ര യൂട്യൂബിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ലക്ഷ്മിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ പലതവണ വന്നിട്ടുണ്ട്. ഇപ്പോഴും ആരാധകർക്ക് ചോദിക്കാനുള്ളത് എപ്പോഴാണ് ലക്ഷ്മിയുടെ വിവാഹം എന്ന് തന്നെയാണ്.
അതുകൊണ്ട് തന്നെ ഇന്നലെ ലക്ഷ്മി പങ്കുവെച്ച വീഡയോ വളരെ വേഗത്തിൽ വൈറലായി. ഐ സെഡ് എന്ന് എന്ന ക്യാപ്ഷൻ നൽകി, ഒരു വിദേശിക്ക് ഒപ്പമുള്ള ഫോട്ടോ തമ്പ്നെയിൽ വെച്ചാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ലക്ഷ്മിയുടെ ആരാധകർക്കും സംശയമായി. ലക്ഷ്മി പ്രണയത്തിലാണോ, വിവാഹം കഴിക്കാൻ പോവുകയാണോ എന്നൊക്കെ. എന്നാൽ വീഡിയോ തുറന്നുനോക്കിയാൽ സംഭവം അതൊന്നുമല്ലെന്ന് മനസ്സിലാവും.

ജോർജിയയിലാണ് ഇപ്പോൾ ലക്ഷ്മി നക്ഷത്ര.അവിടെ റഷ്യൻ ബോർഡറിൽ ഒരു മഞ്ഞുമലയിൽ കുറച്ച് സമയം ചെലവിട്ട വിശേഷമാണ് വീഡിയോയിൽ ഉള്ളത്. സ്‌നോ സ്‌കൂട്ടറിൽ ലക്ഷ്മിയും വിദേശിയും മഞ്ഞിലൂടെ റൈഡ് ചെയ്യുന്നത് കാണാം. ലക്ഷ്മി വാ നമുക്ക് പോകാം എന്ന് വിദേശിയെ പഠിപ്പിക്കുകയും അയാൾ അത് പറയുകയും ചെയ്യുന്നുണ്ട്. ഞാൻ ശരിക്കും പോകാൻ പോവുകയാണ് ചിലപ്പോൾ എനിക്ക് ജോർജിയൻ പൗരത്വം കിട്ടിയേക്കും പുള്ളി 24 മണിക്കൂറും ലക്ഷ്മി നമുക്ക് പോകാം എന്ന് പറയുകാണ് എന്ന് ലക്ഷ്മി പറയുന്നത് കാണാം..
പുള്ളിയെ ഫോളോ ചെയ്യാമെന്ന് പറഞ്ഞത് കൊണ്ടാണ് റൈഡ് ഓഫർ ചെയ്തതെന്നും ലക്ഷ്മി പറയുന്നുണ്ട്. എന്നാൽ എന്തിനാണ് ഐ സെഡ് എസ് എന്ന് ക്യാപ്ഷൻ നൽകിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഫോളോ ചെയ്യാം എന്ന് പറഞ്ഞപ്പോൾ സമ്മതിച്ചതായിരിക്കാം ലക്ഷ്മി ഉദ്ദേശിച്ചത്.
എന്തായാലും കുറച്ച് കൺഫ്യൂഷൻ ഉണ്ടാക്കുന്നതാണ് തമ്പ്നെയിൽ. എന്നാൽ ഇക്കാര്യം ആരും കമന്റിൽ പറഞ്ഞിട്ടില്ല. കുറെകാലത്തിന് ശേഷം ലക്ഷ്മിയുടെ അടിപൊളി വീഡിയോ വന്ന സന്തോഷത്തിലാണ് അവർ. ആരാധകരുടെ ആ സന്തോഷം കമന്റുകളിൽ കാണാം.
മൂഡില്ലാതെ ഇരിക്കുന്നവർക്ക് നല്ല എനർജി കിട്ടും ലക്ഷ്മി യുടെ വീഡിയോ കാണുമ്പോൾ.... സൂപ്പർ മോളെ , ഒരുപാട് ഇഷ്ട്ടമാണ് ചിന്നുവിനെ. അത് പോലെ തന്നെ ചിന്നുവിന്റെ വീഡിയോയും, ചിന്നുവേച്ചി എവിടെ പോയാലും പൊളി വൈബആണ് ആരും കണ്ണുവെക്കാതിരിക്കട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകൾ
അതേ സമയം കൊല്ലം സുധിയുമായി ബന്ധപ്പെട്ട വീഡിയോസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലക്ഷ്മിക്ക് എതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
സുധിയുടെ മണം പെർഫ്യൂമാക്കിയ വീഡിയോയ്ക്ക് പിന്നാലെയാണ് വിമർശനം വന്നത്. വ്യൂസിവന് വേണ്ടിയാണ് ലക്ഷ്മി സുധിയുടെ വീഡിയോ ചെയ്യുന്നത് എന്നായിരുന്നു ഉയർന്ന വിമർശനം. എന്നാൽ സുധിയുടെ ഭാര്യ രേണു ലക്ഷ്മിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications