'കേട്ട് ഞെട്ടിയൊന്നും ഇല്ല, പാവം പിടിച്ച ക്യാരക്ടര്‍ എന്നൊന്നും അല്ല', അനുമോളെ കുറിച്ച് തുറന്ന് പറഞ്ഞ് ജീവൻ
ബിഗ് ബോസ് മലയാളത്തിൽ ശക്തമായി മുന്നോട്ട് പോകുന്ന മത്സരാർത്ഥിയാണ് അനുമോൾ. കഴിഞ്ഞ ദിവസം ബിഗ് ബോസിലേക്ക് പുതിയ സീരിയലിന്റെ പ്രമോഷന് വേണ്ടി നടൻ ജീവൻ എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. കാരണം അനുമോളും ജീവനും നേരത്തെ അടുത്ത സുഹൃത്തുക്കളായിരുന്നു. അനുമോളും ജീവനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും വേർപിരിഞ്ഞതാണ് എന്നും ഗോസിപ്പുകളുണ്ട്.
അതുകൊണ്ട് തന്നെ ബിഗ് ബോസിലേക്കുളള ജീവന്റെ വരവ് അനുമോളെയും പ്രേക്ഷകരേയും ഒരുപോലെ അമ്പരപ്പിച്ചിരുന്നു. ജീവൻ വന്ന ശേഷം ആദിലയോടും നൂറയോടും അനുമോൾ പറഞ്ഞ കാര്യങ്ങൾ ഗോസിപ്പുകളിൽ ചില സത്യങ്ങളുണ്ടെന്ന സൂചന നൽകുന്നതാണ്.
"അവൻ എന്റെ ജീവിതം കൊളന്തോണ്ടിയവനാണ് (നശിപ്പിച്ചവനാണ്). എന്റെ ജീവിതം നശിപ്പിച്ചവനാണ്. എന്നെ മരണത്തിലേക്ക് വരെ തള്ളിയിട്ടവനാണ്. അവനെ ഞാൻ ഇനി ജീവിതത്തിൽ ഒരിക്കലും കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് വിശ്വസിച്ച ഒരാളാണ് ഞാൻ" എന്നാണ് അനുമോൾ ഡ്രസ്സിംഗ് റൂമിൽ വെച്ച് പറഞ്ഞത്. ഷോയിലെത്തിയ ജീവന് മുഖം കൊടുക്കാനോ സംസാരിക്കാനോ അനുമോൾ തയ്യാറായിരുന്നില്ല.

അതിനിടെ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അനുമോളുടെ ബിഗ് ബോസിലെ പ്രകടനത്തെ കുറിച്ച് ജീവൻ പറഞ്ഞ വാക്കുകളും ചർച്ചയാകുന്നു. '' ബിഗ് ബോസ് ഇടയ്ക്ക് കാണാറുണ്ട്. അനുമോളുടെ പെര്‍ഫോര്‍മന്‍സ് എല്ലാവരുടേയും പോലെ തന്നെ നന്നായി പോകുന്നുണ്ട്. അനു അവളുടേതായ രീതിയില്‍ മുന്നോട്ട് പോകുന്നു. പുറത്ത് ഉളളത് പോലെ തന്നെയാണ് അകത്തും. തനിക്ക് വലിയ വ്യത്യാസമൊന്നും തോന്നിയില്ല.
അനുമോള്‍ ബിഗ് ബോസിലേക്ക് പോകുന്നു എന്ന് കേട്ട് ഞെട്ടിയൊന്നും ഇല്ല. പാവം പിടിച്ച ക്യാരക്ടര്‍ എന്നൊന്നും അല്ല. എല്ലാവരും പാവങ്ങളൊക്കെ തന്നെയാണ്. അതൊരു ഗെയിം ഷോ ആണ്, അതിന് അനുസരിച്ച് പോകുന്നു എന്നേ ഉളളൂ'' എന്നാണ് ജീവൻ പറഞ്ഞത്.
അതേസമയം ജീവൻ വന്ന് പോയ ശേഷം അനു നടത്തിയ പ്രതികരണങ്ങൾക്കെതിരെയും രൂക്ഷ വിമർശനം ഉയരുന്നുണ്ട്. ബിഗ് ബോസ് ആരാധകരിലൊരാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: '' ഒരു കാര്യം പറയുമ്പോൾ വ്യക്തം ആയി പറയണം. അതാണ് അതിന്റെ മര്യാദ. അല്ലേൽ പറയരുത്. അവിടെ എവിടെന്ന് പറഞ്ഞാലും എല്ലാരും കേക്കും ഇവളുടെ സ്ഥിരം പരിപാടി ആണ്.. അവന്റെ നോട്ടം ശരിയല്ല അവന്റെ കിടപ്പ് ശരിയല്ല ന്നൊക്കെ പറഞ്ഞു ഓരോ കഥ അടിച്ചിറക്കൽ...
ജീവൻ ഇവളെക്കാൾ സിനിമയിലും അഭിനയിച്ചിട്ടുണ്ട് സീരിയലിലും അഭിനയിച്ചിട്ടുണ്ട്. ഇവളെക്കാൾ നന്നായി അഭിനയിക്കാനും അറിയാം ഡാൻസ് ചെയ്യാനും അറിയാം പെർഫോം ചെയ്യാനും അറിയാം.. ഇവളെ സാമ്പത്തികമായി യൂസ് ചെയ്യണ്ട ഗതികേട് ഒന്നും അവനില്ല ഇവളുടെ അവസരങ്ങൾ കളയേണ്ട ഗതികേടും..... പ്രേമിച്ച് പിരിയുന്നത് ഒക്കെ നോർമൽ ആണ് അതിനു പബ്ലിക് പ്ലാറ്റഫോംമിൽ വന്ന് മാരക ആരോപണം ആത്മഹത്യ പ്രേരണ ഒക്കെ ഉന്നയിക്കേണ്ട കാര്യം ഇല്ല. അല്ലെങ്കി കേസ് കൊട് അത്ര വലിയ എന്ത് തെറ്റാണു അവൻ ചെയ്തത് എന്ന്.. അവിടേം ഇവിടേം തൊടാതെ കൊറെ ആരോപണം പറഞ്ഞോളും എല്ലാരേം പറ്റി...
ഇവളെ വിളിക്കും മുന്നേ പല വട്ടം ഈ ജീവനെ ബിഗ്‌ബോസിലേക്ക് വിളിച്ചിട്ടുണ്ട്.... അവൻ അവിടെ പോയി ഒരു ഷേക്ക് ഹാൻഡ് കൊടുക്കാൻ നോക്കിയത് ആൾകാർ കാണുന്ന ഷോ ആണെന്ന് ബോധം അവനുള്ളത് കൊണ്ട്. അല്ലാതെ അനുമോളെ സന്തോഷിപ്പിക്കാൻ ഒന്നുമല്ല.... ഔചിത്യ ബോധം ന്ന് പറയും.. അവൻ ഇത് വരെ അനുവിനെ മോശം പറഞ്ഞു വന്നില്ല എന്നത് തന്നെ ഒരു ക്വാളിറ്റി ആണ്.. ആരോപണം വ്യക്തം ആയിരിക്കണം അല്ലേൽ പറയരുത്. എത്ര പേരെ ആയി അനു നിങ്ങൾ തുലയ്ക്കാൻ നോക്കുന്നത് എന്ന് ചിന്തിച്ചു നോക്കൂ. അവനും നിങ്ങളെ പോലെ ഒരു സെലിബ്രിറ്റി ആണ് ഇയാൾ ഉണ്ടെന്ന് കരുതി എല്ലാ സ്ഥലത്ത് നിന്നും മാറി നടക്കണം ന്നൊക്കെ പറയാൻ പിആർ കൂട്ടങ്ങൾക്ക് എന്ത് അധികാരം''.












Click it and Unblock the Notifications