നൂറു ദിവസത്തെ ഡ്രസുമായിട്ടാണ് ബിഗ് ബോസില്‍ പോയത്; അവിടെ നടക്കുന്നത് മൗത്ത് ഗെയിം
ബിഗ് ബോസ് ഷോ മലയാളം സീസണ്‍ ഏഴിന്റെ ആദ്യ എവിക്ഷനില്‍ വീടിന് പുറത്തേക്ക് പോയത് മുന്‍ഷി രഞ്ജിത്ത് ആയിരുന്നു. 19 മത്സരാര്‍ഥികളുമായിട്ടാണ് ഈ സീസണിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ആഴ്ചയാണ് മുന്‍ഷി രഞ്ജിത്ത് ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായത്. ആരോടും പരിഭവം ഇല്ലാതെ മുന്‍ഷി രഞ്ജിത്ത് ബിഗ് ബോസ് വിട്ടിറങ്ങിയതും സങ്കടക്കാഴ്ച്ചയായി. ഇദ്ദേഹത്തെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളും നടന്നിരുന്നു. പോകാന്‍ നേരം, എനിക്ക് ലാല്‍ സാറിനോട് അറിയിക്കാന്‍ മാത്രം പരാതികള്‍ ഒന്നുമില്ല എന്ന ഡയലോഗിനും വലിയ കയ്യടി ലഭിച്ചിരുന്നു.
ആദ്യം മുതല്‍ കളം നിറഞ്ഞ മറ്റു മത്സരാര്‍ത്ഥികള്‍ക്കിടയില്‍ വേണ്ടത്ര ശോഭിക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞിരുന്നില്ല. ഇവിടെയാണ് രഞ്ജിത്തിന് പിഴച്ചത്. ഈ സീസണിലെ ഏറ്റവും സീനിയര്‍ മത്സരാര്‍ത്ഥിയും ഇദ്ദേഹമായിരുന്നു. എന്നാല്‍ ഈ സീനിയോരിറ്റി പ്രയോജനപ്പെടുത്താന്‍ രഞ്ജിത്തിന് കഴിഞ്ഞിരുന്നില്ല. ബിഗ് ബോസ് വീട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെടാനും വേണ്ടത്ര ശ്രമം നടത്തിയില്ല.

ഇപ്പോഴിതാ പുറത്തിറങ്ങിയ ശേഷം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബിഗ് ബോസിലെ അനുഭവങ്ങളാണ് രഞ്ജിത്ത് പങ്കുവയ്ക്കുന്നത്. ബിഗ് ബോസില്‍ നിന്ന് പുറത്തായതില്‍ സന്തോഷവും ദുഖവുമുണ്ട്. ആദ്യ ആഴ്ചയില്‍ പുറത്ത് വരാനായിരുന്നില്ല ഞാന്‍ പോയത്. പുറത്തിറങ്ങിയപ്പോള്‍ കുറച്ച് ആളുകള്‍ നല്ലതു പറഞ്ഞപ്പോള്‍ സന്തോഷം തോന്നി.
എനിക്ക് ലാല്‍ സാറിനോട് അറിയിക്കാന്‍ മാത്രം പരാതികള്‍ ഒന്നുമില്ല എന്ന് എഴുതിയപ്പോള്‍ അത് മോഹന്‍ലാല്‍ വായിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അദ്ദേഹത്തിന്റെ മോഡുലേഷനില്‍ വായിച്ചപ്പോഴാണ് ആ കത്ത് അത്രയും വൈറലായത്.
നൂറു ദിവസം നില്‍ക്കണമെന്ന് ഓര്‍ത്ത് അത്രയും ഡ്രസുമായും ചെരിപ്പുമായാണ് പോയത്. ഒരു ഡ്രസോ ഷൂവോ ഇടാന്‍ പറ്റാതെ ആ പെട്ടിയും കെട്ടിപ്പിടിച്ച് ഇരിക്കുകയാണ്. ചെന്നപ്പോള്‍ തന്നെ ഏഴിന്റെ പണി ലഭിച്ചു. എല്ലാ ദിവസവും രാവിലെ ഷേവ് ചെയ്തു കൊണ്ടിരുന്ന മനുഷ്യനാണ് ഞാന്‍. അവിടെ ചെന്നപ്പോള്‍ ഞാന്‍ ഒളിപ്പിച്ചു വച്ചിരുന്ന വെള്ളി രോമങ്ങള്‍ പുറത്തുവന്നു. അവിടെയുള്ള ദിവസങ്ങളില്‍ ഷേവ് ചെയ്യാന്‍ കഴിഞ്ഞില്ല. വസ്ത്രം രണ്ടു ദിവസം കൂടുമ്പോള്‍ കഴുകിയിടും. ചില പെണ്‍കുട്ടികള്‍ ലിപ്‌സ്റ്റിക് ഇടാന്‍ പറ്റിയില്ലെന്നു മാത്രം പരാതി പറഞ്ഞു.
ബിഗ് ബോസില്‍ ആദ്യം എഴുന്നേറ്റ് അടുക്കളയില്‍ കയറുന്ന വീട്ടമ്മയായിരുന്നു ഞാന്‍. ഇപ്പോള്‍ ടിവിയില്‍ ബിഗ് ബോസ കാണാറുണ്ട്. ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാറുണ്ട്. ബിഗ് ബോസില്‍ ശരിക്കും മൈന്‍ഡ് ഗെയിമാണ് നടക്കേണ്ടത്. എന്നാല്‍ ശരിക്കും നടക്കുന്നത് മൗത്ത് ഗെയിമാണ് - രഞ്ജിത്ത് പറഞ്ഞു.












Click it and Unblock the Notifications