പ്രതിഫലം ഇല്ലാതെ അഭിനയിക്കും, ഈ കാരണത്താല്‍; പ്രതിഫലം എങ്കിലും കിട്ടട്ടെ എന്ന് ചിന്തിക്കുന്ന അവസരങ്ങളുമുണ്ട്
സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് സ്വാസിക. ഓഫ് ബീറ്റ് സിനിമകളുടെ ഭാഗമായി മികച്ച കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയ ശേഷി തെളിയിക്കുകയും ചെയ്തു. ചതുരം എന്ന സിനിമയിലെ സ്വാസികയുടെ അഭിനയത്തിന് മികച്ച നിരൂപക പ്രശംസ ലഭിക്കുകയും ചെയ്തു. കൈ നിറയെ ചിത്രങ്ങളാണ് താരത്തിന് ലഭിക്കുന്നത്.
തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവെക്കാറുണ്ട്. അഭിമുഖങ്ങളില്‍ സ്വാസിക നടത്തുന്ന പ്രസ്താവനകള്‍ പലപ്പോഴും വിവാദത്തില്‍ ആകാറുണ്ട്. മറ്റു നടിമാരില്‍ നിന്ന് വ്യത്യസ്തമായി തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ കാണിച്ചിട്ടുള്ള നടിയാണ് സ്വാസിക. അടുത്തിടെ താരം നടത്തിയ ഒരു പ്രസ്താവന സ്ത്രീപക്ഷ വാദികളുടെ വലിയ വിമര്‍ശനം നേടിയിരുന്നു.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഭര്‍ത്താവിന്റെ കാല്‍തൊട്ടു വണങ്ങുമെന്നും ഭര്‍ത്താവിനെ അനുസരിച്ച് അദ്ദേഹത്തിന്റെ കീഴില്‍ ജീവിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അടക്കമുള്ള നടിയുടെ പ്രസ്താവനകള്‍ വലിയ വിമര്‍ശനം നേടിയിട്ടുണ്ട്. അടുത്തിടെ സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറി എന്ന വിന്‍സിയുടെ വെളിപ്പെടുത്തലില്‍ ഷൈനെ പിന്തുണച്ച് സംസാരിച്ചതിലൂടെ സ്വാസിക എയറിലാവുകയും ചെയ്തിരുന്നു. സ്വാസികയെ പിന്തുണച്ചും എതിര്‍ത്തും നിരവധി അഭിപ്രായങ്ങള്‍ അന്ന് സമൂഹ മാധ്യമങ്ങളുടെ കമന്റ് ബോക്‌സുകളില്‍ നിറഞ്ഞിരുന്നു.
എത്രയൊക്കെ വിമര്‍ശനങ്ങള്‍ ഉണ്ടായാലും തന്റെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ സ്വാസിക ഒരിക്കലും തയാറായിട്ടില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു നല്‍കുന്ന അഭിമുഖങ്ങളിലും കൃത്യമായ നിലപാട് താരം സ്വീകരിക്കാറുണ്ട്.
ഇപ്പോഴിതാ പ്രതിഫലം ഇല്ലാതെയും അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് സ്വാസിക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. തന്നെ നായികയായി നല്ലൊരു പടം ചെയ്യാന്‍ ആരെങ്കിലും വിളിച്ചാല്‍ പ്രതിഫലം ഇല്ലാതെ തന്നെ താന്‍ അഭിനയിക്കുമെന്ന് സ്വാസിക പറഞ്ഞു.
സ്വാസികയുടെ വാക്കുകള്‍: എന്നെ നായികയാക്കി, നല്ലൊരു കഥയുമായിട്ട് ആരെങ്കിലും സമീപിക്കുകയാണെങ്കില്‍ ഉറപ്പായിട്ടും പ്രതിഫലം ഇല്ലാതെ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്. പല അഭിമുഖങ്ങളിലും ഇക്കാരും വ്യക്തമാക്കിയിട്ടുണ്ട്. എനിക്ക് പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന, എന്റെ ആത്മാവിനെ തൃപ്തിപ്പെടുത്തുന്ന ഒരു കഥാപാത്രമാണെങ്കില്‍ പ്രതിഫലത്തിന്റെ ആവശ്യം എനിക്കില്ല. പെയ്‌മെന്റ് മാത്രം വച്ചിട്ട് സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളല്ല താന്‍.
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഒരു കഥാപാത്രം വരികയാണെങ്കില്‍ പ്രതിഫലം എങ്കിലും കിട്ടട്ടെ എന്ന് വിചാരിച്ച് പ്രതിഫലം ചോദിക്കാറുണ്ട്. പ്രതിഫലത്തിനു വേണ്ടി സ്വാസിക വാശി പിടിച്ചു, അങ്ങനെ ഒരു കാര്യം ഒരിക്കലും സംഭവിക്കില്ല'.












Click it and Unblock the Notifications