Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റേത് രണ്ടാം വിവാഹമാണ്, റെബിനും ഞാനും നല്ല ഫ്രണ്ട്സായിരുന്നു'; മനസ്സുതുറന്ന് ഇച്ചായനും ഇച്ചായത്തിയും

ബിനിഷ എന്നോ റെബിൻ എന്നോ പറഞ്ഞാൽ പെട്ടെന്ന് ആളുകൾക്ക് മനസ്സിലാവണമെന്നില്ല, പക്ഷേ ഇച്ചായനും ഇച്ചായത്തിയും എന്ന് പറഞ്ഞാൽ ആദ്യം മനസ്സിലേക്ക് വരുന്ന മുഖം ഇവരുടേത് ആവാനാണ് സാധ്യത. റെബിന്റെയും ബിനിഷിയുടെയും യൂട്യൂബ് ചാനലാണ് ഇച്ചായനും ഇച്ചായത്തിയും. കോമഡി വീഡിയോകളാണ് ഇരുവരും ചെയ്യാറുള്ളത്. ഇപ്പോൾ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരങ്ങൾ. മഴവിൽ കേരളത്തോടാണ് ഇരുവരും മനസ്സ് തുറന്നത്.

തങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് അഞ്ച് വർഷമായെന്നും ബിനിഷ തന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നുവെന്നും പിന്നീടാണ് വിവാഹത്തിലേക്ക് എത്തിയതെന്നും റെബിൻ പറയുന്നു. ലവ് മാരേജ് അല്ലായിരുന്നുവെന്നും ഇപ്പോഴാണ് അങ്ങോട്ടും ഇങ്ങോട്ടും പ്രണയിക്കുന്നതെന്നും റെബിൻ പറഞ്ഞു. ഇതുവരെ എവിടെയും തങ്ങളുടെ വിവാഹ കഥ പറഞ്ഞിട്ടില്ലെന്നും സമയം ആവട്ടെ എന്ന് വെച്ച് നിൽക്കുകയായിരുന്നുവെന്നും റെബിനും ബിനിഷയും പറഞ്ഞു.

ichaynn

തന്റേത് രണ്ടാം വിവാഹം ആയിരുന്നുവെന്ന് ബിനിഷ പറയുന്നു. റെബിനും താനും നല്ല ഫ്രണ്ട്‌സ് ആയിരുന്നുവെന്നും വീട്ടിൽ ചില പ്രശ്‌നങ്ങൾ വന്നപ്പോൾ വീട്ടിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ട് ഞാൻ പോരുകയാണെന്ന് പറയുകയായിരുന്നുവെന്ന് ബിനിഷ പറയുന്നു. താൻ ആസമയത്ത് ചേട്ടന്റെ വിവാഹത്തിനായി നാട്ടിൽ വന്നിരിക്കുകയായിരുന്നുവെന്നും ചേട്ടന്റെ വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഇൻഫെക്ഷൻ ആയി അമ്മ ഹോസ്പിറ്റിലായിരുന്നു. ആ സമയത്തായിരുന്നു ബിനിഷ വിളിച്ചത്. ഒരു പ്രശ്‌നം ഉണ്ടെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു അവിടെ നിൽക്ക് ഞാൻ വരാം എന്ന്, റെബിൻ പറയുന്നു. ‌

പിന്നീട് ബിനിഷ എന്റെ കൂടെ ഒളിച്ചോടി പോയി എന്ന ന്യൂസുകളായി. ബിനിഷ പറഞ്ഞു റെബിൻ പോയിക്കോ എന്ന്. എനിക്ക് തിരിച്ച് പോകണം എന്നുണ്ടായിരുന്നു. ഞാൻ പോയാൽ ഇയാള് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് എനിക്കറിയില്ല. ഒന്ന് രണ്ട് ഫ്രണ്ട്‌സും കൂടെയുണ്ടായിരുന്നു. കുറച്ച് നേരം കൂടി നിൽക്കാം എന്ന് പറഞ്ഞു. അപ്പോഴേക്കും ബിനിഷയുടെ വീട്ടുകാർ കേസുമായി മൂവ് ചെയ്തു, റെബിൻ പറയുന്നു.

ആദ്യ വിവാഹത്തെക്കുറിച്ച് ബിനിഷ പറയുന്നുണ്ട്. അറേഞ്ച്ഡ് മാരേജ് ആയിരുന്നുവെന്നും കുറച്ച് പ്രശ്‌നങ്ങൾ ഉണ്ടെന്ന് പറഞ്ഞിരുന്നു, പപ്പയും മമ്മയും കുടിക്കില്ല, വലിക്കില്ല എന്ന കാര്യം മാത്രമാണ് നോക്കുന്നത്. നമ്മൾ അല്ലേ അനുഭവിക്കുന്നത്, ബിനിഷ പറയുന്നു. തല്ല് കിട്ടാറുണ്ടെന്ന് ബിനിഷ തന്നോട് പറഞ്ഞിരുന്നുവെന്ന് റെബിൻ പറയുന്നു. ‍

റെബിന്റെ അപ്പനും അമ്മയും തന്നെ സ്വന്തം മകളെ പോലെയാണ് കാണുന്നതെന്നും രണ്ടാം വിവാഹം എന്ന് പറഞ്ഞ് മാറ്റിനിർത്തിയിട്ടില്ലെന്നും ബിനിഷ പറയുന്നു. എനിക്ക് പറയാനുള്ളത് കൂടി അപ്പനും അമ്മയ്ക്കും കേൾക്കാമായിരുന്നുവെന്നും ബിനിഷ പറഞ്ഞു. തന്റെ അപ്പനും അമ്മയും വീട്ടിൽ കയറേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും റെബിൻ പറഞ്ഞു.

റെബിന്റെ കൂടെ വന്നെങ്കിലും ആദ്യം കുറച്ച് അകൽച്ചയുണ്ടായിരുന്നുവെന്നും അധികം സംസാരിച്ചിരുന്നില്ലെന്നും എപ്പോഴും കരച്ചിലായിരുന്നുവെന്നും ബിനിഷ പറഞ്ഞു. എല്ലാവരും പറഞ്ഞു ബിനിൽ പോയി അവൾ ഹാപ്പിയായി ജീവിക്കുന്നു, അപ്പനെയും അമ്മയേയും കുറിച്ച് ആലോചിക്കുന്നില്ലെന്നുമൊക്കെ പറഞ്ഞിരുന്നു. റെബിന് മാത്രമെ ഞാൻ ചിന്തിക്കുന്നുണ്ടെന്ന് അറിയാവുള്ളൂ ബിനിഷ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+