Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമ്മ'യിൽ നിന്നും ഭീമമായ തുക ശമ്പളമായി കിട്ടുന്നുണ്ടോ? ഒടുവിൽ മറുപടിയുമായി ഇടവേള ബാബു

വർഷങ്ങളായി മലയാള സിനിമയുടെ താര സംഘടനയായ 'അമ്മ' യെ മുന്നിൽ നിന്ന് നയിക്കുന്ന ഒരാളുണ്ട് ഇടവേള ബാബു. മുൻപ് സിനമികളിൽ സജീവമായിരുന്നുവെങ്കിൽ ഇപ്പോൾ അഭിനയിക്കുന്നത് കുറഞ്ഞു. എന്നാൽ സംഘടനയുടെ കാര്യങ്ങൾ മുന്നിൽ നിന്ന് നോക്കിനടത്തുന്നത് ഇടവേള ബാബുവാണ്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരനിര ഇടവേള ബാബുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

അടുത്തിടെ വലിയ രീതിയിൽ നടന്ന ഒരു ചർച്ചയായിരുന്നു ഇടവേള ബാബു ശമ്പളം വാങ്ങിയാണ് പ്രവർത്തിക്കുന്നതെന്നും ആ തുക എത്രയാണെന്നും ഒക്കെയായിരുന്നു ചർച്ച. ഇപ്പോൾ ഇതിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇടവേള ബാബു. കാൻ മീഡിയയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു പൊതുയോ​ഗത്തിൽ ജ​ഗതി ചേട്ടനാണ് തനിക്ക് ശമ്പളം നൽകണമെന്ന് പറഞ്ഞതെന്ന് ഇടവേള ബാബു പറഞ്ഞു.

idavela

" ഒരു പൊതു യോ​ഗത്തിൽ ജ​ഗതിച്ചേട്ടനാണ്, ഇതൊരു ഊറ്റിയെടുക്കലാണ്. ശരിയല്ല. ബാബുവിന് ശമ്പളം കൊടുക്കണം എന്ന് പറഞ്ഞത്. എല്ലാവരും ശരിയാണെന്ന് പറയുകയുപം ചെയ്തിരുന്നു. ആ മീറ്റിം​ഗ് കഴിയുന്നതിന് മുമ്പ് ഞാൻ തിരിച്ചൊരു ചോ​ദ്യം ചോദിച്ചു. എനിക്ക് എന്താണ് ശമ്പളം തരാൻ പോകുന്നത് എന്ന്. ഞാൻ ചെയ്യുന്ന സേവനത്തിന് എനിക്ക് എന്ത് വിലയാണ് ഇടുന്നതെന്ന് ചോദിച്ചു.

അതിന് ഉത്തരം നൽകാൻ ആർക്കും പറ്റിയില്ല. ഒന്നാമത് ഇതൊരു ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷനാണ്. ശമ്പളം എടുക്കാൻ പറ്റില്ല. ഒരു മെമ്പർക്കും പറ്റില്ല. ഞാൻ രാജി വെച്ച് ജോലിക്കാരനായി നിന്നാൽ എനിക്ക് ശമ്പളം കിട്ടും. യാത്ര ചെലവുകളൊക്കെ എഴുതിയെടുക്കാറുണ്ട്. പക്ഷേ ഇപ്പോൾ എറണാകുളത്താണ് ഓഫീസ്. ഞാൻ അവിടെ തന്നെയാണ് താമസിക്കുന്നത്. അത് കൊണ്ട് യാത്ര ചെലവും ഇല്ല.

ആകെ അവിടെ നിന്ന് കുടിക്കുന്നത് ഒരു കട്ടൻ ചായ ആണ്. ബാക്കി ഉച്ച ഊണ് മുതൽ എല്ലാം എന്റെ പോക്കറ്റിൽ നിന്നും പൈസ എടുത്താണ് കഴിക്കുന്നത്. അതൊന്നും പൊതു ജനത്തെ അറിയിക്കേണ്ട കാര്യമില്ല. നമ്മുടെ അം​ഗങ്ങൾക്ക് പോലും ഇക്കാര്യം അറിയില്ല. രണ്ടാളാണ് ചെക്ക് ഒപ്പിടേണ്ടത്. പലപ്പോഴും എന്റെ കയ്യിൽ നിന്നും പൈസ ഇട്ടിട്ട് കണക്കെഴുതി അത് തിരിച്ചെടുക്കാറുണ്ട്, ഇപ്പോൾ സിദ്ധിക്കാണ് ട്രെഷറർ. അതിന് മുൻപ് ജ​ഗതീഷ് ചേട്ടനായിരുന്നു. ഒപ്പിടീക്കാൻ കാലതാമസം വരും, ഇടവേള ബാബു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+