Get Updates
Get notified of breaking news, exclusive insights, and must-see stories!

​അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി; രജിസ്റ്റര്‍ ഓഫീസിന് മുന്നിൽ പ്രിയതമനൊപ്പം താരം, ഫോട്ടോ വൈറൽ

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ എത്തി പിന്നണി ഗായികയായി ശ്രദ്ധനേടിയ അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി. അഞ്ജു ജോസഫ് തന്നെയാണ് വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്‌നവും എന്ന് കുറിച്ചാണ് വിവാഹച്ചിത്രം അഞ്ജു പങ്കുവെച്ചത്. ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിന് മുന്നില്‍ നിന്നും ഉള്ള ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വരന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ല. അഞ്ജുവിന്റെ പോസ്റ്റിന് താഴെ നിരവധിപേരാണ് ആശംസയുമായി എത്തുന്നത്.

anju joseph

PC: Anju Joseph/ Facebook

സ്റ്റാർ മാജിക് ഷോ ഉൾപ്പെടെയുള്ള ടെലിവിഷൻ ഷോകളുടെ ഡയരക്ടറായ അനുപ് ജോൺ ആണ് അഞ്ജുവിന്റെ ആദ്യ ഭർത്താവ്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു അഞ്ജുവും അനൂപ് ജോണും വേർപിരിഞ്ഞത്. വിവാഹമോചനത്തിന് പിന്നാലെ തന്നെ വീണ്ടും വിവാഹം കഴിക്കുമോ എന്ന ചോദ്യം ഉയർന്നിരുന്നു.

ഉറപ്പായും താൻ വീണ്ടും വിവാഹം കഴിക്കുെമെന്ന് അഞ്ജു വ്യക്തമാക്കിയിരുന്നു. എന്നാൽ പറ്റിയ ഒരാളെ കിട്ടിയാൽ‌ മാത്രമെ വിവാഹം കഴിക്കൂവെന്നും താരം പറഞ്ഞിരുന്നു. നമുക്ക് പറ്റുന്ന ആളാണെന്ന ചിന്ത മനസ്സിൽ വരുമ്പോൾ, അതിന് ശരിയായ സമയം ആയെന്ന് തോന്നുമ്പോൾ തീർച്ചയായും വിവാഹം ഉണ്ടാവും എന്നാണ് അന്ന് താരം പറഞ്ഞത്.

അതേ സമയം ​ഗുഡ് ​ഗേൾ സിൻഡ്കം ഉള്ളത് കൊണ്ട് വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് എത്താൻ സമയം എടുത്തിരുന്നെന്നും തന്റെ ഇമേജ് ബ്രേക്ക് ചെയ്യരുതെന്ന് ഉണ്ടായിരുന്നെന്നും ഡിവോഴ്സിനെക്കുറിച്ച് പറയുമ്പോൾ അഞ്ജു പറഞ്ഞിരുന്നു. താൻ തന്നെ കണ്ടുപിടിച്ച ബന്ധമായിരുന്നത് കൊണ്ട് ആ റിലേഷൻഷിപ്പ് എങ്ങനെയെങ്കിലും വർക്കൗട്ട് ചെയ്യണമെന്ന പ്രഷർ‌ താൻ തന്നെ തന്റെ മുകളിൽ ഇട്ടിരുന്നെന്നും അഞ്ജു പറഞ്ഞിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+