'ഞാൻ സെലിബ്രിറ്റിയല്ല'; ആരാണ് അഞ്ജു ജോസഫിന്റെ ഭർത്താവ് ആദിത്യ? പ്രണയ വിവാഹമായിരുന്നോ?
കഴിഞ്ഞ ദിവസമാണ് ഗായിക അഞ്ജു ജോസഫിന്റെ വിവാഹം കഴിഞ്ഞത്. താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു. വിവാഹച്ചിത്രം അഞ്ജു തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെ ആരാണ് അഞ്ജുവിന്റെ വരൻ എന്ന ചോദ്യം ഉയർന്നു. വിവാഹത്തിന് ശേഷം അഞ്ജു തന്നെ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ചു.
ആദിത്യ എന്നാണ് അഞ്ജുവിന്റെ ഭർത്താവിന്റെ പേര്. ബെംഗളൂരുവിൽ എഞ്ചിനീയർ ആയ ആദ്യത്യയുടെ സ്വദേശം ആലപ്പുഴയാണ്. താൻ സെലിബ്രിറ്റി അല്ല സാധാരണക്കാരൻ ആണെന്ന് ആദിത്യ പറഞ്ഞത്. അഞ്ജുവിനെ എങ്ങനെയാണ് പരിചയം എന്ന ചോദ്യത്തിന് ആ കഥ പേഴസ്ണൽ ആയിട്ട് വെയ്ക്കാനാണ് ഞങ്ങളുടെ ഇപ്പോഴത്തെ തീരുമാനം. പക്ഷേ വളരെ രസകരമായി വെളിപ്പെടുത്തും എന്നും ആദിത്യ പറഞ്ഞു.

'കല്യാണത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. വളരെ പേഴ്‌സണൽ ആയിട്ടുള്ള സംഭവം ആയത് കൊണ്ട് ഇന്റിമേറ്റ് ഇവന്റ് ആയിട്ടാണ് നടത്തിയത്. ആദിത്യൻ ഇത്തിരി പ്രൈവറ്റ് ആയിട്ടുള്ള ആളാണ്. പ്രണയ വിവാഹം ആണോ എന്നത് പിന്നീട് പറയുന്നതായിരിക്കും, ' ആദിത്യ പറഞ്ഞു. താൻ പാട്ട് നിർത്താൻ പോകുന്നില്ലെന്നും കല്യാണം കഴിച്ചത് കൊണ്ട് മിസ് എന്നുള്ളത് മിസിസ് ആയെന്ന മാറ്റമേ ഉള്ളൂവെന്നും അഞ്ജു പറഞ്ഞു.
അതേ സമയം റിസപ്ഷൻ ചടങ്ങിൽ ആദിയപം അഞ്ജുവും ചേർന്ന് പാട്ടുപാടുന്നതിനിടയിൽ ആദ്യത്യൻ കരയുന്ന വീഡിയോ വൈറൽ ആയിട്ടുണ്ട്. ഇത് തന്നോടുള്ള സ്‌നേഹമാണ് കണ്ണീരായി ഒഴുകുന്നതെന്ന് പറഞ്ഞ് അഞ്ജു ആദിത്യനെ ആശ്വസിപ്പിക്കുന്നുണ്ട്. നിരധിപേരാണ് അഞ്ജുവിനും ആദിത്യയ്ക്കും ആശംസകളുമായി എത്തുന്നത്. ഇപ്പോഴാണ് അഞ്ജുവിന് ചേർന്ന കൂട്ട് ലഭിച്ചത് എന്നാണ് ആരാധകർ പറയുന്നത്.
ടെലിവിഷൻ ഷോകളുടെ സംവിധായതൻ അനൂപ് ജോണായിരുന്നു അഞ്ജുവിന്റെ ആദ്യ ഭർത്താവ്, എന്നാൽ ഇരുവരും വേർപിരിഞ്ഞു. രണ്ടാമത് വിവാഹതിയാകുമോ എന്ന ചോദ്യത്തിന് തീർച്ചയായും വിവാഹം കഴിക്കുമെന്ന് അഞ്ജു പറഞ്ഞിരുന്നു. പറ്റിയ ആളെ കിട്ടിയാൽ വിവാഹം കഴിക്കുമെന്നാണ് അഞ്ജു പറഞ്ഞത്. വിവാഹ മോചനത്തെക്കുറിച്ചും അഞ്ജു തുറന്നുപറഞ്ഞിരുന്നു.
വിവാഹ മോചനം എന്ന തീരുമാത്തിലേക്ക് എത്താൻ സമയം എടുത്തിരുന്നെന്നും തന്റെ ഇമേജ് ബ്രേക്ക് ചെയ്യരുതെന്ന് ഉണ്ടായിരുന്നെന്നും എന്നാണ് അഞ്ജു പറഞ്ഞത്. താൻ തന്നെ കണ്ടുപിടിച്ച ബന്ധമായിരുന്നത് കൊണ്ട് ആ റിലേഷൻ ഷിപ്പ് എങ്ങനെയെങ്കിലും വർക്ക് ഔട്ട് ചെയ്യണമെന്ന പ്രഷർ താൻ തന്നെ തന്റെ മുകളിൽ ഇട്ടിരുന്നെന്നും അഞ്ജു പറഞ്ഞിരുന്നു. ഐഡിയ സ്റ്റാർ സിംഗറിലൂടെ വന്ന അഞ്ജു പിന്നീട് പിന്നണി ഗായികയായും ശ്രദ്ധ നേടി. നിരവധി സിനിമകളിൽ താരം പാടിയിട്ടുണ്ട്.












Click it and Unblock the Notifications