Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഡിയ സ്റ്റാർ സിംഗറിൽ നിന്നും കിട്ടിയ 50 ലക്ഷം എന്ത് ചെയ്യും? വിജയി അരവിന്ദ് നായർ പറയുന്നു

കഴിഞ്ഞ ദിവസമായിരുന്ന ജനപ്രിയ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിങ്ങറിന്റെ വിജയിയെ പ്രഖ്യാപിച്ചത്. എറണാകുളം സ്വദേശിയായ അരവിന്ദ് നായരാണ് കിരീടം ചൂടിയത്. പതിവ് പോലെ തന്നെ വിജയ പ്രഖ്യാപനത്തിന് പിന്നാലെ വിജയിക്കെതിരെ വിമർശനവും ഉയർന്നു. അരവിന്ദിന് വിജയിക്കാൻ യോഗ്യത ഇല്ലെന്നായിരുന്നു ആരോപണം. പൈസ കൊടുത്ത് നേടിയെടുത്ത വിജയമാണെന്നും ആക്ഷേപം ഉണ്ടായി. ഇപ്പോഴിതാ ഇത്തരം വിവാദങ്ങളോട് പ്രതികരിക്കുകയാണ് അരവിന്ദ് ഒപ്പം തന്റെ സംഗീത സ്വപ്നങ്ങളും താരം സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. അരവിന്ദിന്റെ വാക്കുകളിലൂടെ

'ഫിനാലെയിൽ എത്തി, പരമാവധി അടിപൊളിയായി പെർഫോം ചെയ്യുക എന്നതായിരുന്നു പിന്നീട് മനസിൽ. സാധാരണ സ്റ്റേജിനെക്കാൾ അന്നത്തെ ദിവസം ടെൻഷൻ വളരെ കുറവായിരുന്നു. കുറേ ഓഡിയൻസിന് മുന്നിൽ പാടാൻ ഇഷ്ടമുള്ള ആളാണ്. ഫിനാലേയിൽ അത്രേം ആളുണ്ടായിരുന്നല്ലോ, അതിനാൽ ലൈവ് ഷോയിൽ പാടുന്നത് പോലെയായിരുന്നു. റിസൽട്ട് പ്രഖ്യാപിച്ചപ്പോൾ എന്റെ ഗ്രാഫ് മാത്രം ഉയരുന്നേ ഇല്ല. നോക്കുമ്പോൾ ബൽറാമിന്റേയും ദിശയുടേയും ഗ്രാഫ് ഉയരുന്നുമുണ്ട്. ഇനി അവർക്ക് കൈയ്യടിക്കാമെന്ന മനസിൽ ആലോചിച്ച് നിൽക്കുമ്പോഴാണ് എന്റെ ഗ്രാഫ് ഉയർന്നത്. അപ്പോഴും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. ബൽറാം വന്ന് കുലുക്കിയപ്പോഴാണ് ബോധം വന്നത്. ഫൈനലിൽ വന്ന 6 പേരും ഫിനാലെയിൽ എത്താൻ യോഗ്യത ഉള്ളവരായിരുന്നു. പിന്നെ ഭാഗ്യം കൂടി പ്രധാനമാണ്. മത്സരം യഥാർത്ഥത്തിൽ വളരെ ടൈറ്റായിരുന്നു.

aravin-1

എല്ലാവർക്കും മത്സരബുദ്ധിയുണ്ട്. എന്നാൽ അത് ആരോഗ്യപരമായിരുന്നു. നമ്മൾക്ക് നന്നായി പെർഫോം ചെയ്യാൻ പറ്റണം. പക്ഷെ മറ്റൊരാളുടെ പെർഫോം പാളണം എന്ന് ചിന്തിച്ചിട്ടില്ല. ഫിനാലേയ്ക്ക് വേണ്ടി പ്രത്യേകമായിട്ട് ഒന്നും ചെയ്തിട്ടില്ല. എടുക്കുന്ന പാട്ടിന് അനുസരിച്ച് പ്രയത്നിച്ചു', താരം പറഞ്ഞു.

വിജയിക്കാൻ യോഗ്യതയില്ലെന്ന ആരോപണങ്ങളോടുള്ള മറുപടി ഇങ്ങനെ-'ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ഉണ്ടാകുമല്ലോ, തീർച്ചയായും വിഷമം കാണും. അതിനെ അങ്ങനെയെ കാണുന്നുള്ളൂ. എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോയെന്ന തോന്നലുണ്ടായിരുന്നു', അരവിന്ദ് പറഞ്ഞു.

റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനോട് എല്ലാവർക്കും താത്പര്യം കാണില്ല. ചിലർക്ക് പാട്ടും ഡാൻസും ഒരുമിച്ച് പറ്റണെന്നില്ല. ഞാൻ എല്ലാത്തിലും കുറച്ച് ഹൈപ്പർ ആണ്. തുള്ളി തുള്ളി നടക്കുന്ന ആളാണ്. എനിക്ക് അതാണ് ഇഷ്ടം. ഓഡിയൻസിനെയൊക്കെ എന്റർടെയിൻ ചെയ്യാൻ ഇഷ്ടമാണ്. ബിബിഎ പൂർത്തിയാക്കിയ ആളാണ് ഞാൻ. വീട്ടുകാർ എന്നെ ഒന്നിനും നിർബന്ധിച്ചിട്ടില്ല. പാട്ടുമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. ബിബിഎ കഴിഞ്ഞ് എംബിഎ ചെയ്യാൻ ഞാൻ ബ്രേക്ക് എടുത്തിരുന്നു. അതിനിടെയാണ് ഐഡിയ സ്റ്റാർ സിങ്ങറിലേക്ക് വിളി വരുന്നത്. തുടക്കം തൊട്ടേ എല്ലാവരും ചോദിക്കുമായിരുന്നു കപ്പടിക്കില്ലേയെന്ന്. അപ്പോൾ കേൾക്കുമ്പോൾ ശ്രമിക്കാം എന്ന് പറയും. ഇനിയും അവസരം കിട്ടിയാൽ റിയാലിറ്റി ഷോ ചെയ്യും. അരവിന്ദ് ബാന്റ് പ്രതീക്ഷിക്കാം. എന്റതായ ബെഞ്ച് മാർക്ക് ഉണ്ടാക്കിയെടുക്കണം', അരവിന്ദ് വ്യക്തമാക്കി.

50 ലക്ഷം കൊണ്ട് ഇപ്പോൾ വലുതായൊന്നും പ്ലാൻ ചെയ്തിട്ടില്ല. കാരണം വിജയി ആകുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ടില്ല. ഭാഗ്യമാണ് സംഭവിച്ചത്. കാറും ഫ്ലാറ്റുമൊന്നും ഞാൻ ആലോചിട്ടില്ല. അനാവശ്യമായി ചിലവഴിക്കില്ല. ഒരു പ്രോപ്പർ ആവശ്യത്തിന് മാത്രമേ പണം ചെലവഴിക്കൂ', അരവിന്ദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+