അനുമോൾക്ക് പിആർ ഉണ്ടെങ്കിൽ സമ്പാദിച്ച പണം കൊണ്ട്, മൈൻഡ് ഗെയിം കളിച്ചു വിന്നർ ആയത് അഖിൽ മാരാർ മാത്രം
ബിഗ് ബോസ് ഹൌസിലും പുറത്തും ചൂടുള്ള ചർച്ചാ വിഷയം ആയി മാറിയിരിക്കുകയാണ് മത്സരാർത്ഥികൾ പണം മുടക്കി പിആർ നൽകുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് നൽകിയ ടാസ്ക് ആരാണ് പിആർ കൊണ്ട് ഷോയിൽ നിന്ന് പുറത്താകാതെ നിൽക്കുന്നത് എന്ന് പറയാനായിരുന്നു. കൂടുതൽ പേരും പറഞ്ഞ പേര് അനുമോളുടേത് ആയിരുന്നു.
അനുമോൾ 16 ലക്ഷത്തിന്റെ പിആർ നൽകിയിട്ടാണ് വന്നതെന്നാണ് ബിന്നി ആരോപിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ഇത് സംബന്ധിച്ച് നടക്കുകയാണ്. എന്നാൽ അനുമോൾ പിആർ വെച്ചിട്ടുണ്ടെങ്കിൽ തന്നെ അതിലെന്താണ് കുഴപ്പം എന്നും ചോദിക്കുന്നവരുണ്ട്.
ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിലെ കുറിപ്പ് ഇങ്ങനെ: ''പിആർ ഉണ്ടെങ്കിൽ ? അനുമോൾ അവർ സമ്പാദിച്ച കാശ് കൊണ്ടല്ലേ പിആറിനെ വെച്ചത് ? ആർക്കും ഒന്നും ഫ്രീ ആയി കിട്ടാറില്ല . കാശ് കൊടുത്തു ഒരു കോഴ്സ് പഠിച്ചു ഒരു പൊസിഷനിൽ എത്തുന്നതു പോലെ തന്നെ അല്ലെ ഇതും ? അവർ കാശ് കൊടുത്തു അവർക്ക് ഒരു പൊസിഷൻ ഉണ്ടാക്കി എടുക്കുന്നു . ഇതൊന്നും ഇല്ലാതെ നന്നായി കളിച്ചിട്ടും ചില ഫാൻസുകളുടെ കളിയിൽ ഒരിടത്തും വെട്ടാതെ ഔട്ടായി പോയ പലരെയും പല സീസൺസിലും കണ്ടിട്ടില്ലേ?

അപ്പോൾ അവർക്ക് ഒരു ഫെയിം ആൻഡ് കൂടുതൽ ഒപ്പുറ്റ്യൂണിറ്റീസ്നു വേണ്ടി അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ക്യാഷ് കൊടുത്തു അവർ പിആറിനെ വെയ്ക്കുന്നു. അതിലെന്താ തെറ്റു? അപ്പാനി പിആറിനെ വെച്ചിരുന്നു എന്ന് പറയുന്നു. ബട്ട് പുറത്തായി, സോ പിആർ മാത്രം അല്ല, കുറച്ചൊക്കെ നമ്മളും വർക്ക് ചെയ്യണം. അത് അനുമോൾ എന്ത് കാണിച്ചായാലും സ്ക്രീൻസ്പേസ് ഉണ്ടാക്കി എടുക്കുന്നുണ്ട്. ചുമ്മാ പിആർ പിആർ എന്നും പറഞ്ഞു കുറ്റം പറയാൻ കുറെ ആളുകൾ. അത് പോലെ തന്നെ പിആറിനെ വെച്ചവരായിരിക്കും അവിടെ പലരും.
ലക്ഷ്മി, മാർക്കറ്റിംഗ് ഫീൽഡ് ഇത് എന്തോ ആണ് ജോബ് എന്നാണ് ലക്ഷ്മി പറഞ്ഞെതെന്നു തോനുന്നു. ആ ലക്ഷ്മിക്ക് അറിയില്ലേ എത്രെ പെട്ടന്ന് ഒരു കോൺട്രവേഴ്സി ക്രിയേറ്റ് ചെയ്തു അവിടെ ഒരു സ്പേസ് ഉണ്ടാക്കി എടുക്കാം എന്ന്? എല്ലാരേയും പിആർ ടീംസ് കോൺടാറ്റക് ചെയ്യും എന്ന് ഈ കഴിഞ്ഞ സീസൺസ് കൊണ്ട് മനസിലായിട്ടുണ്ട്. അപ്പോൾ ലക്ഷ്മിയെ പോലെ ബുദ്ധിയുള്ള ഒരാൾ അത് വേണ്ടാന്ന് വെയ്ക്കും എന്ന് തോന്നുന്നില്ല. അവർ പറഞ്ഞ ആദ്യത്തെ ബോംബ് ആയിരുന്നു ആദില-നൂറ വിഷയം. പിന്നീട് സ്ക്രീൻ സ്പേസ് നു വേണ്ടി ആണ് കാണുന്ന എല്ലാ വള്ളികളും ലക്ഷ്മി പിടിക്കുന്നതും.
പരസ്പരം എപ്പോഴും കുതികാൽ വെട്ടുന്ന അനീഷ്-ഷാനവാസ് കോംബോ എങ്ങനെ ആണ് ഫ്രണ്ട്ഷിപിന്റെ ഭയങ്കര ബ്യൂട്ടിഫുൾ മൊമെന്റ്സ് ആയി യൂട്യുബിലും എഫ്ബിലും ഷോർട്സ് ആകുന്നത്? പുറത്തു നെഗറ്റീവ് ആകുമെന്ന് അറിഞ്ഞിട്ടും, (മില്ലിയൻസ് ഫോള്ളോവെർസ് ഉള്ള പലരും), സ്ക്രീൻസ്പേസ്സ് ഇന് വേണ്ടിയും അത് വഴി അവിടെ നിലനിൽക്കാനും വേണ്ടി പണിയെടുക്കുന്ന പലരെയും തഴഞ്ഞ് കൊണ്ട് ഒരു കോണ്ട്രിബൂഷനും ഇല്ലാത്ത സാബുമാൻ എങ്ങനെ ആണ് അവിടെ ഇപ്പോഴും ഉള്ളത്?
അപ്പോൾ പറഞ്ഞു വരുമ്പോൾ എല്ലാര്ക്കും പിആർ ഉണ്ടാകും, അത് തെറ്റാണെന്നു തോന്നുന്നില്ല. ഒരു കോണ്ട്രിബൂഷനും ഇല്ലെങ്കിൽ എത്രെ വല്യ പിആർ ഉണ്ടെന്നു പറഞ്ഞാലും ഒരു യൂസും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. ലാസ്റ്റ് സീസൺ ഇത് ആയതു. ബാക്കി ഒകെ ഇത് പോലെ പിആർ തന്നെ ആണ്/ ആയിരിക്കാം. അത് കൊണ്ട് തന്നെ ഒരു സീസണിലും ഒരു ഇഷ്ടപെട്ട കോണ്ടെസ്റ്റന്റ്സ് ഉം ഇല്ല. ജസ്റ്റ് എന്ജോയിങ് ദി ഷോ. നോ ഫേവറിറ്സ്.
എന്റെ അഭിപ്രായം ആണ്. പലർക്കും അഭിപ്രായങ്ങളും, അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും. അനുവിന്റെ പിആർ അല്ലേ എന്ന് ചോദിയ്ക്കാൻ മാത്രം വരുന്ന ചിലർ ഉണ്ട്. ആരുടെയും പിആർ അല്ല. ഈ കാര്യത്തിൽ ഒരുപാട് ട്രോൾസ് ആൻഡ് പോസ്റ്റ്സ് കണ്ടപ്പോൾ മനസ്സിൽ തോന്നിയത് പറയുന്നു. അയൽക്കാരൻ കഷ്ടപ്പെട്ട് ജോലി എടുത്തു കാർ വാങ്ങിയാലും, വീട് വാങ്ങിയാലും, നല്ലൊരു ഫുഡ് ഓർഡർ ചെയ്തു വരുത്തിയാലോ ഉടനെ അവന്/അവൾക്കു കാശിന്റെ തള്ളൽ എന്ന് കുറ്റം പറയുന്ന ടീമ്സ് കുറെ ഉണ്ട് നമ്മുക്കിടയിൽ. അവർ പറഞ്ഞു കൊണ്ടേ ഇരിക്കും. സൊ ഒരു കമന്റ്സിനും ഞാൻ മറുപടി തരില്ല''.












Click it and Unblock the Notifications