'തുടരും സിനിമയില്‍ ലാലേട്ടന് പകരം ദിലീപ് ആണെങ്കില്‍.. സ്ത്രീ പറഞ്ഞാൽ കുറ്റക്കാരനായി, തെളിവൊന്നും വേണ്ട'
നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നത് നമുക്കൊന്നും അറിയില്ലെന്ന് നടനും മിമിക്രി താരവുമായ പ്രശാന്ത് കാഞ്ഞിരമറ്റം. തെറ്റ് ചെയ്യുന്നത് നമ്മളാരും കണ്ടിട്ടില്ല. ഒരു സ്ത്രീ ആരോപണവുമായി വന്നാൽ തെളിവുകളൊന്നും നോക്കാതെ തന്നെ അയാളെ കുറ്റക്കാരനാക്കുകയാണെന്നും പ്രശാന്ത് പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കാഞ്ഞിരമറ്റത്തിന്റെ പ്രതികരണം.
'' ജയസൂര്യയ്ക്ക് എതിരായ ആരോപണം വന്നപ്പോള്‍ വേദന തോന്നിയിരുന്നു. ഒരു നല്ല കലാകാരനാണ്. ആരെക്കുറിച്ചും എന്തും പറയാവുന്ന ഒരു സാഹചര്യത്തിലൂടെ ആണ് നമ്മള് കടന്ന് പോകുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരാള്‍, പ്രത്യേകിച്ച് സ്ത്രീ ആണ് പറയുന്നത് എങ്കില്‍ പിന്നെ ആളുകള്‍ മുന്നും പിന്നും നോക്കില്ല. അതിന് തെളിവുകളൊന്നും വേണ്ട. ഇയാള്‍ കുറ്റക്കാരനാവുകയാണ് അങ്ങോട്ട്. അങ്ങനെയൊക്കെ സംഭവിക്കുന്നതിനോട് വിരോധമുണ്ട്.
ഒരു വലിയ കലാകാരന്റെ ഭാവി അതോടെ നശിക്കുന്നു. കുറേ നാള് കഴിയുമ്പോള്‍ ഇതൊക്ക തിരുത്തപ്പെടാം. എങ്കില്‍പ്പോലും ഇതൊരു കരടായിട്ട് അവശേഷിക്കും. തെറ്റ് ചെയ്തോ ഇല്ലയോ എന്നത് നമുക്ക് അറിയില്ല. അത് നമ്മള് കണ്ടിട്ടും ഇല്ല നമ്മള് ആ ഭാഗത്തും ഇല്ല. പക്ഷേ എന്നാലും ആരോപണങ്ങള്‍ വരുമ്പോള്‍ ഇതില്‍ ശരിയുണ്ടോ തെറ്റുണ്ടോ എന്നുളള ആശയക്കുഴപ്പം നമുക്കും ഉണ്ടാകും.

ദിലീപ് നല്ല സിനിമയുമായി വന്നാല്‍ നന്നായി തന്നെ തിരിച്ച് വരാം. അദ്ദേഹത്തിന്റെ പ്രായത്തിനൊത്ത, പക്വതയുളള സബ്ജക്ടുകള്‍ തിരഞ്ഞെടുക്കണം. തുടരും സിനിമയില്‍ ലാലേട്ടന് പകരം ദിലീപ് ആണെങ്കില്‍ അത് വേറൊരു ടൈപ്പ് മൂവി ആകും. കേസിന്റെ കാര്യങ്ങള്‍ ദിലീപിന്റെ സിനിമകളെ ബാധിച്ചിട്ടുണ്ട്. ദിലീപ് തെറ്റുകാരനാണോ എന്ന് ആശങ്കപ്പെടുന്ന ആള്ക്കാര് ഉണ്ട്. ദിലീപേട്ടന് തെറ്റുകാരനാണ് എന്ന് പറയുന്നവരുണ്ട്. തെറ്റുകാരനല്ല എന്ന് പറയുന്നവരുണ്ട്. ഇങ്ങനെ മൂന്ന് വിഭാഗമുണ്ട്. ഇത് സിനിമയെ ബാധിക്കും.
മലയാള സിനിമയില്‍ ഒരു നടന് എന്ന നിലയ്ക്ക് അത് തീര്‍ച്ചയായും ബാധിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം കുറ്റാരോപിതന് മാത്രമാണ്. അദ്ദേഹം ഇനിയത് തെളിയിച്ച് മുന്നിലേക്ക് വന്ന് ഒരു നല്ല പടം ചെയ്താല്‍ തീര്‍ച്ചയായും സ്വീകരിക്കപ്പെടും. മലയാള സിനിമയില്‍ അദ്ദേഹം തുടരും.
ദിലീപിന്റെ സ്ഥിരം രീതിയിലുളള കോമഡികള്‍ക്ക് ഇനിയും സാധ്യതയുണ്ട് സിനിമയില്‍. പക്ഷേ കാലാനുസൃതമായി അത് മാറ്റണം. ഒരേ സാധനം തന്നെ ആവര്‍ത്തിക്കപ്പെടാതെ പുതിയതിലേക്ക് പോകണം. ഓരോ സമയത്തും ചെയ്യുന്ന കഥാപാത്രങ്ങള്‍ വ്യത്യസ്തമാണ്. ഇന്ന് ഒരു ആല്‍ബത്തില്‍ ഒരു റോസാപ്പൂ പിടിച്ച് പെണ്ണിന്റെ പിറകെ നടന്നാല്‍ ആളുകള്‍ സ്വീകരിക്കില്ല. അപ്പോള്‍ അതിന് അനുസരിച്ച് മാറണം. ലാലേട്ടനൊക്കെ ചെയ്യുന്ന കഥാപാത്രങ്ങളൊക്കെ മാറിയില്ലേ. അത് പോലെ തന്നെയാണ് മമ്മൂക്കയും. ഭ്രമയുഗവും ഗേ ആയി കാതലും ഒക്കെ ചെയ്തു. അദ്ദേഹം ഓരോ പരീക്ഷണങ്ങള്‍ നടത്തുകയാണ്. അത് പോലെ തന്നെ ആകണം ഓരോ നടനും'' പ്രശാന്ത് പറഞ്ഞു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications