Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് നടത്തിയാൽ... മുന്നറിയിപ്പ് നൽകി മോഹൻലാൽ, പ്രസിഡണ്ടായി തുടരും, 'അമ്മ' തിരഞ്ഞെടുപ്പ് നടത്തില്ല

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ തിരഞ്ഞെടുപ്പ് നടന്നേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നാളെയാണ് കൊച്ചിയില്‍ വെച്ച് അമ്മ സംഘടനയുടെ 31ാമത് വാര്‍ഷിക യോഗം ചേരാനിരിക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേരുന്നത്. നിലവില്‍ നേതൃസ്ഥാനത്ത് ഉളളവര്‍ തന്നെ തുടരട്ടെ എന്നാണ് സംഘടനയിലെ പൊതുധാരണ എന്നാണ് സൂചന.

അമ്മ പ്രസിഡണ്ട് സ്ഥാനത്ത് മോഹന്‍ലാല്‍ തന്നെ തുടര്‍ന്നേക്കും. പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ താന്‍ ഒഴിയും എന്ന് മോഹന്‍ലാല്‍ അഡ്‌ഹോക്ക് കമ്മിറ്റിയെ അറിയിച്ചിരിക്കുകയാണ്. മാത്രമല്ല ബാബുരാജിനെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇക്കാര്യം നാളത്തെ ജനറല്‍ ബോഡിയില്‍ ചര്‍ച്ചയാകും. നിലവില്‍ അമ്മ ജോയിന്റ് സെക്രട്ടറിയാണ് ബാബുരാജ്.

amma

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് യുവതാരങ്ങള്‍ ആരെങ്കിലും വന്നേക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ യുവതാരങ്ങള്‍ ആരും തന്നെ ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല എന്നാണ് വിവരം. നടന്‍ ഉണ്ണി മുകുന്ദന്‍ അമ്മ ട്രഷറര്‍ സ്ഥാനത്ത് നിന്ന് നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു. സിനിമയിലെ തിരക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. എന്നാല്‍ ഉണ്ണിയുടെ രാജി അഡ്‌ഹോക്ക് കമ്മിറ്റി സ്വീകരിച്ചിട്ടില്ല.

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അമ്മയില്‍ നിന്ന് കൂട്ടരാജിയാണ് ഉണ്ടായത്. സിദ്ദിഖ്, ബാബുരാജ്, ജയസൂര്യ എന്നിവരടക്കം നിരവധി പേര്‍ക്കെതിരെയാണ് ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് അമ്മ ഭരണസമിതി പിരിച്ച് വിട്ട് മോഹന്‍ലാല്‍ രാജി വെക്കുകയായിരുന്നു. നിലവില്‍ സംഘടനയുടെ ഭരണം മുന്നോട്ട് കൊണ്ട് പോകുന്നത് താല്‍ക്കാലികമായി രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയാണ്. ഈ കമ്മിറ്റിയെ തന്നെ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയായി ഉയര്‍ത്തും.

സിനിമാ സെറ്റുകളിലടക്കം സിനിമാക്കാരുടെ ലഹരി ഉപയോഗം സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ കത്ത് ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയാകും. ലഹരി ഉയോഗിക്കില്ല എന്ന് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശമ്പളകരാറിന്റെ ഭാഗമായി കൂട്ടിച്ചേര്‍ക്കണം എന്നുളള ആവശ്യമാണ് പ്രധാനമായും ചര്‍ച്ചയാവുക മാത്രമല്ല താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് സംബന്ധിച്ചും നിര്‍മ്മാതാക്കളുടെ സംഘടന മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അമ്മ യോഗത്തില്‍ ചര്‍ച്ചയായേക്കും.

മമ്മൂട്ടി ഒഴികെയുളള അംഗങ്ങളെല്ലാം നാളത്തെ യോഗത്തില്‍ പങ്കെടുക്കും. അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്നതിനാലാണ് മമ്മൂട്ടി ജനറല്‍ ബോഡിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്. മോഹന്‍ലാലും സുരേഷ് ഗോപിയും യോഗത്തില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മ ജനറല്‍ ബോഡി യോഗം ചേരുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+