'ഞാനായിരുന്നെങ്കിൽ തല തല്ലിപ്പൊട്ടിച്ചേനെ, അവർ അനുമോളെ പറ്റിക്കുന്നു', ട്രിഗർ ചെയ്യാനുളള ഓരോ ഐഡിയകളെന്ന് നടി
പുതിയ ബിഗ് ബോസ് സീസൺ വീട്ടിലിരുന്ന് കാണുമ്പോൾ തനിക്ക് വരെ ട്രിഗർ ആകുന്നുണ്ടെന്ന് നടി സാനിയ ബാബു. താൻ പോയിരുന്നുവെങ്കിൽ തല തല്ലിപ്പൊട്ടിക്കുമായിരുന്നു. ബിഗ് ബോസിൽ അനുമോൾ കരച്ചിൽ കാർഡ് ഇറക്കുന്നതായി തോന്നിയിട്ടില്ലെന്നും ജിസേലും ആര്യനും തമ്മിൽ പ്രണയമുളളതായി കരുതുന്നില്ലെന്നും സാനിയ ബാബു പറയുന്നു.
സാനിയ ബാബുവിന്റെ വാക്കുകൾ: '' ബിഗ് ബോസില്‍ രേണു സുധി ഒതുങ്ങി ഇരിക്കുകയാണ്. ഒന്നിനും ഞാന്‍ ഇല്ലെന്ന മട്ടില്‍ ഇരിക്കുകയാണ്. ആക്ടീവ് ആകണം. അനീഷ് വന്ന സമയത്ത് ഒരു നെഗറ്റീവ് ഫീല്‍ ആയിരുന്നു. ഇപ്പോള്‍ ഓകെയാണ്. ആരാകും കപ്പടിക്കുക എന്ന് ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല. ഇപ്പോള്‍ പുറത്ത് നിന്നും കുറച്ച് പേര്‍ ബിഗ് ബോസില്‍ എത്തിയിട്ടുണ്ട്. മസ്താനിയൊക്കെ വന്നു.
രേണു സുധി വിധവ കാര്‍ഡ് ഇറക്കുന്നു എന്നൊക്കെ മസ്താനി പറഞ്ഞത് മോശമാണ്. ദേഷ്യം വരുമ്പോള്‍ നമ്മള്‍ എന്ത് വേണമെങ്കിലും വിളിച്ച് പറയുമല്ലോ. പക്ഷേ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. നമുക്ക് നാവിനൊരു കണ്‍ട്രോള്‍ വേണമല്ലോ. അതില്ല സത്യം പറഞ്ഞാല്‍, അവരെ പറഞ്ഞിട്ടും കാര്യമില്ല.

ബിഗ് ബോസില്‍ വ്യക്തിപരമായ കാര്യങ്ങള്‍ എടുത്ത് ഇടുന്നത് തന്നെ തെറ്റാണ്. കുടുംബത്തിലെ കാര്യങ്ങള്‍ വേറെ, ഇതിനകത്ത് നടക്കുന്ന കാര്യങ്ങള്‍ വേറെ. അത് അവരുടെ ഓരോ ഐഡിയകളാണ് ട്രിഗര്‍ ചെയ്യാന്‍ വേണ്ടി. അങ്ങനെ പുറത്താക്കാനും മാനസികമായി തളര്‍ത്തി ഗെയിമുകളില്‍ ഉള്‍പ്പെടുത്താതിരിക്കാം എന്നൊക്കെയാണ് നോക്കുന്നത്.
ആദിലയേയും നൂറയേയും ഇഷ്ടമാണ്. പെരുമാറ്റം നോക്കുമ്പോള്‍ കുഴപ്പമൊന്നും തോന്നിയില്ല. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് പോലെ തോന്നുന്നു. കുറച്ച് നേരം അനുമോള്‍ക്കൊപ്പം പിന്നെ മറ്റുളളവര്‍ക്കൊപ്പം, അങ്ങനെ അനുമോളെ പറ്റിക്കുന്നത് പോലെ തോന്നി.
ഷോയില്‍ കണ്ടന്റ് ഉണ്ടാക്കുന്നത് അനീഷ് ആണ്. മിണ്ടാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടെങ്കിലും നന്നായി ഗെയിം കളിക്കുന്നുണ്ട്. അനുമോള്‍ കരഞ്ഞ് കണ്ടന്റ് കൊടുക്കുന്നു എന്നാണ് ആള്‍ക്കാര്‍ പറയുന്നത്. ബിഗ് ബോസിന് കണ്ടന്റ് കൊടുക്കാനാണ് അവിടെ നില്‍ക്കുന്നത് എന്നൊക്കെയാണ് പറയുന്നത്. എന്ത് കണ്ടന്റ് ആണെന്ന് മനസ്സിലാകുന്നില്ല. കരച്ചില്‍ കണ്ടന്റ് ആണെന്ന് വ്യക്തിപരമായി അഭിപ്രായമില്ല. കരച്ചില്‍ കാര്‍ഡ് എടുക്കാന്‍ പാടില്ലെന്ന് ലാലേട്ടന്‍ പറഞ്ഞിട്ടുളളതാണ്. അതുകൊണ്ട് അതെടുക്കാന്‍ പാടില്ലെന്ന് ബുദ്ധിയുളള ആര്‍ക്കും ആലോചിച്ചാല്‍ മനസ്സിലാകാവുന്നതേ ഉളളൂ.
ക്യാപ്റ്റനെ കുറച്ച് നാളായി അനുമോള്‍ അനുസരിക്കുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അത് നമ്മുടെ വീട്ടുകാരൊന്നും അല്ലല്ലോ പറഞ്ഞ ഉടന്‍ അനുസരിക്കാന്‍. അനുമോള്‍ക്ക് അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിക്കാണില്ല. ആര്യനും ജിസേലും തമ്മില്‍ പ്രണയം ഉണ്ടെന്ന് തോന്നിയിട്ടില്ല. അവര്‍ തമ്മില്‍ ഒരു കണക്ഷന്‍ ഉണ്ട് മറ്റുളളവരേക്കാളും എന്ന് തോന്നിയിട്ടുണ്ട്. ബിഗ് ബോസില്‍ അനുമോളെയും അനീഷിനേയും നെവിനേയും ഇഷ്ടമാണ്.
അനുമോള്‍ അഭിനയം ആണെന്ന് തോന്നിയിട്ടില്ല. ഇമോഷണലി വീക്ക് ആയത് കൊണ്ട് കരയുന്നു എന്നാണ് തോന്നിയിട്ടുളളത്. സദാചാരം ആണെന്നൊക്കെ പറയുന്നത് ട്രിഗർ ചെയ്യാനുളള ഓരോ ഐഡിയകളല്ലേ.അതാണല്ലോ ഗെയിം. ഇത് കണ്ട് വീട്ടിലിരുന്ന് തനിക്ക് ട്രിഗർ ആകുന്നുണ്ട്. ഞാനായിരുന്നെങ്കിൽ തല തല്ലിപ്പൊട്ടിച്ചേനേ. പോകാതിരുന്നത് നന്നായി. ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു. പക്ഷേ പോയില്ല. ദേഷ്യം കുറച്ച് കൂടുതലുളളത് കൊണ്ടാണ് പോകാതിരുന്നത്''.












Click it and Unblock the Notifications