Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹാഷ്മിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ.. മൈത്രേയന്‍ ബാലരമ വായിക്കുന്നത് നിര്‍ത്തണം', പരിഹസിച്ച് അഖിൽ മാരാർ

24 ന്യൂസ് ചാനലിലെ ജനകീയ കോടതി എന്ന പരിപാടിയിൽ മൈത്രേയൻ മുന്നോട്ട് വെച്ച ചില വാദങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ടും വിശ്വാസവുമായി ബന്ധപ്പെട്ടുമടക്കം മൈത്രേയൻ പറഞ്ഞ കാര്യങ്ങളെ വിമർശിച്ചും പരിഹസിച്ചും രംഗത്ത് വന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖിൽ മാരാർ. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് അഖിൽ മാരാരുടെ പ്രതികരണം.

അഖിൽ മാരാരുടെ വാക്കുകൾ: '' മെത്രൈയന്റെ ഏറ്റവും വലിയ പ്രശ്‌നം പുളളി വിഡ്ഢിത്തരം പറയുന്നതില്‍ അല്ല. പറയുന്ന വിഡ്ഢിത്തരത്തിന് പുളളി കൊടുക്കുന്ന ഉപമ ആണ് ഏറ്റവും വലിയ അപകടം. മൈത്രേയന്റെ 50 ശതമാനത്തോട് യോജിപ്പാണ്. ചില വിഷയങ്ങള്‍ മൈത്രേയന്‍ മുന്നോട്ട് വെക്കുന്നത് ബോധതലത്തില്‍ ഉയര്‍ന്നവര്‍ക്ക് കൃത്യമായി മനസ്സിലാക്കാന്‍ പറ്റും. രാഷ്ട്രീയപരമായി അദ്ദേഹം മുന്നോട്ട് വെക്കുന്ന ചില ആശയങ്ങളോട് യോജിപ്പുണ്ട്.

akhil

അതോടൊപ്പം തന്നെ ഈ നാടിനെ ഇല്ലാതാക്കുന്ന വിഷമുളള അപകടങ്ങളും മൈത്രൈയന്റെ വാക്കുകളിലുണ്ട്. അതിലൊന്നാണ് അദ്ദേഹം മയക്കുമരുന്നുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യം. മനുഷ്യരെല്ലാം വ്യത്യസ്തരാണ് എന്ന് ചിന്തിക്കാതെ എല്ലാവരും എന്നെപ്പോലെ ചിന്തിക്കണം എന്ന് കരുതുന്നിടത്താണ് മൈത്രേയന്റെ കുഴപ്പം.

അദ്ദേഹം ജനകീയ കോടതി എന്ന പരിപാടിയില്‍ ചര്‍ച്ചയ്ക്ക വന്നു. ഒരിത്തിരി മയക്കുമരുന്ന് അടിച്ചിട്ട് വന്ന് ചര്‍ച്ചയ്ക്ക് ഇരിക്കാന്‍ പറ പുള്ളിയോട്. ഹാഷ്മിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ 15 മിനുറ്റ് കൊണ്ട് മൈത്രേയനെ പൂട്ടിക്കെട്ടി അവിടെ നിന്ന് പറഞ്ഞ് വിട്ടേനെ. ഹാഷ്മിക്ക് കൗണ്ടര്‍ സംസാരിക്കാന്‍ അറിയാത്തതില്‍ പറ്റിയ പാളിച്ചയാണ്.

എംഡിഎംഎ കെമിക്കല്‍ അല്ലേ എന്ന് പറഞ്ഞപ്പോള്‍ മൈത്രേയന്‍ ചോദിച്ചത് വെള്ളം കെമിക്കല്‍ അല്ലേ എന്നാണ്. ഈ ലോകത്തുളള എല്ലാം കെമിക്കലാണ്. അത് ഗുണമാണോ ദോഷമാണോ. ശരീരത്തിലേക്ക് ചെല്ലുമ്പോള്‍ എന്ത് സംഭവിക്കുന്നു. വെള്ളം കുടിച്ചാല്‍ ഉണ്ടാകുന്ന പരിണിതഫലം ആണോ എംഡിഎംഎ കഴിച്ചാല്‍ ഉണ്ടാകുന്നത്.

മൈത്രേയന്‍ കുറേ വിവരക്കേടുകള്‍ വെച്ചുകാച്ചുന്നത് കേട്ടിട്ടുണ്ട്. അതിര്‍ത്തികള്‍ ഇല്ലാത്ത ലോകത്തെ കുറിച്ച് പുളളി സ്വപ്‌നം കാണുന്നു. കൊച്ചിയും തിരുവിതാംകൂറും തമ്മില്‍ മുന്‍പ് യുദ്ധങ്ങള്‍ ഉണ്ടായിട്ടില്ലേ എന്ന് പറയുന്നു. പുളളിയുടെ വീടിന് മതിലുണ്ടോ. ലോകത്ത് അതിര്‍ത്തികളൊക്കെ ഇല്ലാതാകണം. പക്ഷേ സ്വന്തം വീട്ടില്‍ മതില്‍ കെട്ടി വെയ്ക്കും. ലോകം ഒറ്റലോകമായി മാറണമെന്നും മനുഷ്യരെല്ലാം മൃഗങ്ങളായി മാറണം എന്നുമാണ് പുളളി ചിന്തിക്കുന്നത്.

വിവാഹം ഒന്നും പാടില്ല, അച്ഛന്‍ മകള്‍ക്ക് ഗര്‍ഭമുണ്ടാക്കി കൊടുക്കണം, മകന്‍ അമ്മയ്ക്ക് ഗര്‍ഭമുണ്ടാക്കി കൊടുക്കണം. അങ്ങനെ ഒരു കാലം. അമ്മ എന്നത് മൈത്രേയനെ സംബന്ധിച്ച് സ്ത്രീ മാത്രമാണ്. മകള്‍ എന്ന് പറഞ്ഞാല്‍ സ്ത്രീ മാത്രമാണ്. മൈത്രേയന്റെ കാഴ്ചപ്പാടില്‍ കേരളത്തില്‍ ആകെ രണ്ട് വിഭാഗം മാത്രമേ ഉളളൂ, സ്ത്രീയും പുരുഷനും. ബാക്കിയെല്ലാം നമ്മള്‍ ഉണ്ടാക്കിയതാണ്. കുടുംബം നമ്മള്‍ ഉണ്ടാക്കിയതാണ്.

പട്ടിക്കും പൂച്ചയ്ക്കും കുടുംബം ഉണ്ടോ. അവ കുട്ടികളെ ഉണ്ടാക്കിയിട്ട് അവരുമായി വീണ്ടും രമിച്ച് കുട്ടികളുണ്ടാക്കും. മൃഗങ്ങള്‍ക്ക് വിവേചന ബുദ്ധി ഇല്ല. മൈത്രയന്‍ ഇത് പറയുകയല്ല, ചെയ്ത് കാണിക്കണം. നമ്മള്‍ ഒന്നും സമൂഹത്തോട് പറയുകയല്ല വേണ്ടത്, ചെയ്ത് കാണിക്കണം. അപ്പോ അദ്ദേഹത്തിന് അമ്മ ഇല്ല, മകളില്ല. കുടുംബം എന്നത് ആരോ ഒരുത്തന്‍ ഉണ്ടാക്കിയതല്ലേ. അല്ലെങ്കില്‍ വഴിനീളെ നടന്ന് ഗര്‍ഭം ഉണ്ടാക്കിയാല്‍ പോരെ.

ഇങ്ങനെയുളള വിശാലമായ ലോകം സൃഷ്ടിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് മൈത്രേയന്‍. അത് നടക്കാത്തതിന്റെ ഫ്രസ്‌ട്രേഷന്‍ ആണ് പുളളി പറയുന്നത്. അത് കിട്ടിയാല്‍ പുളളി ഹാപ്പിയാണ്. വിശ്വാസമുളള ആളല്ല വിവരം ഉളള ആളാണ് എന്ന് പറയുന്നത് കേട്ടു. ദൈവവിശ്വാസം ഇല്ല എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. വിശ്വാസം ഇല്ലാതെ ഇയാള്‍ എങ്ങനെ ഈ ഭൂമിയില്‍ ജീവിക്കും. മൈത്രേയന്‍ ബാലരമ വായിക്കുന്നത് നിര്‍ത്തണം, അഖില്‍ മാരാര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+