ദുല്‍ഖര്‍ സല്മാന് രണ്ടാമത്, ഒന്നാമന് വിജയ് സേതുപതി, ജനപ്രീതിയില്‍ ഇവരുടെ സീരീസുകള്‍ മുന്നില്‍
ഒടിടി വന്നതോടെ സിനിമകള്‍ മാത്രമല്ല വെബ് സീരീസുകളും ഇന്ത്യയില്‍ ഏറെ പ്രചാരം നേടിയിരുന്നു. ആദ്യം വിദേശ സീരീസുകളായിരുന്നുവെങ്കില് ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ ഗംഭീര സീരീസുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ദ ഫാമിലി മാനെല്ലാം അത്തരത്തില്‍ വന്‍ വിജയം നേടിയ സീരീസുകളാണ്. തിയേറ്ററുകളില്‍ സഹതാരമായി നിന്നവരില്‍ പലരും ഒടിടിയില്‍ നായക നടന്മാരാവുകയും ചെയ്തിരുന്നു.
ഈ വര്‍ഷം ഒടിടിയില്‍ ഏറ്റവും ഗംഭീര സീരീസുകള്‍ നിരവധി ഇറങ്ങിയിട്ടുണ്ട്. അതില്‍ ഏറ്റവും ജനപ്രീതി നേടിയത് ഏതൊക്കെയാണെന്ന് വെളിപ്പെടുത്തുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡാറ്റാ ബേസായ ഐഎംഡിബി. ഹിന്ദിയില്‍ നിന്നാണ് ജനപ്രിയ സീരീസുകള്‍ എല്ലാം തന്നെ വന്നിരിക്കുന്നത്. ഇത്തവണ മലയാളിയുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്റെ ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് രണ്ടാം സ്ഥാനത്തുണ്ട്.

ഫാമിലി മാന്റെ സംവിധായകരായ രാജ് ആന്‍ഡ് ഡികെയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജനുവരി ഒന്നിനും നവംബര്‍ ആറിനുമിടയില്‍ ഇന്ത്യയില്‍ റിലീസ് ചെയപ്പെട്ട ഐഎംഡിബിലില് അഞ്ചോ അതിലധികമോ യൂസര്‍ റേറ്റിംഗ് ലഭിച്ച വെബ് സീരീസുകളാണ് ഈ പട്ടികയിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് നെറ്റ്ഫ്ളിക്സിലാണ് റിലീസ് ചെയ്തത്. മികച്ച അഭിപ്രായം തന്നെ ഈ വെബ്സീരീസ് നേടിയിരുന്നു.
ദുല്‍ഖറിന്റെ അഭിനയത്തിനും ഏറെ പ്രശംസ ലഭിച്ചിരുന്നു. ഗണ്‍സ് ആന്‍ഡ് ഗുലാബ്സില്‍ പോലീസായിട്ടാണ് ദുല്‍ഖര്‍ വേഷമിട്ടത്.അതേസമയം ഒന്നാം സ്ഥാനം വിജയ് സേതുപതി പ്രധാന വേഷത്തില്‍ എത്തിയ ഫര്‍സിയാണ്. ഇതും ക്രിയേറ്റ് ചെയ്തിരിക്കുന്നത് രാജ് ആന്‍ഡ് ഡികെയാണ്. ഒടിടിയിലെ ഏറ്റവും മൂല്യമേറിയ സംവിധായകരായി ഇരുവരും മാറിയിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലാണ് ഫര്‍സി റിലീസ് ചെയ്തത്.
ബ്ലാക് കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ വരുന്നതാണ് ഈ സീരീസ്. ഷാഹിദ് കപൂറാണ് ചിത്രത്തിലെ മറ്റൊരു നായകന്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും, ചേസിംഗുമെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിരാത്രത്തിലെ ഒരു രംഗവുമായി ഈ സീരീസിനുള്ള സാമ്യവും നേരത്തെ സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചിരുന്നു. മൂന്നാം സ്ഥാനത്ത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ദി നൈറ്റ് മാനേജറാണ്. ആദിത്യ റോയ് കപൂറും, അനില്‍ കപൂറുമാണ് ഇതിലെ നായകന്മാര്.
കുറുപ്പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. നെറ്റ്ഫ്ളിക്സിന്റെ കൊഹ്രാ, അഞ്ചാം സ്ഥാനത്ത് ജിയോ സിനിമയുടെ അസുര് 2: റൈസ് ഓഫ് ദി ഡാര് സൈഡ് എന്നിവയാണ് ഉള്ളത്. ആറാം സ്ഥാനത്ത് നെറ്റ്ഫ്ളിക്സിന്റെ റാണ നായിഡു, ഏഴാം സ്ഥാനത്ത് പ്രൈം വീഡിയോയുടെ ദഹാദ്, എട്ടാം സ്ഥാനത്ത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സാസ്, ബഹു ഓര് ഫ്ളെമിംഗോ, ഒന്പതാമത്ത് നെറ്റ്ഫ്ളിക്സിന്റെ സ്കൂപ്പ്, പത്താമത് പ്രൈം വീഡിയോയുടെ ജൂബിലി എന്നിവയാണ് ഉള്ളത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications