Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ ലോക്ക് ആയി കിടക്കുന്നത് ആദില, ഷാനവാസ് പൂട്ടി വെച്ചിരിക്കുന്നു, ഒരു പാൽ കുപ്പി ആണ് രുദ്രൻ, കുറിപ്പ്

ബിഗ് ബോസ് മലയാളം വീട്ടിൽ ഷാനവാസുമായി അടുപ്പമുളള രണ്ട് പേർ ആദിലയും നൂറയുമാണ്. നെവിനുമായുളള വിഷയം ആദിലയാണ് ആദ്യം പുറത്ത് പറയുന്നത്. ഇതിന് ശേഷം ശത്രുക്കളായെങ്കിലും പിന്നീട് ഒത്തുതീർപ്പിലെത്തി. ഷാനവാസ് പെങ്ങൾ കാർഡ് ഇറക്കുന്നു എന്നാണ് മറ്റ് മത്സരാർത്ഥികളുടെ അഭിപ്രായം.

ഷാനവാസ് കുറ്റം ചെയ്താലും തങ്ങൾ പിന്തുണയ്ക്കണം എന്നും അല്ലെങ്കിൽ വളരെ മോശമായി പെരുമാറും എന്നും ആദിലയും നൂറയും പറയുന്നുണ്ട്. എന്തായാലും ഷാനവാസിന്റെ പെങ്ങൾ കാർഡിൽ കുരുങ്ങിയിരിക്കുകയാണ് ആദിലയും നൂറയും.

ഇതേക്കുറിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിലെ കുറിപ്പ് വായിക്കാം: ശരിക്കും ആ വീട്ടിൽ ലോക്ക് ആയി കിടക്കുന്നതു ആദില ആണ്. നിവിന്റെ കേസിൽ സഹായിച്ചു എന്ന് പറഞ്ഞു അതിന്റെ സിമ്പതി പിടിച്ചു വെച്ച് ഷാനവാസ് അവളെ പൂട്ടി വെച്ചിരിക്കുവാണ്. അനുമോൾക്കു വേണ്ടി പണ്ടെങ്ങാണ്ടു അക്ബർ മായി വഴക്കു കൂടി എന്ന് പറഞ്ഞു, അതിന്റെ എച്ചി കണക്ക്‌ ഇന്നും പറയുന്നുണ്ടായിരുന്നു. അത് കണ്ടവർക്കറിയാം, അക്ബർമായി അവൻ വഴക്കു കൂടിയത് അനുമോൾക്കു വേണ്ടി ഒന്നുമല്ല, അക്ബറിനെതിരെ ഉള്ള ചൊരുക്കിന്റെ ഭാഗം മാത്രമായിരുന്നു. അത് വളച്ചൊടിച്ചു അനുമോക്ക്‌ വേണ്ടി വഴക്കു കൂടി എന്നാക്കി മാറ്റി.

Adila

അതെ കണക്കു പറച്ചിൽ തനിക്കും കിട്ടുമെന്ന് ആദിലക്കു നന്നായി അറിയാം. പക്ഷെ അതിൽ നിന്നും ഊരാൻ അവൾക്കു കഴിയുന്നില്ല. പക്ഷെ നൂറയ്ക്കു ആ ഒരു ലോക്ക് അത്രെ തന്നെ ഇല്ല. ആദിലയ്ക്ക് നന്നായി അറിയാം അങ്ങേരു പക്കാ ഫ്രോഡ്ഡ് ആണെന്ന്. പക്ഷെ പെട്ട് പോയി. ഇന്നിപ്പോൾ ജയിൽ നോമിനേഷൻ കഴിഞ്ഞു മാറ്റി നിറുത്തി അടുത്ത ഭീഷിണി. നിനക്ക് നിങ്ങളെ പേരെടുക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഇല്ല എന്ന് വിനീത വിധേയായി ആദില.

അനുമോളെ നോമിനേറ്റ് ചെയ്തപ്പോൾ നിന്റെ മുഖത്ത് എന്ത് കൊണ്ടാണ് ഒരു നീരസം എന്ന് ഇക്കയുടെ അടുത്ത ഭീഷിണി. അക്ബർ പാട് പാടി ജയിലിൽ കയറ്റിയപ്പോൾ ഷാനവാസ് കുരു പൊട്ടി പണ്ടാരം അടങ്ങി. കൂടെ അനുമോളും നൂറയും ഡാൻസ് കളിച്ചു. അതും കൊതിയന് ഇഷ്ടപ്പെട്ടില്ല. നൂറയോടെ നീ എന്തിനാ ഡാൻസ് കളിച്ചതു എന്ന്. ഇതുപോലെ ഒരു പാൽ കുപ്പി ആണ് രുദ്രൻ !!! ബിഗ് ബോസ്സിന്റെ ചരിത്രത്തിൽ ആദ്യമായി മട്ടൻ കട്ടതിനു ഒരാൾ ജയിലിൽ.. അതും അങ്ങേ അറ്റം ഇമേജ് കോൺഷ്യസ് ആയ ഒരു പാൽക്കുപ്പി !!!

മറ്റൊരു പ്രതികരണം ഇങ്ങനെ: 'ഫാമിലി വന്നു പോയ ശേഷം ഓവർ കോൺഫിഡൻസ് കൊണ്ടാണോ എന്തോ ഷാനവാസ്‌ നെഗറ്റീവിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന പോലെ തോന്നുന്നു.. ഇത്രയും നാൾ അണിഞ്ഞിരുന്ന മുഖം മൂടി അഴിഞ്ഞു വീഴുന്നതാവാം.. സത്യം പറഞ്ഞാ ഹീറോ ചമഞ്ഞുള്ള നടത്തവും ആ മീശ പിരിക്കലും ഒക്കെ വല്ലാത്ത അരോചകം ആയി തോന്നുന്നു..'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+