ബിഗ് ബോസിൽ സീരിയൽ താരങ്ങളുടെ ഈഗോയും തമ്മിലടിയും, പുറത്ത് വെച്ചുളള എന്തോ വിരോധം, കഥയറിയാതെ പ്രേക്ഷകർ
അനുമോൾ, ബിന്നി സെബാസ്റ്റ്യൻ, ഷാനവാസ് എന്നിവരാണ് ബിഗ് ബോസ് മലയാളം സീസൺ 7നിൽ ഉളള സീരിയൽ താരങ്ങൾ. അനുമോളും ഷാനവാസും ആദ്യം അടുപ്പത്തിൽ ആയിരുന്നുവെങ്കിലും പിന്നീട് അനുമോളെ ഷാനവാസ് ശത്രുപക്ഷത്തേക്ക് തള്ളി. ബിന്നിയാകട്ടെ തുടക്കം മുതൽക്കേ ഷാനവാസുമായി വലിയ അടുപ്പമില്ല.
ബിന്നി ക്യാപ്റ്റൻ ആയതിന് പിന്നാലെ ഇരുവരും തമ്മിൽ മുട്ടൻ അടിയുമായി. അനുമോൾക്കെതിരെയാകട്ടെ ബിന്നി പിആർ ആരോപണവും ഉന്നയിച്ചു. എന്തായാലും സീരിയൽ താരങ്ങളുടെ തമ്മിലടിയും ഈഗോയും സോഷ്യൽ മീഡിയയിലും ചർച്ചയാണ്.
ബിഗ് ബോസ് ആരാധകരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ: '' ഷാനവാസ്, അനുമോൾ, ബിന്നി, ജിഷിൻ ഇവരാണല്ലോ ബിഗ് ബോസ് ഹൗസിലെ പ്രധാന സീരിയൽ താരങ്ങൾ. ഇതിൽ ജിഷിൻ ഹൗസിന് പുറത്തേക്ക് പോയതിനുശേഷം മറ്റു മൂന്നുപേരും തമ്മിലുള്ള ഈഗോയും തമ്മിലടിയുമാണ് ഹൗസിലെ ഇപ്പോഴത്തെ പ്രധാന ആഭ്യന്തര പ്രശ്നം. ഇതിൽ തന്നെ സീനിയറായ ഷാനവാസിനോടാണ് മറ്റ് രണ്ടുപേരുടെയും പോരാട്ടം. കഴിഞ്ഞദിവസം ജയിലിനു മുന്നിൽ വന്ന ബിന്നി കാണിച്ച ഷോയും അതിനു മുൻപുള്ള ദിവസങ്ങളിൽ ഷാനവാസിനോട് കാണിച്ച ക്യാപ്റ്റന്റെ അധികാരങ്ങളും അതിനോടുള്ള ഷാനവാസിന്റെ പ്രതികരണവും ഒക്കെയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ബിഗ് ബോസ് ഹൗസിലെ പ്രധാന പൊട്ടിത്തെറികൾ.

വന്ന ആഴ്ച മുതൽ ബിന്നിയും ഷാനവാസും എത്ര രസത്തിൽ അല്ല. പുറത്തുവെച്ചുള്ള എന്തോ വിരോധം കൊണ്ടാണ് ബിന്നി തന്നോട് അടുക്കാത്തത് എന്നാണ് ഷാനവാസിന്റെ പക്ഷം. എന്നാൽ തനിക്ക് ഷാനവാസിന് അടുത്ത് അത്ര നല്ല വൈബ് കിട്ടുന്നില്ല എന്നും അക്ബർ ടീമിന്റെ അടുത്താണ് തനിക്ക് കൂടുതൽ കംഫർട്ട് എന്നാണ് അതിന് ബിന്നി ന്യായീകരണമായി പറയുന്നത്. അതുകൊണ്ടാണത്രേ തന്നെ ഏറ്റവും മോശമായി ബാധിച്ച "കുത്തിത്തിരിപ്പുകാരി" എന്ന പേരിട്ടു തന്ന അക്ബറിന്റെയും കൂട്ടരുടെയും കൂടെ വീണ്ടും കൂട്ടുകൂടി നടന്നത്.
താനും ഭർത്താവും ഇപ്പോഴത്തെ ഏഷ്യാനെറ്റ് സീരിയലുകളിലെ പ്രധാന താരങ്ങൾ ആയതുകൊണ്ട് തനിക്ക് പ്രേക്ഷക പിന്തുണയിൽ അതിന്റെ ഗുണം കിട്ടുമെന്നാണ് ബിന്നിയുടെ വിചാരം. ഷാനവാസിനെ പണ്ടെങ്ങോ ഒരു സീരിയലിൽ ചെയ്ത വേഷത്തിന്റെ ഹാങ്ങോവറിൽ ഇപ്പോഴും ജീവിക്കുന്ന ഒരു മനുഷ്യനായിട്ടാണ് ബിന്നി കണക്കാക്കുന്നത്. എന്നാൽ ഷാനവാസ് സ്വയം കണക്കാക്കുന്നത് താനൊരു ഹീറോ ആയിട്ടാണ്.
ഫാമിലി വീക്കിൽ പല കുടുംബങ്ങളും വന്ന് ഷാനവാസിനെ ആരാധനയോടെ പുകഴ്ത്തിയപ്പോൾ പുള്ളി തൻറെ ഹീറോ ഇമേജിലേക്ക് പര പ്രവേശനം നടത്തുകയാണ് ചെയ്തത്. അതോടുകൂടി പുള്ളി കളി വേറെ ലെവലിലേക്ക് എത്തിച്ചു. അങ്ങനെയാണ് കുറച്ചുനാളായി തന്നെ ഇട്ട് തട്ടി കളിച്ചുകൊണ്ടിരുന്നു ടിവി താരങ്ങളായ ബിന്നിയേയും അനുമോളെയും ഷാനവാസ് ലക്ഷ്യമിട്ട് തുടങ്ങിയത്. ടെലിവിഷൻ താരങ്ങളായ ഇവർ മൂന്നുപേരും തമ്മിലുള്ള ഈഗോ ക്ലാഷ് പ്രേക്ഷകരിൽ കൗതുക ഉണർത്തുന്നത് തന്നെയാണ്.
എന്നാൽ കഴിഞ്ഞദിവസം ആദിലയുടെയും നൂറയുടെയും ഇടപെടലോടുകൂടി അനുമോളും ഷാനവാസും തമ്മിലുള്ള പ്രശ്നം രമ്യതയിൽ ആയിട്ടുണ്ട് എന്നാണ് തോന്നുന്നത്. അതോടുകൂടി ബിന്നി ഇവർക്ക് രണ്ടുപേർക്കും എതിരെ ആണ് ഇപ്പോൾ കളിക്കുന്നത്. അതുകൊണ്ടാകണം പിആർ ഉള്ള ആൾ ആരെന്ന് ചോദിച്ചപ്പോൾ മോണിംഗ് ടാസ്കിൽ ബിന്നി ബോധമുള്ള മനുഷ്യന് ഒരുതരത്തിലും ദഹിക്കാത്ത രീതിയിൽ അനുമോളുടെ പേര് പറഞ്ഞത്. അനുമോൾ ആകട്ടെ ടെലിവിഷൻ പ്രേക്ഷകരുടെ പിന്തുണയും കുലസ്ത്രീ കുല പുരുഷ പിന്തുണയും ഉറപ്പാക്കാനുള്ള ശ്രമത്തിലും. അനുമോൾക്ക് നന്നായി പെർഫോം ചെയ്യാനുള്ള അവസരമാണ് ഈയാഴ്ച ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മത്സരം വീണ്ടും കടുക്കുമെന്ന് പ്രതീക്ഷിക്കാം.












Click it and Unblock the Notifications