ഇന്ത്യന്‍ 2 വേറെ ലെവലാകും, സേനാപതിയായി തിരിച്ചെത്താന്‍ കമല്‍ഹാസന്‍ വാങ്ങിയ പ്രതിഫലം എത്രയെന്നറിയുമോ?
ബോക്‌സോഫീസില്‍ കമല്‍ഹാസന്റെ തിരിച്ചുവരവ് കണ്ട വര്‍ഷമായിരുന്നു 2022. വിക്രമിലൂടെ മുന്‍നിരയില്‍ തന്നെയെത്താന്‍ കമലിന് വീണ്ടും സാധിച്ചു. എന്നാല്‍ വമ്പനൊരു ചിത്രവുമായി കമല്‍ഹാസന്‍ വീണ്ടും വരികയാണ്. ബ്രാന്‍ഡ് സംവിധായകനായ ഷങ്കര്‍ ഒരുക്കുന്ന ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. കഴിഞ്ഞ ദിവസം ഇതിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. വന്‍ ഹിറ്റായി മാറിയിരിക്കുകയാണ് ഇത്.
കമല്‍ ഹാസന്റെ തന്നെ അഭിനയിച്ച് ദേശീയ അവാര്‍ഡ് വാങ്ങിയ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ശങ്കര്‍ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ചിത്രത്തില്‍ കമല്‍ഹാസന്‍ വാങ്ങിയിരിക്കുന്നത് റെക്കോര്‍ഡ് പ്രതിഫലമാണ്. അത് എത്രയാണെന്ന് നോക്കാം. അതേസമയം ഇന്ത്യന്‍ 2 അനൗണ്‍സ് ചെയ്തത് മുതല്‍ കമലിന്റെ പ്രതിഫലമാണ് ഏറ്റവും ചര്‍ച്ചയായത്. തമിഴ് സിനിമയിലെ ഉയര്‍ന്ന പ്രതിഫലത്തിലൊന്നാണിത്. 150 കോടിയാണ് ചിത്രത്തിനായി ഉലകനായകന്‍ വാങ്ങിയിരിക്കുന്ന പ്രതിഫലം.

വിജയ് ലിയോയ്ക്കായി വാങ്ങിയത് 125 കോടിയാണ്. എന്നാല്‍ രജനീകാന്ത് വരാനിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രത്തിനായി 260-270 കോടിക്കുള്ളില്‍ പ്രതിഫലം വാങ്ങുന്നുണ്ട്. രജനി കഴിഞ്ഞാല്‍ തമിഴ് സിനിമയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായും കമല്‍ മാറിയിരിക്കുകയാണ്. ഇന്ത്യന്‍ 2 വര്‍ഷങ്ങളായി ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന ചിത്രമാണ്. ഇടയ്ക്ക് ചിത്രം മുടങ്ങിപ്പോവുകയും നിര്‍മാതാക്കളുമായി സംവിധായകന്‍ ശങ്കറിന് ചില പ്രശ്‌നങ്ങള്‍ വരികയും ചെയ്തിരുന്നു.
കമലിന്റെ ഈ 150 കോടിയിലേക്കുള്ള വളര്‍ച്ച ഒരു ഇടവേളയ്ക്ക് ശേഷം സംഭവിച്ചത് കൂടിയാണ്. വിക്രമിന്റെ മെഗാ വിജയം ഇതിന് സഹായിച്ചിട്ടുണ്ട്. എന്നാല്‍ കമല്‍ തന്റെ ആദ്യ ചിത്രത്തിന് വാങ്ങിയ പ്രതിഫലം എത്രയെന്നറിയുമോ? കളത്തൂര്‍ കണ്ണമയ്ക്കായി വെറും 500 കോടിയാണ് അദ്ദേഹത്തിന് പ്രതിഫലം ലഭിച്ചത്. 1960ലാണ് ഇത് റിലീസായത്. അതേസമയം കമല്‍ അടുത്ത ദിവസം തന്നെ 69ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.
ആരാധകര്‍ ഇന്ത്യന്‍ രണ്ടാം ഭാഗത്തെ അതുകൊണ്ട് തന്നെ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. കളത്തൂര്‍ കണ്ണമ്മയില്‍ നിന്ന് ഇന്ത്യന്‍ രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ കമല്‍ഹാസന്റെ പ്രതിഫലത്തില്‍ 300 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കമലിന്റെ വിക്രമിലെയും ഇന്ത്യന്‍ രണ്ടാം ഭാഗത്തിലെയും പ്രതിഫലം തമ്മില്‍ വന്‍ വ്യത്യാസമുണ്ട്. ലോകേഷിന്റെ വിക്രമിനായി 40 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്.
വിക്രമിന്റെ നിര്‍മാണവും കമല്‍ഹാസനായിരുന്നു. അതുപോലെ പ്രഭാസിന്റെ കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലും കമല്‍ഹാസന്‍ അഭിനയിക്കുന്നുണ്ട്. ഇതില്‍ പ്രതിനായക വേഷത്തിലാണ് കമല്‍ എത്തുന്നതെന്നാണ് സൂചന. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി 40 കോടിയാണ് കമല്‍ പ്രതിഫലം വാങ്ങുന്നത്. ഒരു വില്ലന് ഇന്ത്യന്‍ സിനിമയില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. അടുത്ത ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യും. ഇന്ത്യന്‍ രണ്ടാം ഭാഗവും 2024ലാണ് റിലീസ്.












Click it and Unblock the Notifications