ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി പ്രിയങ്ക ചോപ്ര; രാജമൗലി ചിത്രത്തിന് വാങ്ങുന്ന തുക ഇത്ര
ആർ ആർ ആറിന്റെ തകർപ്പൻ വിജയത്തിന് ശേഷം മഹേഷ് ബാബുവിനെ നായകനായാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ് എസ് എസ് എംബി 29 എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രിയങ്ക ചോപ്ര ജോനാസ് ആണ് ചിത്രത്തിലെ നായിക. 1000 കോടി ചെലവഴിച്ച് നിർമിക്കുന്ന ചിത്രത്തിൽ പ്രിയങ്ക വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പുതിയ ചിത്രത്തിന് പ്രിയങ്ക വാങ്ങുന്ന പ്രതിഫലം താരത്തെ ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി മാറ്റിയിരിക്കുകയാണ്.
ദീപിക പദുകോണിനെ മറികടന്നാണ് പ്രിയങ്ക ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഒരു ചിത്രത്തിന് ദീപിക 15 കോടി മുതൽ 20 കോടി വരെയാണ് പ്രതിഫലമായി വാങ്ങിയിരുന്നത്. പ്രിയങ്ക ഈ ചിത്രത്തിന് 30 കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്. കർക്കി, ഫൈറ്റർ എന്നീ ചിത്രങ്ങളിൽ ദീപിക പദുക്കോൺ വാങ്ങിയ പ്രതിഫലത്തെ കടത്തിവെട്ടിയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി പ്രിയങ്ക മാറിയിരിക്കുന്നത്. എസ് എസ് എം ബി 29 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ വൻ പ്രതീക്ഷയോടെ എല്ലാവരും കാത്തരിക്കുന്നത്.

അതേ സമയം, 30 കോടിക്ക് മുകളിലാണ് പ്രിയങ്ക ചോപ്ര ആവശ്യപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. നിർമാതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം 30 കോടിയിൽ കരാർ ഉറപ്പിക്കുകയായിരുന്നുവെന്നും ആണ് റിപ്പോർട്ടുകൾ. 1000 - 1300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 400 - 500 കോടിയോളം താരങ്ങളുടെ പ്രതിഫലത്തിനായി ചെലവഴിക്കുന്നുണ്ടെന്നാണ് സൂചന.
മഹേഷ് ബാബുവിനും പ്രിയങ്ക ചോപ്രയ്ക്കും ഒപ്പം നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജോൺ എബ്രഹാം ചിത്രത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. അതേ സമയം പ്രിയങ്കയുടെ പ്രതിഫലത്തെക്കുറിച്ച് ചർച്ചകൾ ഉയരുന്നുണ്ടെങ്കിലും പ്രിയങ്കയ്ക്ക് എത്രയാണ് പ്രതിഫലമായി നൽകുന്നത് എന്നതിനെക്കുറിച്ച് ചിത്രത്തിന്റെ നിർമാതാക്കളിൽ നിന്ന് ഔദ്യോഗിക പ്രതികരണം ഒന്നുമുണ്ടായിട്ടില്ല.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന, ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് എം ബി 29. രാജമൗലിയുടെ സംവിധാനം, മഹേഷ് ബാബുവിൻ്റെ സ്റ്റാർഡം, പ്രിയങ്ക ചോപ്രയുടെ ആഗോള ആരാധകവൃന്ദം എന്നിവ ഒത്തുചേരുമ്പോൾ ചിത്രത്തിന് വൻ വിജയം നേടാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications