ഞാന്‍ ഡയറക്ടേഴ്സ് ആക്ടര്‍; എമ്പുരാനില്‍ എന്റെ ജോലി എളുപ്പമായിരുന്നു; ഇന്ദ്രജിത്ത്
ഞാന്‍ ഡയറക്ടേഴ്സ് ആക്ടര്‍; എമ്പുരാനില്‍ എന്റെ ജോലി എളുപ്പമായിരുന്നു; ഇന്ദ്രജിത്ത്
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എല്‍2: എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രം ഇതുവരെയുള്ള സിനിമാ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന ഉറപ്പ്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍ എന്നതുകൊണ്ടു തന്നെ ഈ ചിത്രവും ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമ്പുരാന്‍ മാര്‍ച്ച് 27-നാണ് തിയേറ്ററിലെത്തുന്നത്.
മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളിഗോപി കൂട്ടുകെട്ട് ആരാധകരുടെ പ്രതീക്ഷകള്‍ തൃപ്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലാകുകയും ചെയ്തു. ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് എമ്പുരാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ചിത്രത്തില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെക്കൂടാതെ ടൊവിനോ, മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടന്‍ എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിദേശ താരങ്ങളും ചിത്രത്തില്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിലെ ഗോവര്‍ധന്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പൃഥ്വിരാജ് സഹോദരനും കൂടിയായ ഇന്ദ്രജിത്ത് സുകുമാരനാണ് ഗോവര്‍ധനെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റിലും ഡാര്‍ക്ക് വെബ്ബിലുമൊക്കെ കടന്ന് ചെന്ന് ആര്‍ക്കുമറിയാത്ത കാര്യങ്ങള്‍ തന്റേതായ ഗവേഷണത്തിലൂടെ കണ്ടെത്തി ആ രഹസ്യങ്ങള്‍ ലോകത്തോട് വിളിച്ച് പറയുന്ന സത്യാന്വേഷിയായിരുന്നു ലൂസിഫറിലെ ഗോവര്‍ധന്‍ എന്ന കഥാപാത്രം. ആ കഥാപാത്രത്തിന്റെ തുടര്‍ച്ച തന്നെയാണ് എമ്പുരാനിലുമുള്ളത്.
'ആ കഥാപാത്രത്തിന്റെ അതേ പ്രത്യേകതയാണ് എമ്പുരാനിലും തുടരുന്നത്. എത്ര അന്വേഷിച്ചാലും കണ്ടെത്താന്‍ കഴിയാത്ത സത്യങ്ങള്‍ ലോകത്ത് മറഞ്ഞിരിപ്പുണ്ട് എന്ന് ഗോവര്‍ധന്‍ എമ്പുരാനില്‍ തിരിച്ചറിയുന്നുണ്ട്' - വീഡിയോയില്‍ ഇന്ദ്രജിത്ത് പറഞ്ഞു.
രാജുവിനെ സംബന്ധിച്ചിടത്തോളം കഥാപാത്രവും ഷോട്ടും എങ്ങനെ വേണം എന്ന് കൃത്യമായ ധാരണയുണ്ട്. ഒരു ഷോട്ട് എങ്ങനെ എടുക്കണം, ഒരു കഥാപാത്രമെങ്ങനെ നടക്കണം, സംസാരിക്കണം, അതെല്ലാം സംബന്ധിച്ച് വ്യക്തമായ ധാരണയുള്ള സംവിധായകനാണ്. കമ്മ്യൂണിക്കേറ്റിവ് ആയ സംവിധായകനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു അഭിനേതാവിന് എളുപ്പമുണ്ട്. അക്കാര്യം ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ഞാന്‍ ഡയറക്ടേഴ്സ് ആക്ടര്‍ ആണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്. ഒരു സംവിധായകന് വ്യക്തമായ ധാരണയുണ്ടെങ്കില്‍ പകുതി ജോലി കഴിഞ്ഞു. എനിക്ക് വളരെ കംഫര്‍ട്ടബിളാണ്. എന്റെ ജോലി എളുപ്പമായിരുന്നു. കാരണം എങ്ങനെ വേണമെന്നുള്ളത് രാജുവിന് അറിയാമായിരുന്നു, ഇന്ദ്രജിത്ത് വിശദീകരിച്ചു.
ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തേ പുറത്തുവന്നിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയായി ചിത്രത്തില്‍ മുഴുനീള വേഷമാണ് ടൊവിനോയ്ക്ക് എന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റെ ജന്മദിനമായ മേയ് 21-നാണ് എമ്പുരാനിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ എബ്രാം ഖുറേഷിയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള അബ്രാം ഖുറേഷിക്ക് വന്‍ വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ നല്‍കിയത്.












Click it and Unblock the Notifications