Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹൻലാൽ ഉമ്മ തന്നതിന് ശേഷം ചെവിയിൽ പറഞ്ഞ രഹസ്യം എന്താണ്?; ഇന്ദ്രൻസിന് പറയാനുള്ളത് ഇതാണ്

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇന്ദ്രൻസിന്റേയും മോഹൻലാലിന്റേയും ഒരു വീഡിയോ വൈറലായിരുന്നു. താരസംഘടനയായ അമ്മയുടെ പരിപാടിക്കിടെ ഇന്ദൻസിന് പുരസ്താരം സമ്മാനിക്കുന്നതിനിടെ അദ്ദേഹം മോഹൻലാലിനെ ചുംബിക്കുകയും കെട്ടിപിടിക്കുകയും ചെയ്യുന്നതായിരുന്നു വീഡിയോ. ഇതിന് പിന്നാലെ മോബൻലാൽ ഇന്ദ്രൻസിന്റെ കാതിൽ എന്തോ രഹസ്യം പറയുന്നുണ്ട്. ഇപ്പോഴിതാ ആ 'രഹസ്യത്തെ' കുറിച്ച് പറയുകയാണ് ഇന്ദ്രൻസ്. സിനിമയിലെ വ്യക്തി ബന്ധങ്ങളെ കുറിച്ച് സംസാരിക്കവെ മനോരമ ഓൺലൈനിനോടായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം പുതിയ തലമുറയിലെ താരങ്ങൾ എത്രമാത്രം വ്യക്തിബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട് എന്നതിനെ കുറിച്ചും ഇന്ദ്രൻസ് സംസാരിച്ചു.

പഴയകാലത്തെ ഊഷ്മളത ബന്ധങ്ങളിൽ ഉണ്ടോയെന്നത് സംശയമാണെങ്കിലും പുതിയ തലമുറയിലെ താരങ്ങളും വലിയ ആത്മബന്ധം സൂക്ഷിക്കുന്നവരാണെന്ന് പറയുകയാണ് ഇന്ദ്രൻസ്. ഇപ്പോഴത്തെ താരങ്ങൾ മുതിർന്ന താരങ്ങളോട് ബഹുമാനം ഉള്ളവരാണെന്നും ഇന്ദ്രൻസ് പറയുന്നു. അഭിനയിക്കുന്നത് സംബന്ധിച്ച സംശയമെല്ലാം മുതിർന്ന താരങ്ങളോട് അവർ ചോദിക്കാറുണ്ട്. പലപ്പോഴും നമ്മൾ അടുത്ത് വരുമ്പോൾ അവർ എഴുന്നേറ്റ് നിൽക്കുകയും ചിലപ്പോൾ ഒഴിഞ്ഞുമാറുകയും ചെയ്യാറുണ്ട്. അതൊന്നും ഒരിക്കലും ബഹുമാനക്കുറവ് കൊണ്ടല്ല, മാതാപിതാക്കളോടൊക്കെ മക്കൾ കാണിക്കുന്ന പോലൊരു ബഹുമാനം ആണത്. അവരെ തെറ്റ് പറയാൻ സാധിക്കില്ല, കാരണം ഇപ്പോഴത്തെ കാലത്തെ കാഴ്ചപ്പാടും ചിന്തയുമൊക്കെ വ്യത്യസ്തമല്ലേയെന്ന് ഇന്ദ്രൻസ് ചോദിച്ചു.

Mohanlal-Indrans
മോഹൻലാൽ നൽകിയ ഉമ്മയെ കുറിച്ച് ചോദിച്ചപ്പോൾ ഉമ്മ തരാൻ തനിക്ക് ആരുമില്ലെന്ന് അദ്ദേഹം പറഞ്ഞെന്ന് ഇന്ദ്രൻസ് പറയുന്നു. ഉമ്മ കൊടുത്ത ശേഷം അദ്ദേഹം ചെവിയിൽ പറഞ്ഞ കാര്യം രഹസ്യമാണെന്നും നടൻ പറഞ്ഞു. അഭിനയ ജീവിതത്തിൽ തനിക്ക് മോഹൻലാൽ എന്നും പ്രചോദനമാണെന്നും ഇന്ദ്രൻസ് വ്യക്താക്കി. ഹാസ്യം ഒതുക്കി അവതരിപ്പിക്കാനുള്ള മമോഹൻലാലിന്റെ കഴിവ് അപാരമാണ്.
ജഗതിച്ചേട്ടനാണ് അത്തരത്തിൽ ചെയ്യുന്ന
മറ്റൊരാൾ. മമ്മൂട്ടി സാറുമായും വലിയ ബന്ധമുണ്ട്. ഒരിക്കൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള കാർ യാത്രയിൽ തന്നെ അദ്ദേഹം കൂട്ടി. അന്ന് തങ്ങൾക്കിടെ സംസാര വിഷയം സിനിമയായിരുന്നില്ല, മറിച്ച എഴുത്തും വായനയുമൊക്കെയായിരുന്നുവെന്ന് ഇന്ദ്രൻസ് പറഞ്ഞു.

അടൂർ സാറിനൊപ്പം വേദി പങ്കിടാൻ ലഭിച്ച അവസരൊക്കെ വലിയ ഭാഗ്യമായിട്ടാണ് കരുതുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു.
നമ്മുക്കൊക്കെ തൊടാൻ പറ്റാത്ത ഉയരത്തിലുള്ള മനുഷ്യനാണ്. എന്നെ പോലെ ചെറിയൊരു നടന്റെ അഭിനയത്െ വിലയിരുത്തി അഅദ്ദേഹം സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്നും ഇന്ദ്രൻസ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+