മുതുക്കി, തള്ളച്ചി വിളി: കൊതിപ്പിച്ചാല്‍ മതി, ബിക്കിനി ഷൂട്ടിന് വരുമ്പോള്‍ ഭർത്താവ് പറഞ്ഞത്: നിമിഷ
സാമൂഹ്യ മാധ്യങ്ങളലൂടെ താരമായി ഉയർന്ന് വന്ന വ്യക്തിത്വങ്ങളില്‍ ഒരാളാണ് നിമിഷ ബിജോ. താരത്തിന്റെ ഫോട്ടോ ഷൂട്ടിനും റീലുകള്‍ക്കും ആരാധകരേറെയുമാണ്. ഇത്തവണത്തെ പുലിക്കളിയില്‍ പെണ്‍പുലിയായി വേഷം കെട്ടിയും നിമിഷ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. അവഞ്ചേഴ്സ് എന്ന ചിത്രത്തിലും സന്തോഷ് പണ്ഡിറ്റിന്റെ ആതിരയുടെ മകള്‍ അഞ്ജലിയെന്ന ചിത്രത്തിലും നിമിഷ വേഷമിട്ടിരുന്നു.
പള്ളിയോടത്തില്‍ കയറി ഫോട്ടോ എടുത്തതിന്റെ പേരില്‍ ഇടക്ക് വലിയ വിമർശനവും നിമിഷയ്ക്ക് നേരിടേണ്ടി വന്നിരുന്നു. അറിയാതെ പറ്റിയ ഒരു തെറ്റിന്റെ പേരില്‍ അസഭ്യ വർഷവും വധഭീഷണിയും നേരിടേണ്ടി വന്നുവെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ചെയ്തത് തെറ്റാണെന്ന് മനസ്സിലായപ്പോള്‍ അന്ന് തന്നെ തെറ്റ് തിരുത്തിയെന്നും പറഞ്ഞ നിമിഷ ഇപ്പോഴിതാ തന്റെ കൂടുതല്‍ വിശേഷങ്ങള്‍ തുറന്ന് പറയുകയാണ്.

റബ്ബർ ടാപ്പിങിന് അടക്കം പോയിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍. സാധാരണക്കാരിയായ ഒരു വീട്ടമ്മയില്‍ നിന്നും ഇവിടെ വരെ എത്താനുള്ള പ്രധാന കാരണക്കാരന്‍ എന്റെ ഭർത്താവ് തന്നെയാണ്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വ്യക്തിയാണ് ഞാന്‍. മണി ചേട്ടന്റെ അനിയനായ ആർഎല്‍വി രാമകൃഷ്ണന്റെ അടുത്ത് ഡാന്‍സ് പഠിക്കാന്‍ ചേർന്നതോടെയാണ് ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയത്.
ടിക് ടോക്കിലൂടെയാണ് റീല്‍സിലേക്ക് വരുന്നത്. തുടക്കത്തില്‍ നാടന്‍ കോസ്റ്റ്യൂം ഒക്കെയായിരുന്നു. ഇതേ സംഭവം തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാമിലേക്ക് വന്നത്. എന്നാല്‍ റീച്ച് തീരെ കുറവായിരുന്നു. ഒരു ദിവസം ഒരു കുഞ്ഞി പാവടയൊക്കെയിട്ട് ഡാന്‍സ് കളിച്ചപ്പോള്‍ കൂടുതല്‍ ആളുകള്‍ കണ്ടു. ഇതോടെയാണ് ഈ രീതി പിടിച്ചാല്‍ കൂടുതല്‍ ആളുകള്‍ കാണുമെന്ന് മനസ്സിലായതെന്നും കൌമുദി മൂവീസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിമിഷ പറയുന്നു.
പിന്നീട് ഭർത്താവിന്റെ നിർദേശപ്രകാരമാണ് കച്ചകെട്ടി തോട്ടില്‍ കുളിക്കുന്ന റീല്‍സ് ചെയ്തത്. അത് പുറത്ത് വന്നതോടെ റീച്ച് കൂതിച്ചുയർന്നു. ഫോളോവേഴ്സൊക്കെ പതിനായിരമാണ്. മോശം കമന്റുകളൊക്കെയുണ്ടായി. എന്നെക്കാളും വിഷമം നാട്ടുകാർക്കായിരുന്നു. ആ സമയത്തൊക്കെ പൂർണ്ണ പിന്തുണയുമായി കൂടെ നിന്നത് ഭർത്താവായിരുന്നു.
റീച്ചിന് വേണ്ടി തന്നെയാണ് എക്സ്പോസ് ചെയ്തിട്ടുള്ള വീഡിയോ ഇട്ടത്. അത് കാണാന് ആളുകള്‍ ഉള്ളത്. പിന്നെ എന്തിന് എന്നെ മാത്രം കുറ്റം പറയുന്നു. ബിക്കിനി ഷൂട്ടിനൊക്കെ വേണ്ടി ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. പക്ഷെ അതിന് എനിക്ക് താല്‍പര്യമില്ല. 'എല്ലാവരേയും ഒന്ന് കൊതിപ്പിച്ച് കടന്ന് കളഞ്ഞാല്‍ മതി, ഓവറായിട്ടൊന്നും വേണ്ട' എന്നാണ് ബിജോയ് ചേട്ടന്‍ പറഞ്ഞതെന്നും നിമിഷ പറയുന്നു.
മുതുക്കി, തള്ളച്ചി എന്നൊക്കെ വിളിക്കുന്നവരുണ്ട്. കിളവിക്ക് ഇപ്പോഴാണോ പുലിവേഷം കെട്ടാന്‍ തോന്നിയത് എന്നൊക്കെ ചോദിക്കുന്നവരുണ്ട്. കൃഷ്ണന്റെ വേഷം കെട്ടിയപ്പോഴും വിമർശനം ഉണ്ടായിരുന്നു. ഇതിനൊക്കെ ഒരു പ്രായവും പരിധിയും ഉണ്ടോ? എന്തെങ്കിലും ആഗ്രഹം തോന്നിയാല്‍ അതിന് പ്രായം നോക്കേണ്ട ആവശ്യമുണ്ടോ. പത്ത് മുപ്പത്തിയഞ്ച് വയസ്സായെങ്കിലും പതിനെട്ടുകാരിയാണെന്ന നിലയിലാണ് ഞാന്‍ മുന്നോട്ട് പോവുന്നതെന്നും നിമിഷ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications