'അന്ന് ജ്വല്ലറി മാറിക്കയറിയതാണ്; ആ വീഡിയോയിലൂടെയാണ് ബോച്ചെയ്ക്ക് ഏറ്റവും കൂടുതല്‍ റീച്ച് ലഭിച്ചത്'
ബോബി ചെമ്മണ്ണൂര്‍ എന്ന ബോച്ചെയുടെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ പലപ്പോഴും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സെലബ്രിറ്റിയെന്നോ സാധാരണക്കാരിയെന്നോ വ്യത്യാസമില്ലാതെ നിരവധി സ്ത്രീകള്‍ ഈ വ്യവസായിയുടെ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഹണി റോസിനെ 'കുന്തിദേവി' എന്ന് വിളിച്ച് അധിക്ഷേപിച്ചതിന്റെ പേരില്‍ ജയിലിലും കഴിയേണ്ടി വന്നു. അതിനു ശേഷം ജ്വല്ലറി ഉദ്ഘാടനത്തിന് കുംഭമേള വൈറല്‍ താരം മൊണാലിസയെ രംഗത്തിറക്കി വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തു.
ജ്വല്ലറി ഉദ്ഘാടനത്തിന് വന്ന ഹണി റോസ്, അന്ന രാജന്‍ എന്നിവരോടുള്ള ബോച്ചെയുടെ മനോഭാവം വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. അടുത്തിടെ തിരുവനന്തപുരത്തെ ചെമ്മണൂര്‍ ജ്വല്ലറിയില്‍ പോയ ഒരു പെണ്‍കുട്ടി ഒരു അനുഭവം വീഡിയോയായി പങ്കുവെച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ജ്വല്ലറിയില്‍ ഒട്ടും കളക്ഷന്‍ ഇല്ലെന്ന് തിരുവനന്തപുരം ശൈലയിലാണ് പെണ്‍കുട്ടി പറഞ്ഞത്.

ഇതിന് മറുപടിയായി തിരുവനന്തപുരത്തെ ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് തന്റെയല്ലെന്നും തന്റെ കടയിലേക്ക് വന്നാല്‍ 916 സാധനം കാണിച്ചുതരാമെന്നും അത് ഇട്ടു നോക്കാനും ദ്വയാര്‍ത്ഥ പ്രയോഗത്തോടെ ബോച്ചെ പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ അഭിപ്രായവും ബോച്ചെയുടെ മറുപടിയും നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായിരുന്നു.
ഇന്‍സ്റ്റഗ്രാം താരമായ സ്മൃതി ഫര്‍വാനാണ് ബോച്ചെയുടെ ദ്വയാര്‍ത്ഥ പ്രയോഗത്തോടെയുള്ള മറുപടി കേള്‍ക്കേണ്ടി വന്നത്. ഇപ്പോഴിതാ ആ സംഭവം കാരണം ഇപ്പോഴും തന്റെ കമന്റ് ബോക്‌സിന് വിശ്രമം ഇല്ലെന്ന് പറയുകയാണ് സ്മൃതി ഫര്‍വാന്‍.
അന്ന് ജ്വല്ലറി മാറിക്കയറിയതാണെന്നും സ്മൃതി സമ്മതിക്കുന്നുണ്ട്. ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് എല്ലാം ബോച്ചെയുടേതെന്ന് കരുതിയാണ് അവിടെ കയറിയത്. അവരുടെ ഫാമിലി ജ്വല്ലറിയാണെങ്കിലും അത് ബോച്ചെയുടേത് അല്ലായിരുന്നു. ആ കടയില്‍ പൊടിപിടിച്ച ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. ഇക്കാര്യം ബോച്ചെയോട് പറയാം എന്നു വിചാരിച്ചു. ഞാന്‍ എന്റെ ശൈലിയിലാണ് പറഞ്ഞത്. ഞാന്‍ പോസിറ്റീവ് രീതിയിലാണ് പറഞ്ഞത്. ബോച്ചെ ബോച്ചെയുടെ ശൈലിയില്‍ പറഞ്ഞു. അതവിടെ കഴിഞ്ഞു. ഇപ്പോഴും ഞാന്‍ ഏത് വീഡിയോ ഇട്ടാലും ബോച്ചെയുടെ 916 എന്നു പറഞ്ഞ് കമന്റ് വരും.
എന്നെ ട്രോളിയതിലൂടെയാണ് ബോച്ചെയ്ക്ക് ഏറ്റവും കൂടുതല്‍ റീച്ച് ലഭിച്ചത്. ഹണി റോസിന്റെ വീഡിയോയ്ക്ക് ഏഴ് മില്യണ്‍ വ്യൂസാണ് ലഭിച്ചത്. എനിക്ക് മറുപടി തന്ന വീഡിയോയ്ക്ക് 10 മില്യണിലധികം വ്യൂസ് ലഭിച്ചു - സ്മൃതി പറഞ്ഞു. തനിക്ക് ബോച്ചെയുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ബോച്ചെ തന്നെ നേരിട്ടു വിളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സ്മൃതി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications