Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് താല്‍ക്കാലികമായി സിനിമ നിര്‍ത്തുന്നു? ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി തമിഴ് മാധ്യമങ്ങള്‍

ചെന്നൈ: തമിഴ് നടന്‍ വിജയ് സിനിമാ മേഖലയില്‍ നിന്ന് അവധി എടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സജീവമായി രാഷ്ട്രീയത്തില്‍ ഇടപെടാനാണ് അദ്ദേഹം ആലോചിക്കുന്നതത്രെ. ജൂണ്‍ 17ന് വിദ്യാര്‍ഥികളുടെ സമ്മേളനം സംഘടിപ്പിച്ച പിന്നാലെ വിജയുടെ രാഷ്ട്രീയ പ്രവേശം തമിഴ്‌നാട്ടില്‍ പ്രധാന ചര്‍ച്ചയാണ്. വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് നിരീക്ഷകര്‍ പറയുന്നുണ്ടെങ്കിലും താരം ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

234 നിയമസഭാ മണ്ഡലങ്ങളിലെയും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ജൂണില്‍ വിജയ് മക്കള്‍ ഇയക്കം ആദരിച്ചിരുന്നു. വിജയ് നേരിട്ട് ഈ പരിപാടിയില്‍ പങ്കെടുക്കുകയും 12 മണിക്കൂറോളം ഇവിടെ ചെലവഴിക്കുകയും ചെയ്തു. രക്ഷിതാക്കളും വിദ്യാര്‍ഥികളും പങ്കെടുത്ത പരിപാടി വന്‍ വിജയമായിരുന്നു. അദ്ദേഹം വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പണം വാങ്ങി വോട്ട് ചെയ്യുന്ന വിഷയം എടുത്തിട്ടതും വലിയ ചര്‍ച്ചയായി.

vijay-tamil-actor

അതിനിടെയാണ് വിജയ് സിനിമയില്‍ നിന്ന് അവധിയെടുത്ത് രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വന്നിരിക്കുന്നത്. തമിഴ് വാര്‍ത്താ ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളുമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലോ 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലോ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് വാര്‍ത്തകള്‍.

ദളപതി 68 എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം വിജയ് സിനിമയില്‍ നിന്ന് കുറച്ച് കാലം പിന്മാറുമെന്നാണ് വാര്‍ത്ത. മൂന്ന് വര്‍ഷത്തേക്ക് അദ്ദേഹം രാഷ്ട്രീയത്തില്‍ മാത്രം കേന്ദ്രീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിജയുടെ ആരാധക സംഘടനയിലെ നേതാക്കളും ഇതുസംബന്ധിച്ച് ചില സൂചനകള്‍ നേരത്തെ നല്‍കിയിരുന്നു.

ലോകേഷ് കനകരാജ് ചിത്രമായ ലിയോയുടെ ചിത്രീകരണം നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. വിജയ്-തൃഷ ജോഡികള്‍ മാറ്റുരയ്ക്കുന്ന സിനിമ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഒക്ടോബര്‍ 19നാണ് റിലീസ്. മൂന്ന് മാസത്തെ അവധി ആഘോഷിച്ച ശേഷം വിജയ് ദളപതി 68ല്‍ ജോയിന്‍ ചെയ്യും. അടുത്ത വര്‍ഷം ദീപാവലിക്ക് ദളപതി 68 റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

ദളപതി 68ന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ആയിരിക്കും വിജയ് താല്‍ക്കാലികമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ശേഷം രാഷ്ട്രീയകാര്യങ്ങളില്‍ കൂടുതല്‍ ഇടപെടും. അതേസമയം, ദളപതി 68ല്‍ വിജയ് കരാര്‍ ഒപ്പുവച്ചിട്ടില്ലെന്നും ഒരുപക്ഷേ, ഈ സിനിമയുടെ മുമ്പ് തന്നെ അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് വിജയ് ഫോര്‍ തമിഴ്‌നാട് എന്ന ട്വറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+