Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവുമായി എന്താണ് പ്രശ്നം, വിവാഹമോചിതയായോ? അക്കാര്യം തുറന്നുപറഞ്ഞ് ഭാമ..

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭാമ. നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയത്തിലേക്ക് വന്നത്. സിനിമയിൽ തിളങ്ങിനിൽക്കുമ്പോഴാണ് ഭാമ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുക്കുന്നത്. 2020 ൽ ആണ് ഭാമയുടെ വിവാഹം കഴിഞ്ഞത്. ബിസിനസ്സുകാരനായ അരുൺ ജ​ഗദീഷിനെയാണ് ഭാമ വിവാഹം കഴിച്ചത്.

അരുണുമായിട്ടുള്ള വിവാഹം വീട്ടുകാർ തീരമാനിച്ച് ഉറപ്പിച്ചതായിരുന്നു. വളരെ ​ഗംഭീരമായിട്ടാണ് വിവാഹം നടന്നതത്. നിരവധി പ്രമുഖർ വിവാഹത്തിന് പങ്കെടുക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് പിന്നാലെ താരം ​ഗർഭിണി ആവുകയും പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. എന്നാൽ ​ഗർഭിണിയായ വിവരവും പ്രസവിച്ച കാര്യവുമൊക്കെ സോഷ്യൽ മീഡിയയിൽ ഭാമ പങ്കുവെച്ചിരുന്നില്ല.

bhama

മകൾ ജനിച്ച് മാസങ്ങൾക്ക് ശേഷമാണ് ഇക്കാര്യം ഭാമ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഭാമ സോഷ്യൽ മീഡിയയിൽ സജീവമാകുകയും ചെയ്തു. ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങൾ ഭാമ പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാൽ പിന്നീട് ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത് ഇല്ലാതായി. ഭർത്താവിന്റെ പേര് തന്റെ പേരിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.. ഇതിന് പിന്നാലെയാണ് ഭാവ വിവാഹ മോചിതയായോ എന്ന ചോദ്യം ആരാധകർ ഉയർത്തിയത്. ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഭാമ.

താൻ താൻ ഒരു സിം​ഗിൾ മദർ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. മകൾ ​ഗൗരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഭാമ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സിം​ഗിൾ മദർ ആയപ്പോൾ താൻ കൂടുതൽ ശക്തയായെന്നും ഭാമ പറഞ്ഞു. ഒരു സിം​ഗിൾ മദറാകുന്നത് വരെ ഞാൻ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു.

കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി. ഞാനും എന്റെ മകളും എന്നാണ് മകൾക്കൊപ്പം ചിത്രം പങ്കുവെച്ച് ഭാമ കുറിച്ചത്. ഇതോടെ ഭാമ ഭാർത്താവുമായി വേർപിരിഞ്ഞാണ് ജീവിക്കുന്നത് എന്ന് വ്യക്തമായത്. എന്നാൽ ഇവർ ഡിവോഴ്സ്ഡായോ എന്താണ് ഇവർക്കിടയിലെ പ്രശ്നങ്ങൾ എന്നൊന്നും വ്യക്തമായിട്ടില്ല.

ഭാമയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഇതേ ധൈര്യത്തോട് കൂടി തന്നെ മുന്നോട്ട് പോകണമെന്നും കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രായത്തിൽ എത്തുമ്പോൾ അവൾ അമ്മയെക്കുറിച്ചോർത്ത് വളരെ അഭിമാനിക്കുമെന്നും
ആണ് ഒരാൾ പറഞ്ഞത്. ജീവിതത്തിന് മുന്നിൽ തളരാതെയിരിക്കുക എന്നത് വലിയ കാര്യമാണെന്ന് ചിലർ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+