Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിയയുടെ വിവാഹവും അഹാനയുടെ വിവാ​ഹ നിശ്ചയവുമാണോ? ഒടുവിൽ മറുപടിയുമായി നിമിഷ്

ദിയയുടെയും അശ്വിന്റെയും വിവാഹ വിശേഷങ്ങളായിരുന്നു കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡയയിൽ. ദിയയുടെ വിവാഹത്തിന് ഏറ്റവും കൂടുതൽ ശ്രദ്ധ ലഭിച്ചത് ചേച്ചി അഹാനയ്ക്ക് ആണെന്ന് പറഞ്ഞാലും തെറ്റില്ല. സാരിയിൽ അതീവ സുന്ദരിയായിരുന്നു അഹാന. വിവാ​ഹ ദിവസത്തെ ചിത്രങ്ങൾ അഹാന പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

അഹാനയുടെ സുഹൃത്തും ചായാ​ഗ്രാഹകനുമായ നിമിഷ് രവി അഹാനയ്ക്കാെപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ ഈ ഫോട്ടോയെക്കുറിച്ചായി സംസാരം. നിമിഷും അഹാനയും തമ്മിൽ എന്താണ് ബന്ധം എന്ന് നേരത്തെ തന്നെ ആരാധകർ ചോദിക്കുന്നുണ്ട്. പ്രണയമാണോ എന്ന ചോദ്യം ഉയർന്നിരുന്നെങ്കിലും ബെസ്റ്റ് ഫ്രണ്ട്സ് ആണെന്നാണ് താരം പറഞ്ഞത്.

ahaana

ദിയയുടെ വിവാഹ ദിവസം അഹാനയും നിമിഷും സുഹൃത്തുക്കളുമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ അഹാനയും നിമിഷും വിവാഹിതരായോ എന്ന ചോദ്യം ഉയർന്നിരുന്നു. ഇതിന് പിന്നാലെ സംഭവം വിശദീകരിച്ച് നിമിഷ് എത്തി. തന്റെ കല്യാണം കഴിഞ്ഞിട്ടില്ലെന്നും തന്റെ അടുത്ത സുഹൃത്തിന്റെ സഹോദരിയുടെ വവിാഹമായിരുന്നു എന്നുമാണ് നിമിഷ് ഇൻസ്റ്റ​ഗ്രാമിലൂടെ പറഞ്ഞത്.

ഈ ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ നിമിഷിന് വിവാ​ഹ ആശസംകൾ നേർന്ന് മെസേജുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിമിഷ് വിശദീകരണവുമായി രം​ഗത്ത് എത്തിയത്. തന്റെ കല്യാണം കഴിഞ്ഞിട്ടില്ലെന്നും ആരുമായും വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്നും നിമിഷ് പറഞ്ഞു.

അഹായും നിമഷും കുട്ടിക്കാലം തൊട്ടേ സുഹ‍ൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച ഹൃസ്വ ചിത്രങ്ങളും മ്യൂസിക് വീഡിയോകളും സമൂഹ മാധ്യമത്തിൽ വൈറൽ ആയിരുന്നു. അഹാന കൃഷ്ണ നായികയായ ലൂക്കയുടെ ഛായാ​ഗ്രാഹകൻ നിമിഷായിരുന്നു. റോഷാക്, കുറുപ്പ്, കിങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകൻ നിമിഷാണ്.

അഹാനയുടെ പിറന്നാളിന് നിമിഷ ആശംസയറിയിച്ച് പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നത്. ദിയയുടെ വിവാഹത്തിന് വളരെ കുറച്ച് ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. നിമിഷ് എത്തിയതോടെ ഈ കുടുംബവുമായി നിമിഷിന് വളരെ അടുത്ത ബന്ധം ഉണ്ടെന്ന കാര്യം ഉറപ്പായി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

സെപ്റ്റംബർ അഞ്ചിനായിരുന്നു ദിയയുടെ വിവാഹം കഴിഞ്ഞത്. ദിയയും അശ്വിനും പ്രണയത്തിലായിരുന്നു. തങ്ങളുടെ വിവാഹ വിശേഷങ്ങൾ ഇരുവരും വീഡിയോസിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അശ്വിനും ദിയയും ഒന്നിച്ചതിൽ ആരാധകർക്ക് ഒരുപാട് സന്തോഷമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+