അനീഷിന്റെ ട്രെയിനർ ആ മുൻ ബിഗ് ബോസ് താരമാണോ? ഒറ്റപ്പെടൽ സ്ട്രാറ്റജി അല്ലെങ്കിൽ മണ്ടൻ കളിക്കൽ
ബിഗ് ബോസിന്റെ പല സീസണുകളിലും പലരും പരീക്ഷിച്ച് പഴകിയതാണ് ഒറ്റപ്പെടൽ സ്ട്രാറ്റജി. ഈ സീസൺ തുടങ്ങിയത് മുതൽ ആ തന്ത്രം പയറ്റുന്നത് അനീഷ് ആണ്. ആരോടും കൂട്ട് കൂടാതെ എല്ലാത്തിനും ഒച്ചയിട്ട് ഒറ്റയാനെന്ന മട്ടിലായിരുന്നു നടപ്പ്. എന്നാൽ സൌഹദങ്ങളുണ്ടാക്കാൻ മോഹൻലാൽ പറഞ്ഞതോടെ ഷാനവാസുമായി ഉറ്റ ചങ്ങാതിയായി. മറ്റുളളവരുമായി ഇടപഴകാൻ തുടങ്ങി.
ഫാമിലി വീക്കിന് ശേഷം പക്ഷേ കാണാൻ പറ്റുന്നത് അനീഷ് പഴയ സ്വഭാവത്തിലേക്ക് തിരിച്ച് പോകുന്നതാണ്. വീട്ടുകാർ അനീഷ് പുറത്തെ കാര്യങ്ങളെ കുറിച്ച് സൂചന കൊടുത്തിട്ടുണ്ടാകാം എന്നാണ് പ്രേക്ഷകർ പറയുന്നത്.
ബിഗ് ബോസ് മലയാളം ഫാൻസ് ഗ്രൂപ്പിൽ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ: ഒറ്റപ്പെടൽ സ്ട്രാറ്റജി അല്ലെങ്കിൽ മണ്ടൻ കളിക്കൽ... ഒരു ടാസ്ക്ക് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത ഒരാൾ മറ്റുള്ളവരെ അങ്ങേയറ്റം ശല്യപ്പെടുത്തിയും നെഗറ്റീവ് ഗെയിം കളിച്ചു സ്വയം ഒറ്റപ്പെട്ടും ബോധമില്ലാത്ത കുറെ മനുഷ്യരെ തനിക്ക് അനുകൂലമാക്കി എടുത്തിട്ടുണ്ട്. ബിഗ് ബോസ് ഷോയ്ക്ക് യാതൊരു എന്റർടൈൻമെന്റ് കൊടുക്കാത്ത ഇയാൾ വളരെയേറെ കള്ളങ്ങൾക്ക് മുകളിൽ കെട്ടിപ്പടുത്ത തൻറെ പ്രേക്ഷക പിന്തുണ കൊണ്ട് ഈ ഷോയെ സ്നേഹിക്കുന്നവരെ നോക്കി പല്ലിളിക്കുകയാണ്.

ഒറ്റപ്പെടൽ സ്ട്രാറ്റജി കണ്ടുപിടിച്ച ഒരു മുൻ മത്സരാർത്ഥിയാണോ ഇയാളുടെ ട്രെയിനർ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വന്ന നാളുകളിൽ ഇയാൾ പറഞ്ഞത് ഇയാൾ സ്വന്തം ഗ്രാമത്തിൽ നിന്നും പുറത്തേക്ക് ഇന്നേവരെ പോയിട്ടില്ല എന്നാണ്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ പറഞ്ഞു കൂട്ടുകാരോടൊപ്പം ഇടയ്ക്കൊക്കെ ബാംഗ്ലൂരിൽ പോകുമെന്ന്. പിന്നീട് 50 ദിവസങ്ങൾക്ക് ശേഷമാണ് ഇയാൾ പറയുന്നത് താൻ രണ്ടുമൂന്ന് വിദേശരാജ്യങ്ങളിൽ പോയിട്ടുണ്ട് എന്ന്.
വീക്കെൻഡ് എപ്പിസോഡുകളിൽ ലാലേട്ടൻ എന്തുപറയുന്നുവോ അത് ശ്രദ്ധാപൂർവ്വം കേട്ട് അതിനൊപ്പം തന്നെ നിലപാട് മാറ്റുന്ന ഒരു മഹാ കള്ളനാണ് അനീഷ്. അല്ലാത്ത സമയങ്ങളിൽ വീട്ടിനുള്ളിൽ ഉള്ളവർ പറയുന്ന എന്ത് കാര്യത്തിനും എതിരഭിപ്രായം പറഞ്ഞു താൻ വ്യത്യസ്തനാണെന്ന് പുള്ളി കാണിക്കാൻ ശ്രമിക്കുകയാണ്. ഫാമിലി വീട്ടിൽ അമ്മ വന്നപ്പോൾ അനീഷിനോട് പല തവണ പറഞ്ഞു കൊടുക്കുന്നത് കേട്ടു വന്ന ആദ്യ ആഴ്ചയിലെ പോലെ നിന്നാൽ മതി എന്ന്; അതായത് ആരോടും സഹകരിക്കാതെ ഒറ്റപ്പെട്ട് നിൽക്കണം എന്ന്.
അങ്ങനെയാണ് നിനക്ക് ഫാൻസ് ഉണ്ടായത് അല്ലെങ്കിൽ ഉണ്ടാക്കി എടുത്തത് എന്ന് പറയാതെ പറഞ്ഞു കൊടുക്കുക ആയിരുന്നു. എപ്പോൾ മുതൽ അനീഷ് വീണ്ടും പഴയ സ്വഭാവം കാണിച്ചു തുടങ്ങി. ഒരാവശ്യവും ഇല്ലാതെ എല്ലാവരോടും വഴക്ക് ഇടാൻ തുടങ്ങി, ആര്യനോട് ഒഴിച്ച്.. കാരണം അനീഷിൻ്റെ സഹോദരൻ ഏറ്റവും ഇഷ്ടം ആര്യനോട് ആണ് കാണിച്ചത്.
കഴിഞ്ഞ ദിവസം മട്ടൻ തട്ടിപ്പറിച്ച വിഷയത്തിൽ ഒരേ കുറ്റം ചെയ്ത ഷാനവാസിനോടും ആര്യനോടും രണ്ട് തരത്തിൽ ആയിരുന്നു അനീഷ് പ്രതികരിച്ചത്. അതുപോലെ അനീഷ് ഇപ്പൊൾ പറയുന്നത് എല്ലാവരും ഫാമിലി വന്നപ്പോൾ കിട്ടിയ ക്ലൂ കാരണം തന്നെ ടാർഗറ്റ് ചെയ്യുക ആണ് എന്നാണ്. എന്നാല് ഫാമിലി വന്നപ്പോൾ കിട്ടിയ ക്ലൂ കാരണം അനീഷ് ആണ് എല്ലാവരെയും മണ്ടന്മാർ ആകാൻ ശ്രമിക്കുന്നത്. ഇതുപോലെ ഉള്ള മത്സരാർഥികൾ ഈ ഷോയെ മോശം ആകാൻ മാത്രമേ സഹായിക്കൂ....''












Click it and Unblock the Notifications