സിംഗിൾ മദറായിട്ടുള്ള അവസാന വിദേശയാത്ര; ആര്യ വീണ്ടും വിവാഹിതയാവുകയാണോ? ഇതൊരു സൂചനയെന്ന് ആരാധകർ
നടി, അവതാരക എന്ന നിലയിലൊക്കെ പ്രേക്ഷകർക്ക് സുപരിചിതയാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യയ്ക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. ധാരാളം ആരാധകരെ ലഭിക്കുകയും ചെയ്തു. ബിഗ് ബോസ് മലയാളത്തിലും ആര്യ പങ്കെടുത്തിരുന്നു. എന്നാൽ ബിഗ് ബോസിൽ പോയപ്പോൾ ആര്യയ്‌ക്കെതിരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു.
മുഖത്ത് നോക്കി കാര്യങ്ങൾ പറയുന്ന വ്യക്തിയാണ് ആര്യ. തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ഡിവോഴ്‌സിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ബ്രേക്ക് അപ്പിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആര്യ പങ്കുവെച്ച ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്. താരം ഇപ്പോൾ വിദേശത്ത് യാത്രയിലാണ്. യാത്രയുടെ വിശേഷങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്

ഓസ്‌ട്രേലിയയിലെ ഗീലോംഗിലെ ഗ്രേറ്റ് ഓഷ്യൻ റോഡ് ശരിക്കും ഒരു കൗമാരക്കാരിയെ പോലെ ആസ്വദിക്കുന്നു എന്ന് കുറിച്ച് ആര്യ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇതിനടിയിൽ കുറിച്ച കാര്യമാണ് ചർച്ചയാവുന്നത്. ഒരു സിംഗിൾ മദർ എന്ന നിലയിൽ തന്റെ അവസാനത്തെ വിദേശ യാത്രയാണ് ഇതെന്നും താരം പറയുന്നുണ്ട്. ഇതോടെ ആര്യ വീണ്ടും വിവാഹിതയാവാൻ പോവുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ധാരാളം കമന്റുകളും വരുന്നുണ്ട്.
വളരെ നല്ല തീരുമാനം, ജീവിതത്തിലെ പുതിയ ചുവടുവെയ്പ്പിന് ആശംസകൾ, സിംഗിൾ മദർ എന്ന നിലയിലെ അവസാന വിദേശ യാത്ര എന്ന പറഞ്ഞാൽ നിങ്ങളുടെ ജീവിത്തതിലേക്ക് ആരോ ഒരാൾ വരാൻ പോകുന്നുവെന്നല്ലേ, നല്ല തീരുമാനം എന്നിങ്ങനെ പോകുന്ന കമന്റുകൾ. ആര്യ വീണ്ടും വിവാഹിതയാവാൻ പോകുന്നു എന്നാണ് ആരാധകർ പറയുന്നത്.
നടി അർച്ചന സുശീലന്റെ സഹോദരനും ബിസിനസ്സ്മാനുമായ രോഹിത് സുശിൽ ആയിരുന്നു ആര്യയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. എന്നാൽ രോഹിത്തും ആര്യയും വിവാഹമോചിതരാവുകയായിരുന്നു. വിവാഹ മോചനത്തെക്കുറിച്ച് ആര്യ പറഞ്ഞിട്ടുണ്ട്. രോഹിത് മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തു.
ബിഗ് ബോസിൽ പോയപ്പോൾ തനിക്ക് ഒരു പ്രണയം ഉണ്ടെന്ന് ആര്യ പറഞ്ഞിരുന്നു. അത് വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ ബിഗ് ബോസിന് പുറത്ത് വന്നപ്പോഴേക്കും ആ ബന്ധം ബ്രേക്കപ്പ് ആയിരുന്നു. ഇത് വലിയ രീതിയിൽ ആര്യയെ ബാധിച്ചു. പ്രണയം തകർന്ന വിവരം ആര്യ തന്നെയാണ് അറിയിച്ചിരുന്നത്.
ഇതിന് ശേഷം ആര്യ പ്രണയത്തിലാണോ എന്ന് ആരാധകർ ചോദിച്ചിരുന്നു. എന്നാൽ താരം അതേക്കുറിച്ച് പറഞ്ഞിരുന്നില്ല. ഇപ്പോൾ ഇട്ട പോസ്റ്റിലെ വാചകം അത് സൂചിപ്പിക്കുന്നതാണെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും ആര്യയുടെ ജീവിതത്തിലേക്ക് ഒരാൾ വരുമെന്നാണ് ആരാധകർ കരുതുന്നത്.
നടിയും അവതാരകയും മാത്രമല്ല. ഇപ്പോൾ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ കരിയർ ആരംഭിച്ച ആര്യ പിന്നീട് സിനിമകളിലും അഭിനയിച്ചു, പല ടിവി ഷോകളും ചെയ്തു. കാഞ്ചീവരം എന്ന പേരിൽ സാരി വ്യാപാര ബിസിനസ്സ് ആണ് ആര്യ നടത്തുന്നത്. വളരെ മികച്ച രീതിയിൽ തന്നെയാണ് ബിസിനസ്സ് മുന്നോട്ട് പോകുന്നത്.
-
വീഡിയോ പകർത്തിയാൽ അകത്താകും; അബുദാബി പൊലീസിന്റെ കർശന നടപടി -
ഫോൺ മറ്റൊരാൾക്ക് കൊടുക്കാൻ പേടിയാണോ? സ്വകാര്യത കാക്കാൻ ഇതാ ഒരു 'ഗസ്റ്റ്' വിദ്യ! -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി












Click it and Unblock the Notifications