'എലിസബത്തിനോടാണോ കോകിലയുടെ ഭീഷണി?'; ഇനിയും തുടർന്നാൽ ബാല പറയുന്നത് പോലും കേൾക്കില്ല, തുറന്ന് പറയും'
താനും ഭാര്യ കോകിലയും സന്തോഷത്തോടെ ജിവിക്കുകയാണെന്നും എന്നാൽ ചിലർ അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും നടൻ ബാല. നിൽക്കേണ്ടവർ നിൽക്കേണ്ടിടത്ത് നിൽക്കണം. യാതൊരു കാര്യവുമില്ലാതെ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇനി അതിന് മുതിരരുതെന്നും ബാല പറഞ്ഞു. ബാലയുടെ വാക്കുകളിലേക്ക്
'മൂന്ന് വയസിൽ ഞാൻ ഇവളെ കൈയ്യിൽ എടുത്തതാണ്. പക്ഷെ അവളുടെ മനസിൽ അവൾ തീരമാനിച്ചു ഞാനാണ് അവളുടെ ഭർത്താവെന്ന്. അത് തിരിച്ചറിഞ്ഞപ്പോളാണ് വിവാഹം കഴിക്കുന്നത്. നമ്മൾ പെട്ടെന്ന് കാണുന്നു, പെട്ടെന്ന് പ്രണയിക്കുന്നു എന്നതല്ല, സ്നേഹം എന്ന് പറയുന്നത് താനെ വരും, ചിത്രശലഭം പോലെ.

കോകില സാധാരണ ഒരു വ്യക്തിയാണ് ഡോക്ടറല്ല. എന്നിട്ടും എന്നെ 3 മാസം നന്നായി നോക്കി. ഒരു കോഫി ഷോപ്പ് ഓണർ ആയിരുന്നു കോകില. അത് വിട്ടിട്ടാണ് അവൾ ഇവിടെ എനിക്ക് വേണ്ടി വന്നത്. അങ്ങനെയൊരു മനസ് ഈ ജനറേഷനിൽ ആർക്കും കാണില്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത്, ഞാൻ ഭാഗ്യവാനാണ്.
ഇതെന്റെ ജീവിതത്തിന്റെ ടേണിങ് പോയിന്റ് അല്ല, ഇതാണ് എന്റെ ജീവിതം. എന്റെ സന്തോഷത്തെ കെടുത്താൻ ശ്രമിക്കുന്ന ആളുകളുണ്ട്. ഞാൻ ആരേയും ശല്യപ്പെടുത്താൻ ഇല്ല, പക്ഷെ എന്നെ ശല്യപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ആക്ഷനും റിയാക്ഷനും വ്യത്യസ്തമാണ്. എല്ലാത്തിനും ഞാൻ പ്രതികരിക്കുകയാണ്, അല്ലാതെ ഞാനായിട്ടല്ല പ്രശ്നം ഉണ്ടാക്കുന്നത്.
എന്നെ വേദനിപ്പിക്കുന്നത് കൂടുമ്പോൾ ഞാൻ പ്രതികരിക്കുകയാണ് പതിവ്. അങ്കണവാടി ഞാൻ ആരംഭിച്ചു. നാട്ടുകാർക്ക് എല്ലാവർക്കും സന്തോഷമായി. ഞാൻ ആത്മാർത്ഥമായി ചെയ്തതാണ്. കോകില ഇനി ക്ലിനിക്ക് പണിയാൻ പോകുകയാണ്. അന്നും വിവാദങ്ങൾ ഉണ്ടാക്കുമോ? ഇതാണോ ന്യായം. നിൽക്കേണ്ടവർ നിൽക്കേണ്ടിടത്ത് നിൽക്കണം', ബാല പറഞ്ഞു.
കോകിലയുടെ പ്രതികരമം ഇങ്ങനെ-'ഞങ്ങൾ സന്തോഷത്തോടെയാണ് പോകുന്നത്, ഇത്രയും നാളും സൈലന്റ് ആയിരുന്ന സ്ത്രീ വന്ന് എന്തൊക്കെയോ തെറ്റായി പറയുകയാണ്. ഞങ്ങൾ നന്നായി പോകുകയാണ്. ഞങ്ങളെ ദ്രോഹിക്കാതെ സ്വന്തം ജോലി നോക്ക് പോകുക. ഒരു കാര്യവുമില്ലാതെ മാമയെ പറ്റി അനാവശ്യ കാര്യങ്ങൾ പറയരുത്. ഒരു വിഷയം ഉണ്ട്. അത് പുറത്ത് പറയാത്തതാണ്. ഒരാളുടെ ജീവിതം നശിപ്പിക്കരുതെന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത്. ഇനിയും ഇതുപോലെ സംസാരിക്കുന്നത് തുടർന്നാൽ ഞാൻ മിണ്ടാതിരിക്കില്ല, മാമയുടെ സമ്മതം പോലും ചോദിക്കാതെ ഞാൻ വെളിപ്പെടുത്തും', കോകില പറഞ്ഞു.
വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. എലിസബത്തിനെ കോകില ഭീഷണിപ്പെടുത്തുകയാണെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ഇത് തന്നെയാണ് തനിക്ക് ഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്ന് എലിസബത്ത് പറഞ്ഞതെന്നും കമന്റിൽ പറയുന്നു.
മറ്റൊരു കമന്റ് ഇങ്ങനെ-'ഇപ്പോൾ എലിസബത്തിനായോ കുറ്റം!. .ബാല നിങ്ങൾ തന്നെ അല്ലെ എലിസബത്താണ് എന്നെ ഇപ്പോൾ പൊന്നുപോലെ നോക്കുന്നത് എന്നു ഓപ്പറേഷൻ കഴിഞ്ഞ ഉടനെയുള്ള വിഡിയോകളിലെല്ലാം പറഞ്ഞിരുന്നത്. അവരുള്ളത്‌കൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത് എന്നും പറഞു. ഓപ്പറേഷൻ കഴിഞ്ഞു വീട്ടിലെത്തിയപ്പോഴും ഇതുതന്നെ അല്ലെ പറഞുകൊണ്ടിരുന്നത്. ഇതിനിടയിൽ ഈ കഥാപാത്രം എവിടന്നു വന്നു. . ഇപ്പോൾ എലിസബത്ത് ആരായി? മനുഷ്യർ എന്താണിങ്ങനെ സ്വാർത്ഥരാകുന്നത് ക ഷ്ട്ടം', കമന്റിൽ പറയുന്നു.
തനിക്ക് ഓട്ടിസമാണെന്നും കുട്ടികൾ ഉണ്ടാകില്ലെന്നുമൊക്കെയുള്ള കമന്റുകൾ വരുന്നുണ്ടെന്നും ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും എലിസബത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഭീഷണിപ്പെടുത്തി വീഡിയോ ചെയ്യിക്കുന്നത് നിർത്താമെന്ന് ആരും കരുതേണ്ടെന്നായിരുന്നു എലിസബത്ത് വ്യക്തമാക്കിയത്.












Click it and Unblock the Notifications