'അഖിൽ മാരാരോ സാബുമോനോ ആണോ അനീഷ്? ഇറക്കിയത് 5 കാർഡുകൾ, അപ്പാനിയെപ്പോലുളള മണ്ടന്മാർ ചെയ്യുന്നത്...'
ബിഗ് ബോസ് മലയാളം ഏഴാം സീസണിന്റെ ആദ്യ എപിസോഡ് മുതൽ പ്രക്ഷകശ്രദ്ധ പിടിച്ച് പറ്റിയ മത്സരാർത്ഥിയാണ് കോമണർ ആയ അനീഷ്. ആദ്യം വെറുപ്പിക്കലാകുമെന്നും പെട്ടെന്ന് തന്നെ പുറത്താകുമെന്നും തോന്നിപ്പിച്ച അനീഷ് വളരെ പെട്ടെന്നാണ് കളംപിടിച്ചത്. അനീഷിന് പിറകെ മറ്റ് മത്സരാർത്ഥികൾ നടക്കുന്ന അവസ്ഥയാണ് പിന്നീട് കണ്ടത്..
സർക്കാർ ജോലിയിൽ നിന്ന് ലീവെടുത്ത്, ബിഗ് ബോസ് പഠിച്ച് മത്സരിക്കാൻ വന്നയാളാണ് അനീഷ്. പല കാർഡുകളും ഷോയിൽ അനീഷ് പ്രയോഗിക്കുന്നുണ്ട്. എന്നാൽ അനീഷ് പ്രേക്ഷകരെ വിഡ്ഢികളാക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പിൽ പറയുന്നത്.
ബിഗ് ബോസ് ആരാധകനായ വിപിൻ ദാസ് ആണ് അനീഷിന്റെ കാർഡുകൾ പൊളിച്ച് കൊണ്ടുളള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.. കുറിപ്പ് ഇങ്ങനെയാണ്: '' ആദ്യം തന്നെ ബിഗ് ബോസിനും ലാലേട്ടനും ഒരായിരം അഭിനന്ദനങ്ങൾ. കാരണം അവസാനം പറയാം. സീസൺ ഒന്ന് മുതൽ ബിഗ് ബോസ്സ് മുടങ്ങാതെ കാണുന്ന പ്രേക്ഷകൻ എന്ന് പറഞ്ഞു കൊണ്ട് പറയട്ടെ. ഒരു സാധാരണ മലയാളിയെ പോലെ ആദ്യ കാലങ്ങളിൽ ബിഗ് ബോസ്സ് എന്തെന്ന് എനിക്ക് മനസിലായില്ല. എന്നാൽ ഇന്ന് ഏഴാം സീസണിൽ എത്തുമ്പോൾ ഏതു ഒരു മലയാളി പ്രേക്ഷകനെ പോലെയും ബിഗ് ബോസ്സ് എന്തെന്ന് വ്യക്തമായി അറിയാം.

അത് കൊണ്ട് തന്നെ ബിഗ് ബോസ്സ് ഏഴാം സീസണിൽ പ്രതീക്ഷ എറിയിരുന്നു. കാരണം 7 ഇന്റെ പണി തന്നെ. ബിഗ് ബോസ്സ് വീട്ടിൽ ഇറക്കുന്ന കാർഡുകളും സ്ട്രാറ്റജിയും പൊളിച്ചെഴുതപെടും എന്ന് പ്രമോയിൽ കാണിച്ചത് കൊണ്ട്. എന്നാൽ ആദ്യ ആഴ്ച കഴിയുമ്പോൾ ഞാൻ തീർത്തും നിരാശനാണ്. കാരണം ആ പഴയ പഴകിയ ഒറ്റപ്പെടൽ സ്ട്രാറ്റജിയും നിലപാടില്ലായ്മയും സീരിയൽ അമ്മായിമാരുടെ സപ്പോർട്ട് കിട്ടാനുള്ള നന്മ മരം ഉപദേശവും സ്ത്രീ വിരുദ്ധതയും പുരുഷ മേധാവിത്വവും സെക്ഷ്വാലിറ്റികളോടുള്ള പരിഹാസവും.
എന്താണ് ബിഗ് ബോസ്സിൽ നടക്കുന്നത്. ടോക്സിസിറ്റി അറ്റ് ദി പീക്ക് എന്നെ പറയാൻ പറ്റു. ബിഗ് ബോസ്സിൽ ടോക്സിസിറ്റി പാടില്ലേ. ഉണ്ടാകും ഉണ്ടാകുകയും ചെയ്യും പക്ഷെ അതിൽ എന്റർടെയിൻമെന്റ് വാല്യൂ വേണം. നിലപാട് വേണം. അത് വ്യക്തി ഹത്യ അല്ല. വീടിനുള്ളിൽ പരിചയപ്പെട്ടവർ വീടിനുള്ളിലെ വിഷയങ്ങളും തങ്ങളുടെ നിലപാടുകൾക്ക് വേണ്ടി വാദിക്കണം. പ്രവോക്ക് ചെയ്യണം. അല്ലാതെ നിലവാരം ഇല്ലാതെ ചൊറിയുന്നത് കാണാൻ അല്ല പ്രേക്ഷകർ ഇരിക്കുന്നത്.
അനീഷ് ആണ് നിലവിൽ ബിഗ് ബോസിലെ കണ്ടന്റ്. ബിഗ് ബോസ് ആരാധകൻ ആയ അയാൾ മുൻപ് കണ്ട സീസണിലെ അതെ കാർഡുകൾ ഇന്നും സീരിയൽ പ്രേക്ഷകർ ആണ് ബിഗ് ബോസ്സ് കാണുന്നത് എന്നാ മട്ടിൽ ചിന്തിച്ചു ഇറക്കുന്നു. അനീഷിന്റെ കാർഡുകൾ:
1. പുരുഷ മേധാവിത്വ കാർഡ് -
അതിനു അയാൾ ഞാൻ സ്ത്രീ വിരോധി ആണ് എന്നാ കാർഡ് ഇറക്കുന്നു.
2. കോമണർ കാർഡ് -
താൻ കോമൺ നർ ആണ് മറ്റുള്ളവർ സെലിബ്രിറ്റി ആണ് അത് കൊണ്ട് ഒറ്റപ്പെടുത്തുന്ന എന്നാ കാർഡ്.( എല്ലാവരും ജീവിക്കാൻ വേണ്ടി പണി എടുക്കുന്നു അത് സെലിബ്രിറ്റി ആയാലും എന്ന് ഓർമ്മ നന്ന്)
3. ഗ്രാമം കാർഡ് -
ഗ്രാമം നന്മകളാൽ സമൃതം. അത് കൊണ്ട് താൻ നന്മ മരം എന്ന് അയാൾ പറയാതെ പറയുന്നു.
4. പാരന്റ്സ് കാർഡ് -
അച്ഛന്മാരുടെ ഇഷ്ട്ടങ്ങൾക്ക് ജീവിക്കാത്ത ലെസ്ബിയൻ കപ്പിളിനെ അയാൾ സമൂഹത്തിന്റെ മുന്നിൽ മോശക്കരയായി ചിത്രീകരിക്കുന്നു. എന്നിട്ട് ക്യാമറയിൽ നന്മ മരം ചമയുന്നു.
5. മലയാളം കാർഡ്.
മലയാളം പറയണം എന്നയാൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നു.
ഇങ്ങനെ നീളുന്നു അനീഷിന്റെ കാർഡുകൾ. സത്യത്തിൽ അയാൾ പ്രേക്ഷകരെ വിഡ്ഢികൾ ആക്കുന്നു. എന്നാൽ മറ്റുള്ളവർ അയാളുടെ ട്രാപ്പിൽ വീഴുന്നു. വീണ്ടും ഒരു സീസൺ 2 പോലെ ഒരാളും മറ്റുള്ളവരും എന്നാ വിരസമായ ഒരു സീസൺ വരാൻ പോകുന്നു എന്ന് തോന്നുന്നു. രജിത് കുമാർ അനീഷിനെ അപേക്ഷിച്ചു പ്രേക്ഷകരെ കൈയിൽ എടുക്കാൻ മിടുക്ക് ഉണ്ടായിരുന്നു. നല്ല എന്റർടെയ്നർ ആയിരുന്നു അയാൾ. എന്നാൽ അനീഷിന് അതിനു സാധിക്കുന്നില്ല. കാരണം അനീഷ് പരീക്ഷക്ക് ക്വസ്റ്റ്യൻ പേപ്പർ നേരത്തെ കിട്ടി പഠിച്ച വിദ്യാർത്ഥിയെ പോലെ ആണ്. പഠിച്ചതെ പാടു.
സാബു മോൻ, രജിത് കുമാർ, അഖിൽ മാരാർ എന്നിവർ ശരിക്കും പ്രേക്ഷകരെ ആകർഷിച്ചവർ ആയിരുന്നു. എന്നാൽ അനീഷിന് ഹ്യൂമർ സെൻസില്ലാത്തതു കൊണ്ടും സീസൺ കണ്ടു പഠിച്ചു വന്നത് കൊണ്ടും അരോചകമായ ടോക്സിക് കണ്ടന്റ് ആണ് നൽകുന്നത്. മൊത്തത്തിൽ ബാക്കി ഉള്ളവർ അനീഷിന്റെ ഫോക്കസിൽ ആയി പോകുന്നു. ഇത് 7 സീസൺ പ്രേക്ഷകർ മനസ്സിലാക്കി വിലയിരുത്തുക തന്നെ ചെയ്യും.
ഇനി മുകളിൽ സൂചിപ്പിച്ച നന്ദി. ഇന്നത്തെ എപ്പിസോഡിൽ ലാലേട്ടനും ബിഗ് ബോസ്സ് ടീമും ഈ മെസ്സേജ് മറ്റു മത്സരാർത്ഥികൾക്ക് പാസ്സ് ചെയ്യാൻ ശ്രമിച്ചത്തിനു അവർ അഭിനന്ദനം അർഹിക്കുന്നു. ഇങ്ങനെ പോയാൽ ഏഴാം സീസൺ ശോകം ആകും. വൈൽഡ് കാർഡ് എൻട്രി മാത്രം പ്രതീക്ഷ. ഒരാഴ്ച കൊണ്ട് വില ഇരുത്താൻ പറ്റിയില്ലെങ്കിലും അപ്പാനിയെ പോലെ ഉള്ള മണ്ടന്മാർ ഉള്ള കാലത്തോളം നിലവിലെ കോണ്ടെസ്റ്റാന്റ്സ് അനീഷിന്റെ കെണിയിൽ നിന്ന് രക്ഷപെടാൻ സാധ്യത ഇല്ല. കോമണർക്ക് ബിഗ് ബോസ്സ് കിട്ടണമെന്നുള്ള ആഗ്രഹം ഉണ്ട്. അത് അർഹിക്കുന്ന കളി കണ്ടു പഠിച്ചു കാർഡ് ഇറക്കാത്ത സ്വന്തം കാർഡ് ഇറക്കുന്ന ഒരാൾക്ക് ആയിരിക്കണം എന്ന നിർബന്ധം ബിഗ് ബോസ്സിനെ സ്നേഹിക്കുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഉണ്ട്'.












Click it and Unblock the Notifications