ബിഗ് ബോസ് സീസണ്‍ 5 ഒരു ദുരന്തമായിരുന്നോ? കാരണം അഖില്‍ മാരാറോ? - കുറിപ്പ് വൈറല്‍
ബിഗ് ബോസ് മലയാളം ആറാം സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് സോഷ്യല്‍ മീഡിയയിലൂടെ മുന്‍ ബിഗ് ബോസ് താരങ്ങള്‍ പരസ്യമായി ഏറ്റുമുട്ടാന്‍ ആരംഭിച്ചത്. സീസണിലൂടെ ശ്രദ്ധ നേടിയ പൊളി ഫിറോസ് ഖാനും അഞ്ചാം സീസണിലെ വിന്നറായ അഖില്‍ മാരാറും തമ്മിലായിരുന്നു പ്രധാന അങ്കം. അഞ്ച് സീസണിലെ ഏറ്റവും മോശം സീസണായിരുന്നു അഞ്ചാമത്തെ സീസൺ എന്ന പൊളി ഫിറോസിന്റെ വാക്കായിരുന് വാദ-പ്രതിവാദങ്ങള്‍ക്ക് തിരുകൊളുത്തിയത്.
സീസണ്‍ 5 ല്‍ റേറ്റിംഗ് വളരെ കുറഞ്ഞതു കാരണം ഞാനുൾപ്പെടെ നാലു പേരെ ചലഞ്ചറായി വീടിനകത്തു പ്രവേശിപ്പിക്കുകയുണ്ടായി. ഫാമിലി വീക്ക് അടക്കമുള്ള പല പരീക്ഷണങ്ങൾ നടത്തിയിരുന്നുവെന്നും ഫിറോസ് പറഞ്ഞു. ഇതിന് ഫിറോസിന്റെ പേര് എടുത്ത് പറയാതെയുള്ള മറുപടിയുമായി അഖില്‍ മാരാറും മുന്നോട്ട് വരികയായിരുന്നു.

സീസൺ നാലിനു ശേഷം വിവാദങ്ങളുണ്ടായിരുന്നു. സീസൺ അഞ്ചിനു ശേഷം വിവാദങ്ങളൊന്നും ഉണ്ടായില്ലെ എന്നൊക്കെ പറയുന്നവരോട് മാന്യവും മര്യാദയുമുള്ള മത്സരാർത്ഥികളാണ് സീസൺ അഞ്ചിൽ വന്നിട്ടു പോയത് എന്നായിരുന്നു അഖില്‍ മാരാറിന്റെ മറുപടി. താരങ്ങള്‍ തമ്മിലുള്ള ഈ ചർച്ചകള്‍ ആരാധകരും ഏറ്റെടുത്തു. അധികം ആളുകള്‍ക്കും പറയാനുള്ളത് സീസണ്‍ 5 പ്രതീക്ഷിച്ചത്ര മികവ് പുലർത്തിയില്ലെന്ന് തന്നെയാണ്.
'ഇപ്പോൾ ബിഗ്ബോസ് സീസൺ 6 തുടങ്ങാൻ പോകുകയാണല്ലോ. ഏതൊരു സീസൺ തുടങ്ങുന്നതിനു മുന്നേ പ്രേക്ഷകർ ബിഗ് ബോസ് ഗ്രൂപ്പുകളിൽ ആക്ടീവ് ആകാൻ തുടങ്ങും.പക്ഷേ ഈ സീസൺ6 തുടങ്ങുകയാണ് എന്നിട്ടും ഗ്രൂപ്പുകൾ മരിച്ച വീടു പോലെ ആണ്. കാരണം കഴിഞ്ഞ സീസൺ 5 ൻ്റ വമ്പൻ തോൽവി തന്നെയാണ് ' എന്നാണ് ബിച്ചു ഒറ്റപ്പാലം എന്നയാള്‍ ഒരു ബിഗ് ബോസ് ആരാധക ഗ്രൂപ്പില്‍ കുറിക്കുന്നത്.
ഇപ്പോൾ അഖിൽ മാരാറും ഫിറോസ് സോഷ്യൽ മീഡിയകളിൽ ചില പോസ്റ്റ് ഇടുന്നത് കണ്ടു. അതിൽ മാരാർ പറയുന്നു സീസൺ 5 ആണ് മികച്ചത് എന്ന്.
ഒരിക്കലും അല്ല എന്ന് േപ്രക്ഷകൻ എന്ന നിലക്ക് ഞാൻ പറയുന്നു. കാരണം മാരാർ ഒഴികെ ആരെങ്കിലും എനിക്ക് സീസൺ 5 നിന്ന് പെട്ടന്ന് ഓർമ്മ വരുന്നില്ല. കാരണം ബാക്കി ഉള്ളവർ നോക്കു കുത്തികൾ ആയിരുന്നു. ഓരേയൊരു രായാവ് മാത്രം മതിയെന്ന് പ്ലാൻ ചെയ്ത് വന്ന പോലെയാണ് തോന്നിയതെന്നും അദ്ദേഹം പറയുന്നു.
ഇതിന് അനുകൂലിച്ചുകൊണ്ട് നിരവധി പേരാണ് മുന്നോട്ട് വന്നിട്ടുള്ളത്. മാരാർ ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. സെക്കന്റ് ആരാകുമെന്ന് ആർക്കും ഊഹിക്കാനേ കഴിഞ്ഞില്ല. കാരണം രണ്ടാമത് ഒരു സ്ട്രോങ്ങ് പ്ലെയർ അതിൽ ഇല്ലായിരുന്നു. പിന്നെ അങ്ങും ഇങ്ങും അനങ്ങാൻ ആണെങ്കിൽ ഒരു നാദിറ ജുനൈസ് ശോഭ. പക്ഷെ അവരൊന്നും ബിഗ്ഗ്‌ബോസിന് പറ്റിയ ആൾക്കാരെ അല്ല എന്നായിരുന്നു ഒരാളുടെ കമന്റ്.
അതേസമയം അഖില്‍ മാരാർ ഒഴികെ ആരുടേയും പേര് നിനക്ക് ഓർമ വരുന്നില്ലെങ്കിൽ അത് നിന്റെ ഓർമ കുറവിന്റ പ്രശ്നം ആണെന്നാണ് ഒരാള്‍ മറുപടിയായി പറയുന്നത്. അഖില്‍ മാരാർ, റെനീഷ, ജുനൈസ്, ശോഭ, ഷിജു, സറീന, ഇവരൊക്കെ ഉണ്ടായിരുന്നു പിന്നേ ഒമർ ലുലു, അനു, വിഷ്ണു ജോഷി, റിനോഷ്, മിഥുൻ എന്നിവരൊക്കെ നല്ല മത്സരാർത്ഥികളായിരുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.












Click it and Unblock the Notifications